കൊച്ചിയൊരുങ്ങി... ഐഎസ്എല്‍ പൂരത്തിന് ഇനി രണ്ടു നാള്‍, സല്‍മാന്‍, കത്രീന... ഉദ്ഘാടനം കസറും

Written By:

കൊച്ചി: ഐഎസ്എല്ലിന്റെ നാലാം സീസണിനെ വരവേല്‍ക്കാന്‍ കൊച്ചിയൊരുങ്ങി. കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങുകള്‍ കാണികളുടെ കണ്ണും കാതും നിറയ്ക്കുമെന്നുറപ്പ്. വര്‍ണാഭമായ ഉദ്ഘാടനച്ചടങ്ങളുകളാണ് കൊച്ചിയില്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച വൈകീട്ടാണ് ഉദ്ഘാടനച്ചടങ്ങുകള്‍ നടക്കുന്നത്. രാത്രി എട്ടിന് കേരള ബ്ലാസ്റ്റേഴ്‌സ് നിലവിലെ ജേതാക്കളായ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയുമായി പോരടിക്കും.

1

സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍, താരസുന്ദരി കത്രീന കെയ്ഫ് എന്നിവരെല്ലാം ഉദ്ഘാടനച്ചടങ്ങളില്‍ നൃത്തച്ചുവടുകളുമായി ആരാധകരെ ഹരം കൊള്ളിക്കാനെത്തും. കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങ് റിഹേഴ്‌സലിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു. നേരത്തേ കൊല്‍ക്കത്തയിലാണ് ഉദ്ഘാടനച്ചടങ്ങുകള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതു പിന്നീട് കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. പകരം ഫൈനലിന്‍റെ വേദിയായി കൊല്‍ക്കത്തയ്ക്കു നറുക്കുവീഴുകയും ചെയ്തു.

2

നിരവധി പ്രത്യേകതകളുള്ള ടൂര്‍ണമെന്റ് കൂടിയാണ് ഈ സീസണിലേത്. എട്ടു ടീമുകള്‍ക്കു പകരം ഇത്തവണ കിരീടത്തിനായി 10 ടീമുകള്‍ പടക്കളത്തിലിറങ്ങും. ജംഷഡ്പൂര്‍ എഫ്‌സിയും ബെംഗളൂരു എഫ്‌സിയുമാണ് അരങ്ങേറ്റക്കാര്‍. ഏറ്റവും ദൈര്‍ഘ്യമേറിയ ഐഎസ്എല്ലാണ് നാലാം സീസണിലേത്.ഇത്തവണ ദൈര്‍ഘ്യം നാലു മാസമാണ്.

3

മറ്റൊരു പ്രത്യേകത എല്ലാം ടീമും ചുരുങ്ങിയത് ആറ് ഇന്ത്യന്‍ താരങ്ങളെയെങ്കിലും പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണമെന്നതാണ്. ഐഎസ്എല്ലില്‍ ചാംപ്യന്‍മാരാവുന്ന ടീമിന് ഈ സീസണ്‍ മുതല്‍ എഎഫ്‌സി കപ്പിന്റെ പ്ലേഓഫില്‍ കളിക്കാന്‍ അവസരം ലഭിക്കുമെന്നതാണ് മറ്റൊരു ഹൈലൈറ്റ്.

Story first published: Tuesday, November 14, 2017, 15:36 [IST]
Other articles published on Nov 14, 2017
Please Wait while comments are loading...
POLLS