കൊൽക്കത്ത താരത്തെ ടീമിലെത്തിച്ച് മുംബൈ സിറ്റി... അടുത്ത സീസണിലെക്കുള്ള പടയൊരുക്കം തുടങ്ങി

Posted By: JOBIN JOY

അടുത്ത സീസണിലെക്കുള്ള പടയൊരുക്കം മിക്ക ഐ എസ് എൽ ക്ലബ്ബുകളും ഇപ്പോൾ തന്നെ തുടങ്ങിക്കഴിഞ്ഞു.അതുകൊണ്ടുതന്നെ പുത്തൻ താരങ്ങളെ ടീമിലെത്തിക്കാൻ ക്ലബ്ബുകൾ നെട്ടോട്ടമോടുകയാണ്.ഈ സീസണിലെ അവസാന സ്ഥാനക്കാരായ ടീമുകളാണ് ഈ രംഗത്ത് കൂടുതൽ.

കോമണ്‍വെല്‍ത്ത് ഗെയിംസ്; ഭാരോദ്വഹനത്തില്‍ ഇന്ത്യയ്ക്ക് നാലാം സ്വര്‍ണം

നാലാം സീസണിൽ കൊൽക്കത്തയ്ക്കുവേണ്ടി കളിച്ച പ്രതിരോധനിര താരം അന്‍വര്‍ അലി മുംബൈ സിറ്റി എഫ് സിയിലേക്കെത്തിയെന്നാണ് പുതിയ റിപോർട്ടുകൾ.കൊൽക്കത്തയ്ക്കുവേണ്ടി അധികം കളിക്കാൻ അവസരം കിട്ടിയില്ലെങ്കിലും കളിച്ച 7 മത്സരങ്ങളിലും നല്ല പ്രകടനമാണ് ഈ മുപ്പത്തിമൂന്നുകാരൻ കാഴ്ചവച്ചത്.

2016 സീസണിൽ മുംബൈക്കുവേണ്ടി 14 മത്സരങ്ങൾകളിച്ച അലി.അതിലെ തകർപ്പൻ പ്രകടനമാണ് താരത്തെ കൊൽക്കത്തയിലേക്ക് എത്തിച്ചത്.ഇപ്പോൾ വീണ്ടും തൻ്റെ പഴയ ക്ലബ്ബിലേക്ക് താരം തിരിച്ചെത്തുകയാണ്.

2005 ൽ ജെ സി റ്റിയെന്ന് പഞ്ചാബ് പോലീസ് ക്ലബ്ബിൽ കളിച്ചുതുടങ്ങിയ അൻവർ അലി അതിലെ മികച്ച പ്രകടനം താരത്തെ ഐ ലീഗ് ക്ലബായ മോഹൻ ബഗാനിലേക്കെത്തിച്ചു അവിടെനിന്നാണ് താരം ഐ എസ് എൽ ക്ലബായ മുംബൈലേക്കെത്തിയത്. ഇന്ത്യൻ ദേശിയ ടീമിനായി 2008 ൽ അരങ്ങേറ്റം നടത്തിയ അലി ഇന്ത്യക്കായി 33 മത്സരങ്ങളിൽ പ്രതിരോധ വലയം കാത്തു.

mumbai

ഈ സീസണിൽ അത്ര നല്ല കാലമായിരുന്നില്ല മുംബൈ സിറ്റിക്ക്.18 മത്സരങ്ങളില്‍ നിന്ന് വെറും ഏഴ് വിജയം മാത്രം നേടിയ മുംബൈ ലീഗിൽ ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്‌തത്‌. സൂപ്പർ കപ്പിൻറെ യോഗ്യത മത്സരത്തിൽ ഇന്ത്യന്‍ ആരോസിനെ തോൽപ്പിച്ച് പ്രീ ക്വാര്‍ട്ടറില്‍ എത്തിയെങ്കിലും അവിടെ ഈസ്റ്റ് ബംഗാളിനോട് ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് പരാജയപ്പെട്ട് മുംബൈ പുറത്താവുകയായിരുന്നു.

Story first published: Sunday, April 8, 2018, 8:24 [IST]
Other articles published on Apr 8, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍