ജീക്‌സണ്‍... ഇന്ത്യന്‍ ഫുട്‌ബോളിലെ ഗോള്‍ഡന്‍ ബോയ്‌... ആദം തള്ളി, മാറ്റോസ്‌ കണ്ടെത്തി

Posted By:

ദില്ലി: ജീക്‌സണ്‍ തനോജം സിങ്‌... ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ ഈ 16 കാരന്റെ പേര്‌ സുവര്‍ണ ലിപികളാല്‍ കുറിക്കപ്പെട്ടുകഴിഞ്ഞു. ബെയ്‌ച്ചുങ്‌ ബൂട്ടിയ, സുനില്‍ ഛേത്രി എന്നിവരടക്കം രാജ്യം കണ്ട എക്കാലത്തെയും മികച്ച താരങ്ങള്‍ക്കുപോലും സാധിക്കാത്ത നേട്ടത്തിനാണ്‌ ജീക്‌സണ്‍ അര്‍ഹനായത്‌.

തിങ്കളാഴ്‌ച രാത്രി നടന്ന അണ്ടര്‍ 17 ലോകകപ്പില്‍ കൊളംബിയക്കെതിരേ ഇന്ത്യക്കായി ഗോള്‍ നേടിയതോടെയാണ്‌ ജീക്‌സണ്‍ ഇന്ത്യയുടെ ഗോള്‍ഡന്‍ ബോയ്‌ ആയത്‌. ഫിഫയുടെ ഏതെങ്കിലുമൊരു ടൂര്‍ണമെന്റില്‍ ഇന്ത്യക്കായി ഗോള്‍ നേടുന്ന ആദ്യ താരമെന്ന അപൂര്‍വ്വ റെക്കോര്‍ഡിനാണ്‌ ജീക്‌സണ്‍ അവകാശിയായത്‌. ഈ ലോകകപ്പില്‍ ഇന്ത്യയുട ക്യാപ്‌റ്റന്‍ കൂടിയായ അമര്‍ജിത്ത്‌ സിങ്‌ കിയാമിന്റെ ബന്ധു കൂടിയാണ്‌ ജീക്‌സണ്‍.

ഗ്രൂപ്പ് സിയില്‍ നിന്ന് ആരാദ്യം പ്രീക്വാര്‍ട്ടറിലെത്തും ? ജര്‍മനി-ഇറാന്‍ മത്സരം തീരുമാനിക്കും

ജനനം മണിപ്പൂരില്‍,

ജനനം മണിപ്പൂരില്‍,

കളി പഠിച്ചത്‌ പഞ്ചാബില്‍
മണിപ്പൂരിലാണ്‌ ജീക്‌സണ്‍ ജനിച്ചതെങ്കിലും ഫുട്‌ബോള്‍ പഠിച്ചത്‌ പഞ്ചാബിലായിരുന്നു. 11 വയസ്സ്‌ വരെ മാത്രമേ ജീക്‌സണ്‍ സ്വന്തം നാടായ തൗബാലിലുണ്ടായിരുന്നുള്ളൂ. തുടര്‍ന്നു ചണ്ഡീഗഡ്‌ ഫുട്‌ബോള്‍ അക്കാഡമിയില്‍ താരം ചേര്‍ന്നു. ഇവിടെ വച്ചാണ്‌ ജീക്‌സണിലെ ഫുടബോള്‍ താരത്തിന്റെ വളര്‍ച്ച തുടങ്ങുന്നത്‌. ഡിഫന്‍സീവ്‌ മിഡ്‌ഫീല്‍ഡര്‍ പൊസിഷനിലാണ്‌ താരം ശ്രദ്ധ കേന്ദ്രീകരിച്ചത്‌.

ആദ്യ കോച്ച്‌ അച്ഛന്‍

ആദ്യ കോച്ച്‌ അച്ഛന്‍

സ്വന്തം അച്ഛന്‍ തന്നെയായിരുന്നു ജീക്‌സണിന്റെ ആദ്യ പരിശീലകന്‍. ജ്യേഷ്‌ഠന്റെ നിര്‍ദേശപ്രകാരമാണ്‌ കൂടുതല്‍ മികച്ച പരിശീലനം നേടാന്‍ ജീക്‌സണിനെ അച്ഛന്‍ ചണ്ഡീഗഡ്‌ ഫുട്‌ബോള്‍ അക്കാഡമിയില്‍ ചേര്‍ക്കുന്നത്‌.

മിനെര്‍വ്വ അക്കാഡമിയിലേക്ക്‌

മിനെര്‍വ്വ അക്കാഡമിയിലേക്ക്‌

ചണ്ഡീഗഡ്‌ ഫുട്‌ബോള്‍ അക്കാഡമിയില്‍ നിരവധി വര്‍ഷങ്ങള്‍ ചെലവഴിച്ച ശേഷം അണ്ടര്‍ 16 ഐ ലീഗിലും ജീക്‌സണ്‍ കളിച്ചു. മിനെര്‍വ്വ പഞ്ചാബ്‌ എഫ്‌സി അക്കാഡമിയില്‍ ചേര്‍ന്നത്‌ ജീക്‌സണിലെ പ്രതിഭയെ ഒന്നു കൂടി മിനുക്കിയെടുത്തു.

ലോകകപ്പ്‌ ട്രയല്‍സ്‌

ലോകകപ്പ്‌ ട്രയല്‍സ്‌

2015ല്‍ അണ്ടര്‍ 17 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കുള്ള ട്രയല്‍സ്‌ നടന്നിരുന്നു. ചണ്ഡീഗഡ്‌ ഫുട്‌ബോള്‍ അക്കാഡമിയില്‍ തനിക്കൊപ്പമുണ്ടായിരുന്ന അമര്‍ജിത്ത്‌ സിങും സഞ്‌ജീവും ലോകകപ്പ്‌ ടീമിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ജീക്‌സണ്‍ തഴയപ്പെട്ടു. അന്ന്‌ അണ്ടര്‍ 17 ടീമിന്റെ കോച്ച്‌ നിക്കോളായ്‌ ആദമായിരുന്നു. അന്ന്‌ 14 വയസ്സ്‌ മാതമുണ്ടായിരുന്ന ജീക്‌സണിന്‌ പ്രായത്തില്‍ കവിഞ്ഞ ഉയരമുണ്ടെന്ന കാരണം പറഞ്ഞാണ്‌ ആദം ജീക്‌സണിനെ ഒഴിവാക്കിയത്‌.

 പ്രതീക്ഷ കൈവിടാതെ ജീക്‌സണ്‍ ടീമിലേക്ക്‌

പ്രതീക്ഷ കൈവിടാതെ ജീക്‌സണ്‍ ടീമിലേക്ക്‌

ടീമിലേക്ക്‌ പരിഗണിക്കപ്പെട്ടില്ലെങ്കിലും ലോകകപ്പ്‌ പ്രതീക്ഷ ജീക്‌സണ്‍ കൈവിട്ടിരുന്നില്ല. മിനെര്‍വ്വ പഞ്ചാബ്‌ അക്കാഡമി ടീമിനായി താരം തുടര്‍ച്ചയായി മികച്ച പ്രകടനങ്ങള്‍ നടത്തി. എഐഎഫ്‌എഫ്‌ അണ്ടര്‍ 15, അണ്ടര്‍ 16 യൂത്ത്‌ ലീഗ്‌ എന്നിവയില്‍ തുടര്‍ച്ചയായി രണ്ടു വട്ടം മിനെര്‍വ്വയെ കിരീടത്തിലേക്ക്‌ നയിക്കാന്‍ ജീക്‌സണിനു സാധിച്ചു. 2017ലെ അണ്ടര്‍ 16 യൂത്ത്‌ ലീഗിലും മിനെര്‍വ്വയെ ചാംപ്യന്‍മാരാക്കിയത്‌ ജീക്‌സണിന്റെ മികവായിരുന്നു. മുബൈയില്‍ ഓസോണ്‍ എഫ്‌സിയെ മിനെര്‍വ്വ 3-0ന്‌ തകര്‍ത്തപ്പോള്‍ കളി കാണാന്‍ മുന്‍ ഇന്ത്യന്‍ താരവുംമ ലോകകപ്പ്‌ ടീമിന്റെ ചീഫ്‌ ഓപ്പറേറ്റിങ്‌ ഓഫീസറുമായ അഭിഷേക്‌ യാദവുമെത്തിയിരുന്നു. അദ്ദേഹമാണ്‌ അണ്ടര്‍ 17 ലോകകപ്പ്‌ ടീമിനെതിരേ സൗഹൃദ മല്‍സരത്തിന്‌ മിനെര്‍വ്വയെ ക്ഷണിച്ചത്‌.

വഴിത്തിരിവായ മല്‍സരം

വഴിത്തിരിവായ മല്‍സരം

ലോകകപ്പിനായി ഒരുക്കിയ ടീമിനെ മിനെര്‍വ്വ എതിരില്ലാത്ത ഒരു ഗോളിനു പരാജയപ്പെടുത്തി. ഈ മല്‍സരത്തില്‍ ടീമിനായി മിന്നുന്ന പ്രകടനമാണ്‌ ജീക്‌സണ്‍ കാഴ്‌ചവച്ചത്‌. ജീക്‌സണിനോടൊപ്പം മിനെര്‍വ്വ ടീമിലെ മറ്റു രണ്ടു കളിക്കാരെ കൂടി ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തിലേക്ക്‌ മാറ്റോസ്‌ ക്ഷണിക്കുകയായിരുന്നു. മിനെര്‍വ്വയുടെ സീനിയര്‍ ടീമിനായി ഡ്യൂറന്റ്‌ കപ്പിലും ഡിഎസ്‌കെ കപ്പിലും ജീക്‌സണ്‍ ബൂട്ടണിഞ്ഞിട്ടുണ്ട്‌.

ഇന്ത്യ ഓസ്‌ട്രേലിയ ടി20; രണ്ടാം ഏകദിനം പുതിയ സ്റ്റേഡിയത്തില്‍; പിച്ച് ആരെ തുണയ്ക്കും?

Story first published: Tuesday, October 10, 2017, 11:59 [IST]
Other articles published on Oct 10, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍