വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

യുവ നിരയുമായി ബ്ലാസ്‌റ്റേഴ്‌സ്, ജെയിംസിന്റെ കുട്ടികള്‍ ഒരുങ്ങിത്തന്നെ.. ഇത്തവണ പിഴയ്ക്കില്ല

മഞ്ഞപ്പട രണ്ടു തവണ ഫൈനലില്‍ തോല്‍ക്കുകയായിരുന്നു

By Manu

കൊച്ചി: ഐഎസ്എല്ലിന്റെ പുതിരൊയു സീസണ്‍ കൂടി പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോള്‍ ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയ ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സും വിജയപ്രതീക്ഷയിലാണ്. കഴിഞ്ഞ നാല് സീസണുകൡ രണ്ടു തവണയും ഫൈനലില്‍ കളിച്ച ടീമാണ് മഞ്ഞപ്പട. എന്നാല്‍ രണ്ടു വട്ടവും എടിക്കെയ്ക്കു മുന്നില്‍ തലകുനിക്കാനായിരുന്നു വിധി.

കേരള ബ്ലാസ്‌റ്റേഴ്‌സ് ഇത്തവണ കലിപ്പടക്കും, കപ്പുമടിക്കും!! ആര്‍ക്കും തടയാനാവില്ല, കാരണങ്ങളുണ്ട്...കേരള ബ്ലാസ്‌റ്റേഴ്‌സ് ഇത്തവണ കലിപ്പടക്കും, കപ്പുമടിക്കും!! ആര്‍ക്കും തടയാനാവില്ല, കാരണങ്ങളുണ്ട്...

പാക്കിസ്ഥാനെ പരിഹസിച്ച ഇന്ത്യന്‍ ചാനല്‍ അവതാരകയ്‌ക്കെതിരെ ആഞ്ഞടിച്ച് അക്തര്‍ പാക്കിസ്ഥാനെ പരിഹസിച്ച ഇന്ത്യന്‍ ചാനല്‍ അവതാരകയ്‌ക്കെതിരെ ആഞ്ഞടിച്ച് അക്തര്‍

ഇത്തവണ തങ്ങളുടെ മുന്‍ താരം കൂടിയായ ഡേവിഡ് ജെയിംസിന് കീഴില്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് മഞ്ഞപ്പട ഇറങ്ങുന്നത്. യുവവത്വത്തിനൊപ്പം അനുഭവസമ്പത്തിനും മുന്‍തൂക്കം നല്‍കിയുള്ള ടീമിനെയാണ് ജെയിംസ് തിരഞ്ഞെടുത്തത്. ഇന്ത്യന്‍ ഫുട്‌ബോളിലെ നിരവധി മികച്ച യുവതാരങ്ങള്‍ ഇത്തവണ മഞ്ഞപ്പടയ്‌ക്കൊപ്പമുണ്ട്. ടീമിനെ കൂടുതല്‍ അടുത്തറിയാം.

ജെയിംസിന്റെ കുട്ടികള്‍

ജെയിംസിന്റെ കുട്ടികള്‍

പ്രഥമ സീസണിലെ താരവും കോച്ചുമായിരുന്ന ഡേവിഡ് ജെയിംസിന് കീഴില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ മൂന്നാം സീസണാണിത്. കഴിഞ്ഞ സീസണിന്റെ പകുതിയില്‍ വച്ചാണ് ജെയിംസിനെ തിരിച്ചുവിളിക്കാന്‍ ടീം മാനേജ്‌മെന്റ് നിര്‍ബന്ധിതരാവുന്നത്. ടീമിന്റെ ദയനീയ പ്രകടനത്തെ തുടര്‍ന്ന് റെനെ മ്യുളെന്‍സ്റ്റീനിനെ ഒഴിവാക്കിയതോടെയാണ് പകരക്കാരനായി ജെയിംസ് തിരിച്ചെത്തിയത്.
ഈ സീസണില്‍ ടീമിനെ തയ്യാറാക്കാന്‍ കൂടുതല്‍ സമയം ലഭിച്ചതിനാല്‍ ജെയിംസ് ഏറെ ആത്മവിശ്വാസത്തിലാണ്. യുവത്വത്തിനു മുന്‍തൂക്കം നല്‍കിയുള്ള ടീമാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സിന്റേത്. 24ന് അടുത്താണ് ടീമിന്റെ ശരാശരി പ്രായം.

ഹോംഗ്രൗണ്ട്- ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം, കൊച്ചി

മുന്‍ സീസണുകള്‍
2014-15 റണ്ണറപ്പ്
2015-16 എട്ടാംസ്ഥാനം
2016-17 റണ്ണറപ്പ്
2017-18 ആറാംസ്ഥാനം

ഇതുവരെ കളിച്ച മല്‍സരങ്ങള്‍ 66
ജയം 23
സമനില 19
തോല്‍വി 24

ടീമിനെ അടുത്തറിയാം

ടീമിനെ അടുത്തറിയാം

ഗോള്‍കീപ്പര്‍മാര്‍
ധീരജ് സിങ്, നവീന്‍ കുമാര്‍, സുജിത് ശശികുമാര്‍
അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യയുടെ ഹീറോയായ ധീരജ് സിങ് ഈ സീസണിലാണ് ബ്ലാസ്‌റ്റേഴ്‌സിനൊപ്പം ചേര്‍ന്നത്. കഴിഞ്ഞ സീസണില്‍ എഫ്‌സി ഗോവയുടെ ഗോള്‍കീപ്പറായിരുന്ന നവീന്‍ കുമാറിനും ഇത് ആദ്യ ഊഴമാണ്. മലയാളി താരമാണ് മൂന്നാമനായ സുജിത്ത്.

ഡിഫന്‍ഡര്‍മാര്‍
അനസ് എടത്തൊടിക, സന്ദേഷ് ജിങ്കന്‍, ലാല്‍റുവാത്താര, മുഹമ്മദ് റാക്കിപ്, പ്രീതം സിങ് (എല്ലാം ഇന്ത്യന്‍താരങ്ങള്‍), സിറില്‍ കാളി (ഫ്രാന്‍സ്), നെമഞ്ജ ലാക്കിച്ച് പെസിച്ച് (സെര്‍ബിയ)
ജംഷഡ്പൂര്‍ എഫ്‌സിയില്‍ നിന്നാണ് ഇന്ത്യന്‍ പ്രതിരോധഭടനും മലയാളിയുമായ അനസിനെ ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയത്. അനസിനൊപ്പം ജിങ്കന്‍, ലാല്‍റുവാത്താര, പെസിച്ച് എന്നിവര്‍ കൂടി ചേരുന്നതോടെ പ്രതിരോധം കരുത്തുറ്റതാവും. പ്രീ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി മിന്നുന്ന പ്രകടനമാണണ് സിറില്‍ കാഴ്ചവച്ചത്.

ശക്തമായ മധ്യനിരയും മുന്നേറ്റനിരയും

ശക്തമായ മധ്യനിരയും മുന്നേറ്റനിരയും

മിഡ്ഫീല്‍ഡര്‍മാര്‍
കറേജ് പെക്ക്യൂസന്‍ (ഘാന), കെസിറോണ്‍ കിസീത്തോ (ഉഗാണ്ട), നിക്കോള ക്രമാറെവിച്ച് (സെര്‍ബിയ), ദീപേന്ദ്ര നേഗി, ഹാളിചരണ്‍ നര്‍സറെ, റിഷി ദത്ത്, ലോക്കെന്‍ മീട്ടെ, കെ പ്രശാന്ത്, സഹല്‍ അബ്ദുള്‍ സമദ്, സെമിന്‍ലെല്‍ ഡൊംഗെല്‍, സുരാജ് റാവത്ത്, സക്കീര്‍ (എല്ലാം ഇന്ത്യന്‍ താരങ്ങള്‍)
കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം നടത്തിയവരാണ് മലയാളി താരം പ്രശാന്തും പെക്ക്യൂസന്‍, കിസിത്തോ, നേഗി എന്നിവരും. സെര്‍ബിയക്കു വേണ്ടി അണ്ടര്‍ 19, 21 ടീമുകളില്‍ കളിച്ചിട്ടുള്ള താരമാണ് പുതുതായെത്തിയ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ക്രമാറെവിച്ച്.

സ്‌ട്രൈക്കര്‍മാര്‍
സികെ വിനീത് (ഇന്ത്യ), മത്തെയ് പോപ്ലാറ്റ്‌നിക്ക് (സ്ലൊവേനിയ), സ്ലാവിസ്ല സ്റ്റൊയാനോവിച്ച് (സെര്‍ബിയ)
മലയാളികള്‍ക്കു പ്രിയങ്കരനായ ഹ്യൂമേട്ടന്റെ അസാന്നിധ്യത്തില്‍ ഇത്തവണ ബ്ലാസ്റ്റേഴ്‌സിന്റെ കുന്തമുന മലയാളി താരം വിനീതായിരിക്കും. താരത്തില്‍ നിന്നും കൂടുതല്‍ ഗോളുകള്‍ ടീം പ്രതീക്ഷിക്കുന്നുണ്ട്.
ടീം വിട്ട ബെര്‍ബറ്റോവ്, ഹ്യൂം എന്നിവരുടെ പകരക്കാരായാണ് പോപ്ലാറ്റ്‌നിക്ക്, സ്റ്റൊയാനോവിച്ച് എന്നിവര്‍ എത്തിയിരിക്കുന്നത്. മികച്ച ഗോള്‍ സ്‌കോറിങ് റെക്കോഡുള്ള താരങ്ങളാണ് ഇരുവരും.

Story first published: Thursday, September 27, 2018, 15:23 [IST]
Other articles published on Sep 27, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X