വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

വിനീതിന്റെ വണ്ടര്‍ ഗോള്‍... പൂനെയെ വീഴ്ത്തി മഞ്ഞപ്പട, സെമി സാധ്യത സജീവം

ഇഞ്ചുറി ടൈമിലാണ് വിനീത് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയഗോള്‍ നേടിയത്

By Manu
കേരള ബ്ലാസ്‌റ്റേഴ്‌സ് സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്തി | Oneindia Malayalam

പൂനെ: ഐഎസ്എല്ലില്‍ ത്രസിപ്പിക്കുന്ന വിജയത്തോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്തി. വീണ്ടുമൊരു സമനില കൊണ്ട് തൃപ്തിപ്പെടേണ്ടിവരുമെന്ന് ആരാധരകര്‍ ഭയപ്പെട്ട മല്‍സരത്തില്‍ ഇഞ്ചുറിടൈമിന്റെ അവസാന മിനിറ്റില്‍ മലയാളി താരം സികെ വിനീതാണ് ടീമിന്റെ രക്ഷകനായത്. ബോക്‌സിനു പുറത്തുവച്ച് വിനീത് തൊടുത്ത അസാധ്യമായ ആംഗിളില്‍ നിന്നുള്ള ഷോട്ട് വലയില്‍ തുളഞ്ഞു കയറിയപ്പോള്‍ സ്‌റ്റേഡിയത്തിലെ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ ആഹ്ലാദനൃത്തം ചവിട്ടി.

58ാം മിനിറ്റില്‍ ജാക്കിച്ചാന്ദ് സിങിലൂടെ ബ്ലാസ്‌റ്റേഴ്‌സാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 79ാം മിനിറ്റില്‍ എമിലിയാനോ അല്‍ഫാറോ പെനല്‍റ്റിയിലൂടെ പൂനെയെ ഒപ്പമെത്തിക്കുകയായിരുന്നു. ജയത്തോടെ 20 പോയിന്റുമായി മഞ്ഞപ്പട പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്തേക്കു കയറി. 22 പോയിന്റുള്ള പൂനെ മൂന്നാംസ്ഥാനത്തു തുടരുകയാണ്. ജയിച്ചെങ്കിലും ഇയാന്‍ ഹ്യൂം പരിക്കേറ്റ് പുറത്തായതും ക്യാപ്റ്റന്‍ സന്ദേഷ് ജിങ്കന്‍ അടുത്ത കളിയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതും ബ്ലാസ്റ്റേഴ്‌സിന് ആഘാതമായി. ഈ കളിയിലും മഞ്ഞക്കാര്‍ഡ് ലഭിച്ചതോടെയാണ് ജിങ്കന് അടുത്ത കളി നഷ്ടമായത്.

ഒരു മാറ്റവുമായി ബ്ലാസ്‌റ്റേഴ്‌സ്

ഒരു മാറ്റവുമായി ബ്ലാസ്‌റ്റേഴ്‌സ്

നിലനില്‍പ്പ് തേടിയാണ് ബ്ലാസ്‌റ്റേഴ്‌സ് പൂനെയിലെത്തിയത്. സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ഇനിയുള്ള അഞ്ചു മല്‍സരങ്ങളും ജയിച്ചേ തീരൂവെന്ന വെല്ലുവിളിയോടെയാണ് മഞ്ഞപ്പട ഇറങ്ങിയത്. കൊച്ചിയില്‍ ഡല്‍ഹി ഡൈനാമോസിനെ പരാജയപ്പെടുത്തിയ ടീമില്‍ ഒരു മാറ്റവുമായാണ് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസ് പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ചത്. കരണ്‍ സാനിക്കു പകരം നെമഞ്ജ ലാകിച്ച് പെസിച്ച് ടീമിലെത്തി.

 പ്രതിരോധമില്ല, ആക്രമണം മാത്രം

പ്രതിരോധമില്ല, ആക്രമണം മാത്രം

ഇരുടീമും തുറന്ന പോരാട്ടമാണ് തുടക്കം മുതല്‍ കാഴ്ചവച്ചത്. പൂനെയെ ചെറിയ സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ മിനിറ്റുകള്‍ കൊണ്ടാണ് ഇരു ഗോള്‍മുഖത്തും പന്ത് കയറിയിറങ്ങിയത്. നാലാം മിനിറ്റില്‍ പൂനെയാണ് മല്‍സരത്തിലെ ആദ്യ ഷോട്ട് പരീക്ഷിച്ചത്. ഇടതു വിങില്‍ നിന്നും ഡീഗോ കാര്‍ലോസ് നല്‍കിയ പാസ് ബോക്‌സിനരികില്‍ നിന്ന മാര്‍സെലീഞ്ഞോയ്ക്ക്. മാര്‍സെലീഞ്ഞോ മറിച്ചു നല്‍കിയ പന്തില്‍ ബല്‍ജീത്ത് സാനി തൊടുത്ത ബുള്ളറ്റ് ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പറന്നു.

ഹ്യൂമേട്ടന് സുവര്‍ണാവസരം

ഹ്യൂമേട്ടന് സുവര്‍ണാവസരം

തൊട്ടടുത്ത മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന് ലീഡ് നേടാനുള്ള സുവര്‍ണാവസരം ലഭിച്ചു. റാഫേ ലോപ്പസിന്റെ ബാക് പാസ് ക്ലിയര്‍ ചെയ്യാനുള്ള ഗോളി വിശാല്‍ കെയ്ത്തിന്റെ ശ്രമം പിഴച്ചു. പന്ത് ദിശ മാറി ലഭിച്ചത് ഹ്യൂമിന്. നേരിട്ട് ഷോട്ട് തൊടുക്കാന്‍ മുതിരാതെ ബോക്‌സിനുള്ളില്‍ വച്ച് ഹ്യൂം വലതുമൂലയിലേക്ക് പന്ത് ക്രോസ് ചെയ്തു. എന്നാല്‍ വിനീതിന് പന്തിനൊപ്പം ഓടിയെത്താന്‍ കഴിയാതിരുന്നതോടെ മികച്ചൊരു അവസരം ബ്ലാസ്‌റ്റേഴ്‌സിന് നഷ്ടമായി.

ലക്ഷ്യം കാണാത്ത മുന്നേറ്റങ്ങള്‍

ലക്ഷ്യം കാണാത്ത മുന്നേറ്റങ്ങള്‍

രണ്ടു മിനിറ്റിനകം പൂനെ ബ്ലാസ്റ്റേഴ്‌സ് ഗോളി സുഭാശിഷ് റോയ് ചൗധരിയെ പരീക്ഷിച്ച. ഇടതുവിങിലൂടെ ബോക്‌സുനുള്ളിലേക്ക് കയറിയ ഡീഗോ കാര്‍ലോസ് തൊടുത്ത ഇടംകാല്‍ ഷോട്ട് ഗോളി സുഭാശിഷ് ഇടതുവശത്തേക്ക് ഡൈവ് ചെയ്ത് കുത്തിയകറ്റുകയായിരുന്നു. തുടര്‍ന്നും ഇരുടീമും ഗോള്‍ നേടുകയെന്ന ലക്ഷ്യത്തോടെ തന്നെ അതിവേഗ മുന്നേറ്റങ്ങള്‍ നടത്തി. എന്നാല്‍ ഇവയില്‍ ഭൂരിഭാഗവും പാതിവഴിയില്‍ മുറിയുന്നതാണ് കണ്ടത്. ഇടയ്ക്ക് ലഭിച്ച ചില മികച്ച അവസരങ്ങളാവട്ടെ താരങ്ങള്‍ പുറത്തേക്കടിച്ചു പാഴാക്കുകയും ചെയ്തു.

അവസരം പാഴാക്കി പൂനെ

അവസരം പാഴാക്കി പൂനെ

41ാം മിനിറ്റില്‍ എമിലിയാനോ അല്‍ഫാറോയ്ക്ക് പൂനെയുടെ അക്കൗണ്ട് തുറക്കാനുള്ള സുവര്‍ണാവസരം ലഭിച്ചു. ഒന്നാംപകുതിയിലെ ഏറ്റവും മികച്ച ഗോളവസരം കൂടിയായിരുന്നു ഇത്. വലതുവിങില്‍ നിന്നും സ്റ്റാന്‍കോവിച്ച് ലോബ് ചെയ്ത് നല്‍കിയ പന്തുമായി ബോക്‌സിനുള്ളില്‍ പറന്നെത്തിയ അല്‍ഫാറോ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്കടിച്ചു നഷ്ടപ്പെടുത്തി.

 ഹ്യൂമേട്ടന്‍ പരിക്കേറ്റ് പുറത്ത്

ഹ്യൂമേട്ടന്‍ പരിക്കേറ്റ് പുറത്ത്

തൊട്ടുത്ത മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന് ഒരു അര്‍ധ ഗോളവസരം. ജാക്കിച്ചാന്ദ് സിങ് ബോക്‌സിനുള്ളിലേക്ക് നല്‍കിയ മനോഹരമായ ക്രോസ് ഹ്യൂം വലയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ഗോളി വിശാല്‍ മുന്നോട്ട് കയറി വന്ന് അപകടമൊഴിവാക്കി. എന്നാല്‍ പന്ത് ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തിനിടെ വിശാലുമായി കൂട്ടിയിടിച്ച് ഹ്യൂം ഗ്രൗണ്ടില്‍ വീണു. കാല്‍മുട്ടിനേറ്റ പരിക്ക് മൂലം ഗ്രൗണ്ടില്‍ വീണു പിടഞ്ഞ ഹ്യൂമിനെ പിന്നീട് കോച്ച് ഡേവിഡ് ജെയിംസ് പിന്‍വലിക്കുകയും ചെയ്തു. പകരം പുതുതായി ടീമിലെത്തിയ ഐസ്‌ലാന്‍ഡ് സ്‌ട്രൈക്കര്‍ ഗ്യുഡോന്‍ ബാല്‍വിന്‍സണ്‍ കളത്തിലിറങ്ങി.

ജാക്കിച്ചാന്ദിലൂടെ മുന്നില്‍, തിരിച്ചടിച്ച് പൂനെ

ജാക്കിച്ചാന്ദിലൂടെ മുന്നില്‍, തിരിച്ചടിച്ച് പൂനെ

58ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ആവേശത്തിലാഴ്ത്തി ജാക്കിച്ചാന്ദ് ടീമിനെ മുന്നിലെത്തിച്ചത്. ബോക്‌സിനു പുറത്തു നിന്ന് ജാക്കിച്ചാന്ദ് തൊടുത്ത ഷോട്ട് ഗോളിയെ കാഴ്ചക്കാരനാക്കി വലയില്‍ തറച്ചു. എന്നാല്‍ 78ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ വിജയമോഹങ്ങള്‍ക്ക് മേല്‍ ഇടിത്തീയായി റഫറി പെനല്‍റ്റി വിധിച്ചത്. അല്‍ഫാറോയുടെ മുന്നേറ്റം തടയാനുള്ള ഗോളി സുഭാശിഷിന്റെ ശ്രമമാണ് പെനല്‍റ്റിയില്‍ കലാശിച്ചത്. കിക്കെടുത്ത അല്‍ഫാറോ ഗോളിയെ നോക്കുകുത്തിയാക്കി പന്ത് വലയ്ക്കുള്ളിലേക്ക് അടിച്ചുകയറ്റി.

രക്ഷകനായി വിനീത്

രക്ഷകനായി വിനീത്

മല്‍സരം 1-1ന് അവസാനിക്കുമെന്ന് ഏവരും ഉറപ്പിച്ചിരിക്കവെയായിരുന്നു വിനീത് ടീമിന്റെ ഹീറോയായത്. കറേജ് പെക്ക്യൂസന്റെ ലോങ് ബോള്‍ നെഞ്ചു കൊടുത്ത തടുത്ത ശേഷം ഒന്നു വെട്ടിയൊഴിഞ്ഞ് വിനീത് ബോക്‌സിനു പുറത്തു നിന്നു പായിച്ച വെടിയുണ്ട പൂനെ വലയുടെ മേല്‍ക്കൂരയില്‍ തറഞ്ഞുകയറിയപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ ഇളകിമറിഞ്ഞു.

Story first published: Friday, February 2, 2018, 22:25 [IST]
Other articles published on Feb 2, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X