മെസ്സി ഗോളില്‍ ബാഴ്‌സലോണ വീണ്ടും ഒന്നാമത്; ഡോട്ട്മുണ്ടിനും ജയം

ബാഴ്‌സലോണ: സ്പാനിഷ് ലാ ലീഗ ഫുട്‌ബോളില്‍ ബാഴ്‌സലോണ്ക്ക് ജയം. മറുപടിയില്ലാത്ത ഒരു ഗോളിന് റയല്‍ സൊസിഡാഡിനെയാണ് ചാമ്പ്യന്മാര്‍ മറികടന്നത്. ഇതോടെ ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താനും ബാഴ്‌സയ്ക്കു കഴിഞ്ഞു. 81-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ലയണല്‍ മെസ്സിയാണ് വിജയഗോള്‍ നേടിയത്. ലീഗില്‍ 27 കളികളില്‍നിന്നും ബാഴ്‌സയ്ക്ക് 58 പോയന്റുണ്ട്. 26 കളികളില്‍നിന്നും 56 പോയന്റുമായി റയല്‍ മാഡ്രിഡ് ആണ് രണ്ടാം സ്ഥാനത്തുള്ളത്. മറ്റു മത്സരഫലങ്ങള്‍, ഐബര്‍ 1-2 മല്ലോര്‍ക്ക, അത്‌ലറ്റിക്കോ മാഡ്രിഡ് 2-2 സെവിയ്യ, ഗെറ്റാഫെ 0-0 സെല്‍റ്റ ഡി വിഗോ.

ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ബൊറൂസിയ ഡോട്ട്മുണ്ടും ജയം സ്വന്തമാക്കി. സീസണില്‍ മികച്ച മുന്നേറ്റം നടത്തിയ ഗ്ലാഡ്‌ബെഷിനെ 2-1 നാണ് ബൊറൂസിയ പരാജയപ്പെടുത്തിയത്. തോര്‍ഗന്‍ ഹസാര്‍ഡ് (8), ഹക്കിമി (71) എന്നിവര്‍ വിജയികള്‍ക്കായും ലാര്‍സ് സ്റ്റിന്‍ഡില്‍ (50) ഗ്ലാഡ്‌ബെഷിനായും സ്‌കോര്‍ ചെയ്തു. മറ്റു മത്സരഫലങ്ങള്‍, ബയര്‍ ലെവര്‍കൂസെന്‍ 4-0 ഫ്രാങ്ക് ഫുര്‍ട്ട്, ഷാല്‍ക്കെ 1-1 ഹോഫെന്‍ ഹെയിം, ഹെര്‍ത്ത 2-2 വെര്‍ഡര്‍ ബ്രെമന്‍, ഫ്രെയ്ബര്‍ഗ് 3-1 യൂണിയന്‍ ബര്‍ലിന്‍, വോള്‍ഫ്‌സ് ബര്‍ഗ് 0-0 ലെയ്പ്‌സിഗ്.

ലീഗില്‍ 24 കളികളില്‍നിന്നും 52 പോയന്റുമായി ബയേണ്‍ മ്യൂണിക്ക് ഒന്നാം സ്ഥാനത്ത് തുടരുന്നു. 25 കളികളില്‍നിന്നും 51 പോയന്റുമായി ബൊറൂസിയ ഡോട്ട്മുണ്ട് ആണ് രണ്ടാം സ്ഥാനത്തുള്ളത്. ഫ്രഞ്ച് ലീഗ് മത്സരഫലങ്ങള്‍, ആന്‍ഗേഴ്‌സ് 2-0 നാന്റെസ്, ഡിജോണ്‍ 2-1 ടൗളൗസ്, മെറ്റ്‌സ് 2-1 നീംസ്, നൈസ് 2-1 മൊണാക്കോ, റീംസ് 1-0 ബ്രെസ്റ്റ്. ലീഗില്‍ 27 കളികളില്‍നിന്നും 68 പോയന്റുമായി പിഎസ്ജി ഒന്നാം സ്ഥാനത്താണ്. 28 കളികളില്‍നിന്നും 56 പോയന്റുമായി മാഴ്‌സലെ ആണ് രണ്ടാം സ്ഥാനത്തുള്ളത്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Sunday, March 8, 2020, 9:00 [IST]
Other articles published on Mar 8, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X