ജോസു അമേരിക്കൻ ക്ലബ്ബ് വിട്ടു.. ഇനി താരം ബ്ലാസ്റ്റേഴ്സിലേക്കോ?

Posted By: Desk

കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഇഷ്‌ട്ട താരം ജോസു അമേരിക്കൻ ക്ലബ്ബ് സിൻസിനാറ്റി വീട്ടതായി ക്ലബ്ബ് മാനേജ്‌മന്റ് അറിയിച്ചു,കൂടാതെ താൻ ക്ലബ്ബുവിട്ടകാര്യം ട്വിറ്ററിലൂടെയും ജോസു തന്നെ അറിയിച്ചിരുന്നു.ജോസു ക്ലബ്ബുവിട്ടതായി അറിയിച്ചുകൊണ്ട് സിൻസിനാറ്റി പരിശീലകൻ അലൻ കോച്ചും ട്വിറ്റർ പേജിൽ പോസ്റ്റിട്ടിരുന്നു.സിൻസിനാറ്റി ക്ലബ്ബിനായി പെനാൽറ്റിയിലൂടെ അദ്ദേഹം ടീമിനെ വിജയിപ്പിച്ചത് ആരാധകർ എന്നും ഒരുക്കുമെന്നും അലൻ പോസ്റ്റിൽ കൂട്ടിച്ചേർത്തു.

കഴിഞ്ഞ സീസണിന്റെ പകുതിയോടെയാണ് ജോസു സിൻസിനാറ്റി ക്ലബ്ബിലേക്കെത്തിയത്,കുറച്ചു സമയം കൊണ്ടുതന്നെ ക്ലബ്ബിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപറ്റിയിരുന്ന താരങ്ങളിലൊരാളായി ജോസു. സിൻസിനാറ്റി എഫ് സിക്കുവേണ്ടി 15 മത്സരങ്ങൾ കളിച്ച ജോസു ഒരു ഗോളും മൂന്ന് തകർപ്പൻ അസിസ്റ്റുകളും നേടിട്ടുണ്ട്.2018 പകുതിവരെ ക്ലബ്ബുമായി കരാറുണ്ടങ്കിലും പെട്ടെന്ന് മാനേജ്‌മെന്റുമായി തിരുമാനിച്ചാണ് താരം ക്ലബ്ബുവിടാനൊരുങ്ങിയത്.ഇതോടെ അടുത്ത സീസണിൽ തൻറെ പഴയ ക്ലബ്ബായ കേരളാ ബ്ലാസ്റ്റേഴ്സിലെത്താനുള്ള സാധ്യത കൂടി വർദ്ധിക്കുകയാണ്.

josucurias

2009 ൽ ബാഴ്‌സലോണയുടെ അക്കാദമിയായ ലാ മാസിയിൽ കളിച്ചുതുടങ്ങിയ ജോസു ലോൺ അടിസ്ഥാനത്തിൽ സ്‌പെയിനിലെ പല പ്രാദേശിക ക്ലബ്ബിനായും കളിച്ചിട്ടുണ്ട്.2015 ലാണ് താരം കേരളാ ബ്ലാസ്റ്റേഴ്സിലേക്കെത്തുന്നത് ആദ്യ സീസൺ മുതൽക്കേ തന്നെ ആരാധകർ താരത്തെ നെഞ്ചിലേറ്റിയിരുന്നു.കേരളാ ബ്ലാസ്റ്റേഴ്സിനായി 25 മത്സരങ്ങൾ ജോസു കളിച്ചിട്ടുണ്ട്.ഏതായാലും ജോസു വീണ്ടും ബ്ലാസ്റ്റേഴ്സിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Story first published: Tuesday, April 17, 2018, 12:59 [IST]
Other articles published on Apr 17, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍