വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ചവിട്ടി ഞെരിക്കും, വംശീയ അധിക്ഷേപം നടത്തും! ഫുട്‌ബോള്‍ താരങ്ങളുടെ ശത്രുതയും പകയും

ഫുട്‌ബോളില്‍ കളിക്കാര്‍ തമ്മില്‍ കൊമ്പുകോര്‍ക്കുന്നത് അപൂര്‍വ കാഴ്ചയല്ല. നഗരവൈരത്തിന്റെ ചരിത്രമുള്ള മത്സരങ്ങളില്‍ നല്ല അടി പൊട്ടും! റഫറിമാര്‍ കാഴ്ചക്കാരായി മാറുന്ന വിധത്തിലുള്ള അടിയാകും ചിലപ്പോള്‍. ഇങ്ങനെ കളിക്കാര്‍ തമ്മിലുള്ള പോര്‍വിളിയും കൈയ്യേറ്റവും ഏറെ കുപ്രസിദ്ധമാണ്. അഞ്ച് സംഭവങ്ങള്‍ ഇതാ..


1. കാര്‍ലോസ് പ്യുയോള്‍- സെര്‍ജിയോ റാമോസ്

1. കാര്‍ലോസ് പ്യുയോള്‍- സെര്‍ജിയോ റാമോസ്

സ്‌പെയിനിന്റെ ദേശീയ ടീമില്‍ ഒരുമിച്ച് കളിച്ചവര്‍. ക്ലബ്ബ് ഫുട്‌ബോളില്‍ ആണ് ഇവരുടെ വൈരം. പ്യുയോള്‍ ബാഴ്‌സലോണ നായകനും റാമോസ് റയലിന്റെ ഡിഫന്‍ഡറുമായിരുന്നു. എല്‍ക്ലാസികോ പോരാട്ടത്തില്‍ മെസിയെ റാമോസ് വീഴ്ത്തിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം ചരിത്രത്തിലിടം പിടിച്ചു. റാമോസ് സ്‌പെയ്‌നില്‍ സഹതാരമായ പ്യുയോളിന്റെ കഴുത്തിന് പിടിച്ച് തള്ളിയത് സ്പാനിഷ് മാധ്യമങ്ങള്‍ ആഘോഷിച്ചു. പ്യുയോള്‍ ഈ സംഭവം ദൗര്‍ഭാഗ്യകരമാണെന്നും റാമോസുമായുള്ള സൗഹൃദത്തിന് ഉലച്ചില്‍ തട്ടിയിട്ടില്ലെന്നും പ്രതികരിച്ചിരുന്നു.

2. മെസി - പെപെ

2. മെസി - പെപെ

പോര്‍ച്ചുഗല്‍ ഡിഫന്‍ഡര്‍ പെപെയും അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയും ബാഴ്‌സലോണ-റയല്‍ മാഡ്രിഡ് എല്‍ ക്ലാസികോയില്‍ വാശിയോടെ ഏറ്റുമുട്ടി. മെസിയെ മാര്‍ക്ക് ചെയ്യുകയെന്നത് എത്രമാത്രം ദുഷ്‌കരമാണെന്ന് തിരിച്ചറിഞ്ഞ പെപെ പലപ്പോഴും ശാരീരികമായി നേരിട്ടു. ഒരു മയവുമില്ലാത്ത ടാക്ലിംഗായിരുന്നു പെപെ നടത്തിയത്. ഇതിനെല്ലാം പുറമെ മെസിയുടെ ചെവിട്ടില്‍ അസഭ്യം പറഞ്ഞ് സമ്മര്‍ദ്ദം കൂട്ടാന്‍ പെപെ ശ്രമിച്ചിരുന്നു. ഇത് ഇവരുടെ പന്തിനായുള്ള പോരാട്ടത്തെ കൈയ്യാങ്കളിയിലാണ് എത്തിച്ചത്.

3. റൂഡി വോളര്‍-ഫ്രാങ്ക് റെയ്കാര്‍ഡ്

3. റൂഡി വോളര്‍-ഫ്രാങ്ക് റെയ്കാര്‍ഡ്

രണ്ടാം ലോക മഹായുദ്ധത്തില്‍ പക്ഷം പിടിക്കാതെ നിന്ന ഹോളണ്ടിനെയും ജര്‍മനി ആക്രമിച്ചു. അതോടെ, ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ശത്രുതയും വര്‍ധിച്ചു. ആ വൈരം ഫുട്‌ബോളിലൂടെ തുടരുന്ന കാഴ്ചയായിരുന്നു ലോകകപ്പില്‍. ജര്‍മനി-ഹോളണ്ട് ഫൈനലായിരുന്നു 1974 ല്‍. ക്ലാസിക് പോരാട്ടം ജര്‍മനി ജയിച്ചു. 1990 ലോകകപ്പിലാണ് കുപ്രസിദ്ധമായ സംഭവങ്ങള്‍ അരങ്ങേറിയത്. തൊട്ടു മുമ്പത്തെ മത്സരത്തില്‍ മഞ്ഞക്കാര്‍ഡ് കണ്ട ഡച്ച് താരം ഫ്രാങ്ക് റെയ്കാര്‍ഡ് പ്രീക്വാര്‍ട്ടറില്‍ ജര്‍മനിക്കെതിരെയും ആക്രമണോത്സുകത കുറച്ചില്ല. റെയ്കാര്‍ഡ് ജര്‍മന്‍ ഫോര്‍വേഡിന്റെ മുഖത്ത് തുപ്പിയത് ലോകകപ്പിലെ കറുത്ത അധ്യായമായി. രണ്ട് പേരും തമ്മിലടിച്ചതോടെ റഫറിക്ക് ചുവപ്പ് കാര്‍ഡ് എടുക്കേണ്ടി വന്നു.

4. ലൂയിസ് സുവാരസ്-പാട്രിക് എവ്‌റ

4. ലൂയിസ് സുവാരസ്-പാട്രിക് എവ്‌റ

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ക്ലാസിക്കുകളിലൊന്നാണ് മാഞ്ചസ്റ്റര്‍ യുനൈഡ്-ലിവര്‍പൂള്‍ ഫിക്‌സ്ചര്‍. കളിക്കാര്‍ തമ്മില്‍ വാക്കേറ്റവും കൈയ്യേറ്റവും എല്ലാം ഈ ടീമുകള്‍ മുഖാമുഖം വരുമ്പോള്‍ സ്ഥിരകാഴ്ച. എന്നാല്‍, വംശീയ അധിക്ഷേപത്തിലേക്ക് പോയത് കഴിഞ്ഞ ദശകത്തിലാണ്. മാഞ്ചസ്റ്ററിന്റെ ഫ്രഞ്ച് ഫുള്‍ ബാക്ക് പാട്രിസ് എവ്‌റയും ലിവര്‍പൂളിന്റെ ഉറുഗ്വെന്‍ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസും തമ്മിലുള്ള മാര്‍ക്കിംഗും ടാക്ലിംഗും വാഗ്വാദമായി, ഒടുവില്‍ വംശീയധിക്ഷേപമായി. കറുത്ത വര്‍ഗക്കാരനായ പാട്രിസ് എവ്‌റ ലിവര്‍പൂള്‍ താരത്തിനെതിരെ പരാതി നല്‍കി. എട്ട് മത്സരങ്ങളിലാണ് സുവാരസ് പുറത്തിരിക്കേണ്ടി വന്നത്. ശിക്ഷ ഏറ്റുവാങ്ങിയിട്ടും സുവാരസിന്റെ കലി അടങ്ങിയില്ല. വീണ്ടും ഈ ടീമുകള്‍ തമ്മില്‍ കളിച്ചപ്പോള്‍ സുവാരസ് എവ്‌റക്ക് ഹസ്തദാനം ചെയ്യാന്‍ തയ്യാറായില്ല.

5. റോയ് കീന്‍-പാട്രിക് വിയേര

5. റോയ് കീന്‍-പാട്രിക് വിയേര

കളത്തിലെ അറിയപ്പെടുന്ന ശത്രുക്കളാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെയും ആഴ്‌സണലിന്റെയും ക്യാപ്റ്റന്‍മാരായിരുന്ന റോയ് കീനും പാട്രിക് വിയേരയും. രണ്ടായിരത്തിന്റെ തുടക്കത്തില്‍ പ്രീമിയര്‍ ലീഗിലെ കിരീടപ്പോരാട്ടത്തില്‍ ഇവരുടെ ടീമുകളായിരുന്നു അവസാന നിമിഷം വരെ പോരടിച്ചിരുന്നത്. അതിന്റെതായ സമ്മര്‍ദ്ദം മത്സരത്തിലുണ്ടായിരുന്നു. പാട്രിക് വിയേര മാഞ്ചസ്റ്ററിന്റെ ഗാരി നെവിലിനെ അസഭ്യം പറഞ്ഞു. ഇത് തന്റെ ടീമംഗങ്ങളോട് വേണ്ടെന്ന് ആക്രോശിച്ച് റോയ് കീന്‍ ആഴ്‌സണല്‍ താരത്തെ കൈകാര്യം ചെയ്യാന്‍ മുതിര്‍ന്നു. വലിയ പ്രശ്‌നങ്ങളിലേക്ക് നീങ്ങി. ആറ് പേര്‍ക്കാണ് റഫറി മഞ്ഞക്കാര്‍ഡ് കാണിച്ചത്. അതിന് ശേഷവും കീനും വിയേരയും എതിരായി വന്നു, വാക്കേറ്റവുമായിട്ടാണ് പിരിഞ്ഞിരുന്നത്. ആ ശത്രുതക്ക് ഇന്നും കുറവില്ല.

Story first published: Monday, July 18, 2022, 9:52 [IST]
Other articles published on Jul 18, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X