ആരാധകര്‍ ഡബിള്‍ ഹാപ്പി, ബ്ലാസ്റ്റേഴ്‌സ് കോച്ചായി ഇവാന്‍ വുകോമാനോവിച്ച് തുടരും

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. ടീമിന്റെ പരിശീലകനായി ഇവാന്‍ വുമോമാനോവിച്ച് തുടരും. പുതിയ കരാര്‍ പ്രകാരം 2025വരെ അദ്ദേഹം ടീമിനൊപ്പം തുടരും. ചരിത്രത്തിലാദ്യമായാണ് ബ്ലാസ്റ്റേഴ്‌സ് ഒരു പരിശീലകനെ നിലനിര്‍ത്തുന്നത്. ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് പുതിയ കരാര്‍ വിവരം ബ്ലാസ്റ്റേഴ്‌സ് ആരാധകരുമായി പങ്കുവെച്ചത്. എല്ലാവരാലും തഴയപ്പെട്ട് നിന്നിരുന്ന ബ്ലാസ്റ്റേഴ്‌സിനെ ഇത്തവണ ഫൈനലിലെത്തിക്കാന്‍ വുകോമാനോവിച്ചിന് സാധിച്ചിരുന്നു.

ക്ലബ്ബിനൊപ്പം തുടരാന്‍ സന്തോഷമുണ്ടെന്ന് കരാറൊപ്പിട്ട് വുകോമാനോവിച്ച് പ്രതികരിച്ചു. ' കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനുള്ളില്‍ പോസിറ്റീവ് എനര്‍ജിയുണ്ട്. വിജയക്കുതിപ്പ് നടത്താനുള്ള കരുത്ത് ഈ ടീമിനുണ്ടെന്ന് ആദ്യം തന്നെ തോന്നിയിരുന്നു. കേരളവും ഇവിടുത്തെ ആരാധകരും ആകര്‍ഷിച്ചു. പുതിയ കരാറൊപ്പിടാന്‍ സാധിച്ചതില്‍ പൂര്‍ണ്ണ സംതൃപ്തിയാണുള്ളത്. വരുന്ന സീസണിലും ഇതിലും മികച്ച പ്രകടനം നടത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്' -വുകോമാനോവിച്ച് കരാറൊപ്പിട്ട ശേഷം പറഞ്ഞു.

ഇത്തവണ വലിയ ആരാധക പിന്തുണ നേടിയെടുക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സിന് സാധിച്ചിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ബ്ലാസ്റ്റേഴ്‌സുമായുള്ള സഹകരണം അവസാനിപ്പിച്ചതിന് പിന്നാലെ ടീം വലിയ പ്രതിസന്ധി നേരിട്ടിരുന്നു. താരങ്ങളും ആരാധകരും തമ്മിലുള്ള പ്രശ്‌നങ്ങളും ടീമിന്റെ പ്രകടനത്തെ ബാധിച്ചതോടെ ആരും തിരഞ്ഞുനോക്കാനില്ലാത്ത ടീമായി ഒരു ഘട്ടത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് മാറി. പ്രകടന നിലവാരവും ഓരോ സീസണിന് ശേഷവും താഴേക്ക് വരികയാണ് ചെയ്തത്.

എന്നാല്‍ അവസാന സീസണില്‍ ഇവാന്‍ വുകോമാനോവിച്ച് ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകനായതോടെ കളി മാറി. മികച്ച താരങ്ങളെ ടീമിലെത്തിക്കുകയും പ്രകടന നിലവാരം ഉയരുകയും ചെയ്തതോടെ വലിയ പിന്തുണ ഇത്തവണ ലഭിച്ചു. ഗോവയിലായിരുന്നു ഐഎസ്എല്‍ നടന്നത്. അതുകൊണ്ട് തന്നെ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രധാന മത്സരങ്ങള്‍ കലൂര്‍ സ്റ്റേഡിയത്തിന് പുറത്തും പ്രധാന ബീച്ചുകളിലും പ്രത്യേക സ്‌ക്രീനൊരുക്കിയാണ് ആരാധകര്‍ കണ്ടത്.

പഴയ പ്രധാപത്തിലേക്ക് ക്ലബ്ബിനെ എത്തിക്കാന്‍ വുകോമാനോവിച്ചിനായി. അദ്ദേഹത്തെ പരിശീലകനായി നിലനിര്‍ത്തണമെന്ന ആവിശ്യം ആരാധകരും ഉയര്‍ത്തിയിരുന്നു. ഇത് പരിഗണിച്ചാണ് ഇത്തരമൊരു നീക്കം ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് നടത്തിയതെന്ന് പറയാം. ഇത്തവണ അത്രക്കും മികച്ച കുതിപ്പാണ് വുകോമാനോവിച്ചിന് കീഴില്‍ ബ്ലാസ്‌റ്റേഴ്‌സ് നടത്തിയത്. 10 തുടര്‍ ജയങ്ങള്‍ ടീമിന് നേടിക്കൊടുക്കാന്‍ അദ്ദേഹത്തിനായി. പോയിന്റ് ടേബിളില്‍ തലപ്പത്തേക്കെത്താന്‍ വരെ ബ്ലാസ്റ്റേഴ്‌സിനായി. ഒരു സീസണില്‍ കൂടുതല്‍ ജയം, കൂടുതല്‍ ഗോള്‍, കൂടുതല്‍ പോയിന്റ് എന്നിങ്ങനെയുള്ള നേട്ടങ്ങളെല്ലാം വുകോമാനോവിച്ചിന് കീഴിലാണ് ബ്ലാസ്‌റ്റേഴ്‌സ് നേടിയത്.

വുകോമാനോവിച്ച് ഇതിനോടകം മികച്ച താരങ്ങളെ ടീമിലേക്കെത്തിച്ച് ഒത്തിണക്കമുള്ള ടീമിനെ ഇതിനോടകം സൃഷ്ടിച്ചിട്ടുണ്ട്. അടുത്ത സീസണില്‍ നിലവിലെ ഏതൊക്കെ വിദേശ താരങ്ങളെ ഒപ്പം നിര്‍ത്താനാവുമെന്നത് പ്രധാനപ്പെട്ട കാര്യമാണ്. ബ്ലാസ്റ്റേഴ്‌സിന്റെ മുന്നോട്ട് യാത്രയില്‍ വുകോമാനോവിച്ചിന്റെ സേവനം അത്യാവശ്യമാണെന്ന് ബ്ലാസ്‌റ്റേഴ്‌സ് സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. നിലവിലെ ടീമിന് ഏറെ മുന്നോട്ട് പോകാനുള്ള കരുത്തുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

ഇത്തവണ ഐഎസ് ഫൈനലില്‍ നാലാം സ്ഥാനക്കാരാനായി പ്ലേ ഓഫിലെത്തിയ ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍ ഹൈദരാബാദ് എഫ്‌സിയോടാണ് തോറ്റത്. ലീഡെടുത്ത ശേഷം തുല്യത വഴങ്ങേണ്ടി വന്ന ബ്ലാസ്‌റ്റേഴ്‌സിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ബ്ലാസ്റ്റേഴ്‌സ് തോല്‍പ്പിച്ചത്. ഇത്തവണ ശക്തമായ തിരിച്ചുവരവോടെ കിരീടം തന്നെയാവും ബ്ലാസ്‌റ്റേഴ്‌സും ആരാധകരും സ്വപ്‌നം കാണുന്നത്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, April 4, 2022, 18:31 [IST]
Other articles published on Apr 4, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?

Latest Videos

  + More
  X
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Yes No
  Settings X