ഒരുമിച്ച് കളിച്ചവരെ ഉള്‍പ്പെടുത്തി ഡി മരിയ ഒരു ടീമിനെ പ്രഖ്യാപിച്ചു; ലോകോത്തരം, ആ ടീമിലെ താരങ്ങള്‍!!

ആധുനിക ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളായ ലയണല്‍ മെസിക്കും ക്രിസ്റ്റിയാനോ റൊണാള്‍ഡോക്കുമൊപ്പം ദീര്‍ഘകാലം കളിച്ച താരമാണ് അര്‍ജന്റീനയുടെ വിംഗര്‍ ഏഞ്ചല്‍ ഡി മരിയ. റയല്‍ മാഡ്രിഡിലായിരുന്നു ക്രിസ്റ്റ്യാനോയുമായുള്ള കൂട്ട്. മെസിക്കൊപ്പം അര്‍ജന്റീന ദേശീയ ടീമിലും പി എസ് ജിയിലും ഒരുമിച്ച് കളിക്കുന്നു. ചാമ്പ്യന്‍സ് ലീഗും കോപ അമേരിക്കയും ക്ലബ്ബ് ലോകകപ്പും ഉള്‍പ്പടെ വലിയ കിരീട വിജയങ്ങളില്‍ പങ്കാളിയായ ഡി മരിയയുടെ കരിയര്‍ അത്രയേറെ ആഘോഷിക്കപ്പെട്ടിട്ടില്ല. ബെന്‍ഫിക്ക, റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, പാരിസ് സെയിന്റ് ജെര്‍മെയിന്‍ ക്ലബ്ബുകളില്‍ കളിച്ച ഡി മരിയ തനിക്കൊപ്പം പന്ത് തട്ടിയ മികച്ച 11 താരങ്ങളെ ചേര്‍ത്ത് ഒരു ടീമിനെ പ്രഖ്യാപിച്ചാല്‍ എങ്ങനെയുണ്ടാകും! ഇതാ, ആ താരങ്ങള്‍...

ഐകര്‍ കസിയസ് (ഗോള്‍കീപ്പര്‍)

ഐകര്‍ കസിയസ് (ഗോള്‍കീപ്പര്‍)

ഒരുമിച്ചത് റയല്‍ മാഡ്രിഡില്‍. 20102014 സീസണ്‍. പതിനെട്ടാം വയസില്‍ റയല്‍ മാഡ്രിഡില്‍ അരങ്ങേറിയ കസിയസ് ഏത് സമ്മര്‍ദഘട്ടത്തിലും പതറാത്ത ഗോള്‍കീപ്പറാണ്. ടീനേജറായിരിക്കുമ്പോള്‍ തന്നെ റയലിനൊപ്പം യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം ഉയര്‍ത്തി. സ്‌പെയിന്‍ ചരിത്രത്തിലാദ്യമായി ലോകകപ്പ് ചാമ്പ്യന്‍മാരായത് ഐകര്‍ കസിയസിന്റെ നേതൃത്വത്തിലായിരുന്നു. ക്യാപ്റ്റന്‍ കസിയസായിരുന്നപ്പോള്‍ സ്‌പെയിന്‍ രണ്ട് തവണ യൂറോ കപ്പും സ്വന്തമാക്കി.

 മാര്‍സലോ (ലെഫ്റ്റ് ബാക്ക്)

മാര്‍സലോ (ലെഫ്റ്റ് ബാക്ക്)

ഒരുമിച്ചത് റയല്‍ മാഡ്രിഡില്‍. 20102014 സീസണ്‍. ലോകഫുട്‌ബോളിലെ ഏറ്റവും മികച്ച ലെഫ്റ്റ് ബാക്കുകളില്‍ ഒരാള്‍. എല്ലാ മത്സരത്തിലും എതിര്‍ ബോക്‌സിലേക്ക് ആക്രമിച്ച് കയറി വരുന്ന മാര്‍സലോ അതിശയിപ്പിച്ചു. മറ്റൊരു ഡിഫന്‍ഡറും കാണിക്കാത്ത ഗോള്‍ അസിസ്റ്റിംഗും ക്രോസിംഗും ഈ ബ്രസീലിയന്‍ ലെഫ്റ്റ് ബാക്ക് പുറത്തെടുത്തു. ബ്രസീല്‍ ഇതിഹാസം റോബര്‍ട്ടോ കാര്‍ലോസിന്റെ യഥാര്‍ഥ പിന്‍ഗാമിയായി റയല്‍ മാഡ്രിഡില്‍ മാര്‍സലോ തകര്‍ത്താടി. നാല് ചാമ്പ്യന്‍സ് ലീഗ് ട്രോഫികള്‍ ഉള്‍പ്പടെ ഇരുപത് ട്രോഫികളാണ് റയല്‍ മാഡ്രിഡില്‍ മാര്‍സലോ നേടിയത്. ബ്രസീലിനൊപ്പം 2013 കോണ്‍ഫെഡറേഷന്‍സ് കപ്പ് ജേതാവായി.

തിയഗോ സില്‍വ (സെന്റര്‍ബാക്ക്)

തിയഗോ സില്‍വ (സെന്റര്‍ബാക്ക്)

ഒപ്പം കളിച്ചത് പി എസ് ജിയില്‍. 2015 മുതല്‍ സഖ്യം തുടരുന്നു. മത്സരം റീഡ് ചെയ്യുന്നതിലും ടാക്ലിംഗിലും പാസിംഗിലും ആകാശപ്പോരാട്ടത്തിലും തിയഗോ ഒരു മുതലാണ്. പി എസ് ജിക്കൊപ്പം ഇരുപത് ട്രോഫികള്‍ നേടിയ ക്യാപ്റ്റന്‍. ബ്രസീല്‍ കോണ്‍ഫെഡറേഷന്‍സ് കപ്പ് നേടിയപ്പോഴും തിയഗോ ആയിരുന്നു ക്യാപ്റ്റന്‍.

സെര്‍ജിയോ റാമോസ് (സെന്റര്‍ബാക്ക്)

സെര്‍ജിയോ റാമോസ് (സെന്റര്‍ബാക്ക്)

ഒപ്പം കളിച്ചത് റയല്‍മാഡ്രിഡില്‍. 2010-2014 സീസണ്‍. ഗോളടിക്കുന്ന സെന്റര്‍ബാക്കാണ് റാമോസ്. റയല്‍മാഡ്രിഡിനായി എണ്‍പതിലേറെ ഗോളുകളാണ് നേടിയത്. റയലിന്റെ ആള്‍ ടൈം ടോപ് സ്‌കോറര്‍ പട്ടികയില്‍ പതിനഞ്ചിനുള്ളില്‍ റാമോസുണ്ട്.

ഡാനി ആല്‍വസ് (റൈറ്റ് ബാക്ക്)

ഡാനി ആല്‍വസ് (റൈറ്റ് ബാക്ക്)

ഒപ്പം കളിച്ചത് പി എസ് ജിയില്‍. 2017 മുതല്‍ ഒരുമിച്ച് കളിക്കുന്നു. ആക്രമിച്ച് കളിക്കാനും പ്രതിരോധത്തിലേക്ക് വലിയാനും ഒരുപോലെ ആല്‍വസിന് കഴിയും. 2008-12 കാലയളവില്‍ പെപ് ഗോര്‍ഡിയോളയുടെ ബാഴ്‌സലോണ ടിക്കി-ടാക്ക വിജയകരമാക്കിയതില്‍ ആല്‍വസിന് വലിയ റോളുണ്ട്.

ലൂക മോഡ്രിച് (സെന്റര്‍ മിഡ്ഫീല്‍ഡര്‍)

ലൂക മോഡ്രിച് (സെന്റര്‍ മിഡ്ഫീല്‍ഡര്‍)

ഒപ്പം കളിച്ചത് റയല്‍മാഡ്രിഡില്‍. 2012-2014 സീസണ്‍. മെസി-റൊണാള്‍ഡോ ആധിപത്യം തകര്‍ത്ത് 2018 ല്‍ ബാലണ്‍ദ്യോര്‍ ജേതാവായി. റയലിനൊപ്പം തുടരെ മൂന്ന് സീസണില്‍ ചാമ്പ്യന്‍സ് ലീഗ് ജേതാവായ ലൂക 2018 ല്‍ ക്രൊയേഷ്യയെ ലോകകപ്പ് ഫൈനലിലെത്തിച്ചു.

സാബി അലോണ്‍സോ (സെന്റര്‍ മിഡ്ഫീല്‍ഡര്‍)

സാബി അലോണ്‍സോ (സെന്റര്‍ മിഡ്ഫീല്‍ഡര്‍)

ഒപ്പം കളിച്ചത് റയല്‍മാഡ്രിഡില്‍. 2010- 2014 സീസണ്‍. ആന്ദ്രെ പിര്‍ലോ, സാവി ഹെര്‍നാണ്ടസ് എന്നിവരെ പോലെ ലോകോത്തര ഹോള്‍ഡിംഗ് മിഡ്ഫീല്‍ഡര്‍. റയലിനൊപ്പം ചാമ്പ്യന്‍സ് ലീഗും സ്‌പെയ്‌നിനൊപ്പം ലോകകപ്പ്, യൂറോ കപ്പ് എന്നിവ നേടിയ ചാമ്പ്യന്‍.

ലയണല്‍ മെസി (അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍)

ലയണല്‍ മെസി (അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍)

ഒപ്പം കളിച്ചത് അര്‍ജന്റീനയില്‍. 2008 മുതല്‍ തുടരുന്നു. ലോകഫുട്‌ബോളിലെ ഇതിഹാസ താരം. ബാഴ്‌സലോണക്കൊപ്പം ചാമ്പ്യന്‍സ് ലീഗും ക്ലബ്ബ് ലോകകപ്പും ഉള്‍പ്പടെ ട്രോഫികള്‍ വാരിക്കൂട്ടിയ മെസി ഏറ്റവും കൂടുതല്‍ തവണ ബാലണ്‍ദ്യോര്‍ സ്വന്തമാക്കി റെക്കോര്‍ഡിട്ടു. അര്‍ജന്റീനക്കൊപ്പം കോപ അമേരിക്കയും ഫൈനലിസിമയും നേടിയ മെസിയുടെ ലക്ഷ്യം ഖത്തറില്‍ ലോകകപ്പ് നേടുകയാണ്.

നെയ്മര്‍ (റൈറ്റ് വിംഗര്‍)

നെയ്മര്‍ (റൈറ്റ് വിംഗര്‍)

ഒപ്പം കളിച്ചത് പി എസ് ജിയില്‍. 2017 മുതല്‍ സഖ്യം തുടരുകയാണ്. മെസി-ക്രിസ്റ്റ്യാനോ യുഗത്തിലെ മൂന്നാമന്‍. ബാഴ്‌സലോണക്കൊപ്പം 2015 ല്‍ ചാമ്പ്യന്‍സ് ലീഗ് ഉള്‍പ്പടെ മൂന്ന് കിരീടങ്ങള്‍ നേടി. പി എസ് ജിയെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിച്ചതാണ് മറ്റൊരു ശ്രദ്ധേയ പ്രകടനം.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (ലെഫ്റ്റ് വിംഗര്‍)

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (ലെഫ്റ്റ് വിംഗര്‍)

ഒപ്പം കളിച്ചത് റയല്‍ മാഡ്രിഡില്‍. 2010-14 സീസണ്‍. ലോകോത്തര സ്‌ട്രൈക്കര്‍. ബാലണ്‍ദ്യോറില്‍ മെസിയോട് മത്സരിച്ച ഏകതാരം. കായിക ക്ഷമതയും കഠിനാധ്വാനവും കീഴടങ്ങാത്ത മനോഭാവവും ക്രിസ്റ്റിയാനോയെ വിശ്വോത്തര താരമാക്കുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനൊപ്പം റയല്‍ മാഡ്രിഡിനൊപ്പവും ചാമ്പ്യന്‍സ് ലീഗ് ജേതാവായി.

വെയിന്‍ റൂണി (സെന്റര്‍ ഫോര്‍വേഡ്)

വെയിന്‍ റൂണി (സെന്റര്‍ ഫോര്‍വേഡ്)

ഒപ്പം കളിച്ചത് മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍. 2014-15 സീസണ്‍. പ്രതിഭയും സാങ്കേതിക തികവും റൂണിയെ ലോകോത്തര മുന്നേറ്റ നിര താരമാക്കുന്നു. എവര്‍ട്ടണില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെത്തിയ റൂണി ഓള്‍ഡ്ട്രഫോര്‍ഡ് ക്ലബ്ബിനായി 13 വര്‍ഷം കൊണ്ട് 183 ഗോളുകള്‍ നേടി. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെയും ഇംഗ്ലണ്ട് ദേശീയ ടീമിന്റെയും ടോപ് സ്‌കോറര്‍ പട്ടികയില്‍ റൂണി മുന്‍ നിരയില്‍ നില്‍ക്കുന്നു.


For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, June 20, 2022, 8:35 [IST]
Other articles published on Jun 20, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X