വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL: വിജയവഴിയില്‍ ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും കാലിടറി, ഗോവയ്ക്ക് എതിരെ സമനില

ISL 2019-20- Kerala Blasters FC 2-2 FC Goa - Match 29 Highlights

കൊച്ചി: അവസാന മിനിറ്റുകള്‍ വരെ ജയിച്ചു നില്‍ക്കുകയായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ്. പക്ഷെ ഇന്‍ജുറി ടൈമില്‍ ലെന്നി റോഡ്രിഗസിന്റെ ഷോട്ട് ബ്ലാസ്‌റ്റേഴ്‌സിന്റെ സ്വപ്‌നങ്ങള്‍ തകര്‍ത്തു. ഐഎസ്എല്‍ ആറാം സീസണിലെ 29 ആം മത്സരത്തില്‍ എഫ്‌സി ഗോവയ്ക്ക് എതിരെ കേരള ബ്ലാസ്‌റ്റേഴ്‌സിന് സമനില. മത്സരത്തില്‍ ഇരു ടീമുകളും രണ്ടു ഗോളുകള്‍ വീതമടിച്ചു. ബ്ലാസ്റ്റേഴ്‌സിനായി സിഡോഞ്ചയും മെസി ബൗളിയും ഓരോ ഗോള്‍ വീതം നേടി. സീസണിലെ അതിവേഗ ഗോള്‍ കൂടിയാണ് ഇന്നത്തെ മത്സരത്തില്‍ സിഡോഞ്ച കണ്ടെത്തിയത്. എതിര്‍നിരയില്‍ മൗര്‍ത്താഡ ഫാളും റോഡ്രിഗസും ഗോവയ്ക്കായി വല ചലിപ്പിച്ചു. ജാഹു, ഗോമസ്, കോറോമിനോസ് എന്നിവരെ കൂടാതെയാണ് സെര്‍ജിയോ ലൊബേരയുടെ എഫ്‌സി ഗോവ ആതിഥേയരെ നേരിട്ടത്.

എഫ്സി ഗോവ - കേരള ബ്ലാസ്റ്റേഴ്സ് മത്സരം

ജയത്തില്‍ കുറഞ്ഞതൊന്നും ബ്ലാസ്‌റ്റേഴ്‌സ് ആഗ്രഹിച്ചിരുന്നില്ല. കളിയിലുടനീളം ഈ പോരാട്ട വീര്യം കാണാനും കഴിഞ്ഞു. മത്സരം തുടങ്ങി 60 ആം സെക്കന്‍ഡില്‍ത്തന്നെ ഗോവയുടെ വല കുലുക്കി സെര്‍ജിയോ സിഡോഞ്ച ഉദ്ദേശം വ്യക്തമാക്കി. മൗര്‍ത്താഡ ഫാളിന്റെ ഗോള്‍ കീപ്പര്‍ മുഹമ്മദ് നവാസിന്റെയും അലസമായ ക്ലിയറന്‍സ്. കലാശിച്ചത് ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായ ത്രോയിലും. ബോക്‌സിനകത്തേക്ക് ഉയര്‍ന്നെത്തിയ പന്തിനെ തട്ടിയകറ്റാന്‍ ഗോവന്‍ പടയ്ക്ക് കഴിഞ്ഞില്ല. കാല്‍ച്ചുവട്ടില്‍ എത്തിയ പന്തിനെ കൃത്യമായി പോസ്റ്റിന്റെ വലതു മൂലയിലേക്ക് തൊടുക്കുകയായിരുന്നു സ്പാനിഷ് താരം സിഡോഞ്ച --- ആര്‍ത്തിരമ്പിയ മഞ്ഞക്കടലിനെ ഇളക്കിമറിച്ച് ബ്ലാസ്്‌റ്റേഴ്‌സിന്റെ ആദ്യ ഗോള്‍.

എഫ്സി ഗോവ - കേരള ബ്ലാസ്റ്റേഴ്സ് മത്സരം

പ്രതിരോധത്തിലും പന്തടക്കത്തിലൂടെ കൂടുതല്‍ അച്ചടക്കം പാലിച്ചാണ് ഷട്ടോരിയുടെ ബ്ലാസ്‌റ്റേഴ്‌സ് സന്ദര്‍ശകര്‍ക്കെതിരെ പന്തു തട്ടിയത്. മധ്യനിരയ്ക്ക് ഊന്നല്‍ നല്‍കി 4-2-3-1 എന്ന ഫോര്‍മേഷന്‍ എഫ്‌സി ഗോവ പാലിച്ചപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് 4-4-2 ഫോര്‍മേഷന്‍ തുടര്‍ന്നു. എന്തായാലും ആദ്യ മിനിറ്റില്‍ വഴങ്ങിയ ഗോളിന് ആദ്യ പകുതിയില്‍ത്തന്നെ ഗോവ മറുപടി നല്‍കി. 41 ആം മിനിറ്റില്‍ എഡു ബേഡിയയെടുത്ത ഫ്രീകിക്ക്. ആദ്യ അപായം ബ്ലാസ്റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ ടിപി രഹനേഷ് ഡൈവ് ചെയ്്ത് തട്ടികയറ്റി. പക്ഷെ പന്തു വന്നെത്തിയത് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ജാക്കിചന്ദ് സിങ്ങിന്റെ കാലുകളില്‍. നിമിഷം വൈകാതെ പന്തിനെ മറുപുറത്തേക്ക് ക്രോസ്് ചെയ്തു താരം. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം ഭേദിച്ചെത്തിയ മൗര്‍ത്താഡ ഫാളിന്റെ ഹെഡര്‍ കൃത്യം ലക്ഷ്യത്തില്‍. ഒന്നാം പോസ്റ്റില്‍ നിലയുറപ്പിച്ച രഹനേഷിന് പന്തിനെ തടുക്കാനായില്ല. അങ്ങനെ ആദ്യ പകുതിയില്‍ തന്നെ എഫ്‌സി ഗോവ കളിയില്‍ ശക്തമായി തിരിച്ചെത്തി.

എഫ്സി ഗോവ - കേരള ബ്ലാസ്റ്റേഴ്സ് മത്സരം

എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ എഫ്‌സി ഗോവയുടെ കണക്കുകൂട്ടലുകള്‍ തെറ്റി. 53 ആം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് നായകന്‍ ബര്‍ത്തലോമ്യ ഓഗ്ബച്ചയെ വീഴ്ത്തിയതിന് മൗര്‍ത്താഡ ഫാള്‍ റഫറിയുടെ ചുവപ്പു കാര്‍ഡ് കണ്ടു. മഞ്ഞക്കടലിന് മുന്‍പില്‍ ഗോവ പത്തു പേരായി ചുരുങ്ങിയ നിമിഷം. കിട്ടിയ അവസരം മുതലെടുക്കാന്‍ ബ്ലാസ്റ്റേഴ്‌സും മടികാണിച്ചില്ല. പ്രശാന്തും മെസി ബൗളിയും ഓഗ്ബച്ചെയും തുടരെ ആക്രമണം അഴിച്ചുവിട്ടു ഗോവന്‍ പോര്‍മുഖത്ത്. 59 ആം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഉദ്യമം ജയിച്ചു. ആത്മവിശ്വാസം കെട്ട ഗോവന്‍ പ്രതിരോധത്തെ കബളിപ്പിച്ച് മെസി ബൗളി ബ്ലാസ്‌റ്റേഴ്‌സിനായി രണ്ടാം ഗോള്‍ കണ്ടെത്തി. ഇടതു വിങ്ങില്‍ നിന്നും പ്രശാന്ത് നല്‍കിയ സമയോചിത ക്രോസ്. പന്തിനെ പോസ്റ്റിലേക്ക് ദിശകാട്ടുകയായിരുന്നു മെസി ബൗളി. 66 ആം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്് വീണ്ടും കിട്ടി സുവര്‍ണാവസരം. പക്ഷെ ഓഗ്ബച്ചെയുടെ ഹെഡര്‍ ലക്ഷ്യം കാണാതെ പുറത്തേക്ക് പോയി.

90 മിനിറ്റുകള്‍ വരെ എതിരാളികള്‍ക്ക് മേല്‍ ആധിപത്യം പുലര്‍ത്താന്‍ ബ്ലാസ്റ്റേഴ്‌സിനായി. പക്ഷെ ഇന്‍ജുറി ടൈമില്‍ കാര്യങ്ങള്‍ കൈവിട്ടു. 93 ആം മിനിറ്റില്‍ രഹനേഷ് വരുത്തിയ പിഴവ്. ജയിച്ചു നിന്ന സമയത്തെ ആത്മവിശ്വാസം കൊണ്ട് എതിരാളികള്‍ക്ക് മേല്‍ കടന്നാക്രമിക്കാന്‍ അവസരമൊരുക്കിയതായിരുന്നു രഹനേഷ്. എന്നാല്‍ പന്ത് കിട്ടിയത് ഗോവയുടെ മന്‍വീര്‍ സിങ്ങിനും. ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം വെട്ടിച്ചു കടന്ന മന്‍വീര്‍ ആദ്യ ഷോട്ടു തൊടുത്തു. മന്‍വീറിന്റെ ശ്രമം രഹനേഷിന് തട്ടിക്കളഞ്ഞെങ്കിലും പന്തു വന്നെത്തിയത് ലെന്നി റോഡ്രിഗസിലേക്ക്. ടീമിന്് സമനില ഗോള്‍ വാങ്ങിക്കൊടുക്കാന്‍ ഇതിലും വലിയൊരു സുവര്‍ണാവസരം കിട്ടാനില്ല. ബ്ലാസ്‌റ്റേഴ്‌സിന്റെ നെഞ്ചു പിളര്‍ത്തി റോഡ്രിഗസ് ഗോവ്ക്കായി സമനില ഗോള്‍ പിടിച്ചെടുത്തു.

സമനിലയോടെ പോയിന്റ് പട്ടികയില്‍ അഞ്ച് പോയിന്റുമായി എട്ടാമത് തുടരുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ആറു കളികളില്‍ നിന്നും ഒരു ജയം മാത്രമേ ടീമിനുള്ളൂ. രണ്ടു സമനിലയും മൂന്നു തോല്‍വികളും ബ്ലാസ്‌റ്റേഴ്‌സിന്റെ നില പരുങ്ങലിലാക്കുന്നു. ഇതേസമയം മറുഭാഗത്ത് നാലം സ്ഥാനം കൈയ്യടക്കിയിരിക്കുന്നു എഫ്‌സി ഗോവ. ആറു കളികളില്‍ നിന്നും ഗോവയ്ക്ക് ഒന്‍പതു പോയിന്റുണ്ട്.

Story first published: Sunday, December 1, 2019, 21:57 [IST]
Other articles published on Dec 1, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X