ISL: അഞ്ചു ഗോള്‍ ത്രില്ലറില്‍ ഗോവ... ബ്ലാസ്‌റ്റേഴ്‌സിനു തോല്‍വി തന്നെ, പ്രതീക്ഷ അസ്തമിച്ചു

1
2026493

ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ പ്ലേഓഫിനുള്ള നേരിയ സാധ്യതയെങ്കിലും നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ഇറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സ് പൊരുതി വീണു. കരുത്തരായ എഫ്‌സി ഗോവയോട് 2-3 നാണ് മഞ്ഞപ്പട കീഴടങ്ങിയത്. ഇരട്ടഗോുളുകള്‍ നേടിയ ഹ്യുഗോ ബൊമോസാണ് ഗോവന്‍ വിജയശില്‍പ്പി. മറ്റൊരു ഗോള്‍ ജാക്കിച്ചാന്ദ് സിങിന്റെ വകയായിരുന്നു. 0-2നു പിന്നിട്ടു നിന്ന ശേഷം രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് ബ്ലാസ്‌റ്റേഴ്‌സ് ഒപ്പമെത്തിയെങ്കിലും ഗോവയുടെ മൂന്നാം ഗോളിനു മറുപടി ഇല്ലായിരുന്നു. റാഫേല്‍ മെസ്സിബൗളിയും ബര്‍ത്തലോമിയോ ഒഗ്‌ബെച്ചെയുമാണ് ബ്ലാസ്‌റ്റേഴ്‌സിനായി വല കുലുക്കിയത്. ഈ പരാജയത്തോടെ ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലേഓഫ് സാധ്യതകള്‍ അവസാനിക്കുകയും ചെയ്തു. ജയത്തോടെ ഗോവ പോയിന്റ് പട്ടികയില്‍ വീണ്ടും തലപ്പത്തേക്കു കയറിയപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് എട്ടാംസ്ഥാനത്തു തന്നെ തുടരുകയാണ്.

ഇരുടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടം തന്നെയായിരുന്നു മല്‍സരത്തില്‍ കാഴ്ചവച്ചത്. ആദ്യപകുതിയില്‍ ഗോവയായിരുന്നു മികച്ച ടീമെങ്കില്‍ രണ്ടാം പകുതിയില്‍ കൈടയി നേടിയത് ബ്ലാസ്റ്റേഴ്‌സായിരുന്നു. കളി തുടങ്ങി ഒമ്പതാം മിനിറ്റില്‍ തന്നെ സൂപ്പര്‍ താരം ഫെറാന്‍ കൊറോമിനാസിലൂടെ ഗോവ വല കുലുക്കിയിരുന്നു. എന്നാല്‍ റഫറി ഓഫ്‌സൈഡ് വിധിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സ് രക്ഷപ്പെട്ടു.

23ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ലീഡ് വഴങ്ങുന്നതില്‍ നിന്നും വീണ്ടും രക്ഷപ്പെട്ടു. ഇത്തവണ ഒഗ്‌ബെച്ചെയുടെ ഗോള്‍ ലൈന്‍ ക്ലിയറന്‍സാണ് ഗോവയ്ക്കു ഗോള്‍ നിഷേധിച്ചത്. ബ്രെന്‍ഡന്റെ കോര്‍ണര്‍ കിക്കില്‍ ഫാളിന്റെ ക്ലോസ് റേഞ്ച് ഹെഡ്ഡര്‍ ഒഗ്‌ബെച്ചെ ഗോള്‍ ലൈനില്‍ വച്ച് തട്ടിയകറ്റി. 26ാം മിനിറ്റില്‍ ബൊമോസിലൂടെ ഗോവ അര്‍ഹിച്ച ലീഡ് പിടിച്ചെടുത്തു. ഇടതു വിങില്‍ നിന്നും ബോക്‌സിനു കുറുകെ മന്ദര്‍ ദേസായ് അളന്നു മുറിച്ചു നില്‍കിയ ക്രോസ് സെക്കന്റ് പോസ്റ്റില്‍ നിന്ന് ബൊമോസ് തട്ടിയിടേണ്ട ചുമതല മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം ജാക്കിച്ചാന്ദിലൂടെ ഗോവ ലീഡുയര്‍ത്തി. ബോക്‌സിനകത്തു വച്ച് കോറോ നല്‍കിയ മനോഹരമായ ക്രോസ് ജാക്കിച്ചാന്ദ് വലയിലേക്ക് തൊടുത്തപ്പോള്‍ ഗോളി രഹനേഷിനു നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ.

രണ്ടാം പകുതിയില്‍ ഗോള്‍ മടക്കുകയെന്ന ലക്ഷ്യത്തോടെ ബ്ലാസ്‌റ്റേഴ്‌സ് ഇരമ്പിക്കളിക്കുന്നതാണ് കണ്ടത്. 53ാം മിനിറ്റില്‍ മെസ്സിയിലൂടെ മഞ്ഞപ്പട ആദ്യ ഗോള്‍ നേടി. വണ്‍ ടച്ച് പാസുകള്‍ക്കൊടുവിലായിരുന്നു സുന്ദര ഗോള്‍. ഒഗ്‌ബെച്ചെ ബോക്‌സിനുള്ളിലേക്കു നീട്ടി നല്‍കിയ മനോഹരമായ ത്രൂബോള്‍ മെസ്സി വലയിലേക്കു പ്ലെയ്‌സ് ചെയ്യുകയായിരുന്നു. 69ാം മിനിറ്റില്‍ ആരാധകരെ ആവേശത്തിലാക്കി ബ്ലാസ്റ്റേഴ്‌സ് സമനില കൈക്കലാക്കി. സിഡോയുടെ ഇടതു മൂലയില്‍ നിന്നുള്ള കോര്‍ണര്‍ കിക്ക് ഒഗ്‌ബെച്ചെ ഹെഡ്ഡറിലൂടെയാണ് ലക്ഷ്യത്തിലെത്തിച്ചത്.

വിജയഗോള്‍ ലക്ഷ്യമിട്ട് ബ്ലാസ്‌റ്റേഴ്‌സ് തുടര്‍ന്നും മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും 83ാം ്മിനിറ്റില്‍ ബൊമോസിന്റെ സൂപ്പര്‍ ഗോള്‍ സ്തബ്ധരാക്കി. ബോക്‌സിനു പുറത്തു വച്ച് ഗോവയ്ക്കു ഫ്രീകിക്ക്. അഹമ്മദ് ജാഹുവിന്റെ ഫ്രീകിക്ക് കണ്ണഞ്ചിപ്പിക്കുന്നവ വോളിയിലൂടെ ബൊമോസ് വലയ്ക്കുള്ളിലേക്കു തൊടുത്തു. ഗോളി രഹനേഷ് വായുവില്‍ പറന്നുയര്‍ന്നു ബ്ലോക്ക് ചെയ്യാന്‍ ശ്രമിച്ചെങ്കിലും കൈകയില്‍ തട്ടിയ ശേഷം പന്ത് വലയില്‍ തുളഞ്ഞു കയറി.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, January 25, 2020, 21:35 [IST]
Other articles published on Jan 25, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X