കലാശപ്പോരില്‍ ഗോകുലം വീണു; കേരള പ്രീമിയര്‍ ലീഗ് കിരീടം ബ്ലാസ്റ്റേഴ്‌സിന്

കോഴിക്കോട്: കേരള പ്രീമിയര്‍ ലീഗിന്റെ 2019-20 സീസണിലെ രാജാക്കന്മാരായി കേരള ബ്ലാസ്റ്റേഴ്‌സ്. ആവേശകരമായ കലാശപ്പോരാട്ടത്തില്‍ ഗോകുലം കേരള എഫ്‌സിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 6-5ന് തോല്‍പ്പിച്ചാണ് ബ്ലാസ്റ്റേഴ്‌സ് കിരീടത്തില്‍ മുത്തമിട്ടത്. തങ്ങളുടെ കന്നി ഫൈനലില്‍ത്തന്നെ കിരീടം നേടാന്‍ സാധിച്ചുവെന്നത് ബ്ലാസ്റ്റേഴ്‌സിന്റെ വിജയത്തിന്റെ മധുരം ഇരട്ടിപ്പിക്കും. ഗ്രൂപ്പ് ഘട്ടത്തില്‍ ഗോകുലത്തിനോട് തോറ്റ ശേഷമാണ് കലാശപ്പോരില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആവേശ തിരിച്ചുവരവ്.

ഗോകുലത്തിന്റെ ഹോം ഗ്രൗണ്ടായ കോഴിക്കോട് ഇഎംഎസ് സ്‌റ്റേഡിയത്തില്‍വെച്ചാണ് കലാശപ്പോരാട്ടം അരങ്ങേറിയത്. തട്ടകത്തിന്റെ ആധിപത്യം മുതലെടുത്ത ഗോകുലം മൂന്നാം മിനുട്ടില്‍ത്തന്നെ വലകുലുക്കി. ബ്യൂട്ടിന്‍ ആന്റണിയുടെ പാസിനെ ഡാനിയല്‍ മിന്നല്‍ ഷോട്ടിലൂടെ വലയിലാക്കി. തുടക്കത്തിലേ ഗോള്‍ വഴങ്ങിയെങ്കിലും പതറാതെ പന്തുതട്ടിയ ബ്ലാസ്റ്റേഴ്‌സ് 10 മിനുട്ടിനുള്ളില്‍ ഗോള്‍ മടക്കി. 13ാം മിനുട്ടില്‍ കോര്‍ണര്‍ കിക്കിലൂടെ ലഭിച്ച പന്തിനെ ഹെഡ്ഡറിലൂടെ പോസ്റ്റിലെത്തിച്ച് റൊണാള്‍ഡോ ഒലിവേരയാണ് മഞ്ഞപ്പടയ്ക്ക് സമനില സമ്മാനിച്ചത്. പൊരുതിക്കളിച്ച ബ്ലാസ്റ്റേഴ്‌സ് നിര 10 മിനുട്ടിനുള്ളില്‍ ലീഡെടുത്തു.

പ്രിയപ്പെട്ട ക്യാപ്റ്റന്‍മാര്‍ ആരൊക്കെ? ഷെയ്ന്‍ വാട്‌സണിന്റെ പട്ടികയില്‍ രണ്ട് ഇന്ത്യക്കാര്‍

23ാം മിനുട്ടില്‍ സാമുവല്‍ ലിംഗ്‌ദോഹാണ് ബ്ലാസ്‌റ്റേഴിസിനായി ലക്ഷ്യം കണ്ടത്. ആദ്യ പകുതിയില്‍ പിന്നീടും അവസരം ലഭിച്ചെങ്കിലും മുതലാക്കാന്‍ ബ്ലാസ്റ്റേഴ്‌സിനായില്ല. ആദ്യ പകുതിക്ക് തൊട്ടുമുമ്പ് ഡാനിയല്‍ വീണ്ടും ഗോകുലത്തിന്റെ രക്ഷകനായതോടെ 2-2 എന്ന നിലയില്‍ ആദ്യ പകുതി പിരിഞ്ഞു. രണ്ടാം പകുതിയിലും ശക്തമായ പോരാട്ടം കണ്ടു. 60ാം മിനുട്ടില്‍ ലാല്‍മുവന്‍സോവയുടെ തകര്‍പ്പന്‍ ഫ്രീ കിക്കില്‍ ആതിഥേയര്‍ മുന്നിലെത്തി. എന്നാല്‍ വിട്ടുകൊടുക്കാന്‍ തയ്യാറാകാതെ ഇരുന്ന ബ്ലാസ്റ്റേഴ്‌സ് റൊണാള്‍ഡോ അഗസ്‌റ്റോയുടെ ഗോളില്‍ 3-3 ഒപ്പമെത്തി. നിശ്ചിത സമയത്തും അധിക സമയത്തും ലീഡെടുക്കാന്‍ ഇരുകൂട്ടര്‍ക്കും സാധിക്കാതെ വന്നതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടു.

ബ്ലാസ്‌റ്റേഴ്‌സ് ആറ് കിക്കും പോസ്റ്റിലെത്തിച്ചപ്പോള്‍ ഗോകുലത്തിന്റെ ആറാം കിക്കെടുത്ത എമില്‍ ബെനിക്ക് പിഴച്ചു. താരത്തിന്റെ കിക്ക് പുറത്തുപോയതോടെ കേരള പ്രീമിയര്‍ ലീഗില്‍ കന്നിക്കിരീടം ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഗോകുലം ഫൈനലില്‍ തോല്‍ക്കുന്നത്. കഴിഞ്ഞ തവണ ഇന്ത്യ നേവിയോടാണ് ഗോകുലം അടിയറവ് പറഞ്ഞത്. സെമിയില്‍ സാറ്റ് തിരൂരിനെ അട്ടിമറിച്ചാണ് കേരളം കെപിഎല്‍ ഫൈനലിന് ടിക്കറ്റെടുത്തത്. അതേ സമയം കേരള പോലീസിനെ തകര്‍ത്താണ് ഗോകുലം ഫൈനല്‍ ടിക്കറ്റെടുത്തത്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Sunday, March 8, 2020, 9:41 [IST]
Other articles published on Mar 8, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X