ബെംഗളുരു പത്ത് പേരുമായി പൊരുതി, എഫ് സി ഗോവ വിട്ടു കൊടുത്തില്ല, ഇതാ ത്രില്ലര്‍ മത്സരം

Posted By: കാശ്വിന്‍

ഫത്തോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണിലെ ആദ്യ ഹാട്രിക്ക് ഫത്തോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ പിറന്നു. എഫ്.സി ഗോവ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് ബെംഗളുരു എഫ്.സിയെ പരാജയപ്പെടുത്തിയപ്പോഴായിരുന്നു ഹാട്രിക്ക് സംഭവിച്ചത്.

ഗോവയ്ക്കുവേണ്ടി സ്പാനീഷ് മുന്‍നിരതാരം ഫെറാന്‍ കോറോമിനാസ് ഹാട്രിക് ഗോള്‍ വര്‍ഷം( 16, 33. 63 മിനിറ്റില്‍) നടത്തി. ലാന്‍സറോട്ടി തന്റെ സംഭാവനയായി ഒരു ഗോളും (40 ാം മിനിറ്റില്‍ പെനാല്‍ട്ടിയിലൂടെ) വലയിലെത്തിച്ചു.

fc

ബെംഗളുരുവിന് വേണ്ടി വെനിസ്വേലയില്‍ നിന്നുള്ള മുന്‍നിരതാരം മിക്കു രണ്ട് ഗോള്‍ (21, 61 മിനിറ്റില്‍ )നേടി. ആസ്േ്രതലിയന്‍ താരം എറിക് പാര്‍ത്താലു ( 57ാം മിനിറ്റില്‍) ഒരു ഗോളും നേടി. ഹാട്രിക് ഗോള്‍ വര്‍ഷം നടത്തിയ ഫെറാന്‍ കോറോമിനാസ് മാന്‍ ഓഫ് ദി മാച്ചായി. എഴ് ഗോളുകള്‍ പിറന്ന ഈ മത്സരം ഈ സീസണില്‍ ഇതുവരെ കണ്ട ഏറ്റവുംഅധികം ഗോള്‍ വന്ന മത്സരം ആയി മാറി.


ആദ്യ പകുതിയുടെ 37 ാം മിനിറ്റില്‍ അനാവശ്യമായ ഫൗളിനു ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിംഗിനു ചുവപ്പ് കാര്‍ഡ് കിട്ടി പുറത്തായതിനെ തുടര്‍ന്നു ബെംഗഌരുവിനു പത്തുപേരുമായി കളിക്കേണ്ടി വന്നു . ഇതോടെ ഒരു ഘട്ടത്തില്‍ 1-3നു പിന്നിലായ ബെംഗഌരു 3-3നു ഒപ്പമെത്തിയതിനുശേഷമാണ് തോല്‍വി സമ്മതിച്ചത്.

ആദ്യ രണ്ടു മത്സരങ്ങളും ജയിച്ചുവന്ന ബെംഗഌരു എഫ് സി കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ടീമിനെ നിലനിര്‍ത്തി. എന്നാല്‍ ഗോവയുടെ കോച്ച് സെര്‍ജിയോ ലൊബേറോ ടീമില്‍ രണ്ടു മാറ്റങ്ങള്‍ വരുത്തി. പോര്‍ച്ചുഗീസ് താരം ബ്രൂണോ പിന്‍ഹിറോയെ ഡിഫേന്‍സിലേക്കു കൊണ്ടു വന്നതാണ് ഗോവയുടെ പ്രധാന മാറ്റം. ബ്രാണ്ടന്‍ ഫെര്‍ണാണ്ടസിനും. ആദ്യ ഇലവനില്‍ സ്ഥാനം ലഭിച്ചു ആദ്യ നീക്കം ബെംഗഌരുവിന്റേതായിരുന്നുവെങ്കിലും 16 ാം മിനിറ്റില്‍ ആദ്യ ഗോള്‍ അടിച്ചത് ഗോവയും .

അഞ്ച് മിനിറ്റിന്റെ ആയൂസേ ഗോവയുടെ ഈ ഗോളിനുണ്ടായുള്ളു. ബെംഗഌരു 21 ാം മിനിറ്റില്‍ മിക്കുവിലൂടെ തിരിച്ചടിച്ചു. ഗോവന്‍ ഗോള്‍ മുഖത്ത് വണ്‍ ടച്ച് പാസുകളിലൂടെ കളി കാലുകളില്‍ ഒതുക്കിയ ബെംഗഌരു എഫ്.സിയുടെ എറിക് പാര്‍ത്താലു നല്‍കിയ പാസില്‍ മിക്കു ഗോവന്‍ ഗോളി കട്ടിമണിയെയും കബളിപ്പിച്ചു നെറ്റിലേക്കു പ്ലേസ് ചെയ്തു (1-1). 24 ാം മിനിറ്റില്‍ മന്ദര്‍റാവു ദേശായിയെ ഫൗള്‍ ചെയ്തതിനു രാഹുല്‍ ബെക്കയ്ക്കു മഞ്ഞക്കാര്‍ഡ്. 33 ാം മിനിറ്റില്‍ ഗോവ ലീഡുയര്‍ത്തി. സെന്റര്‍ സര്‍ക്കിളിനു സമീപത്തു നിന്നും കിട്ടിയ ഫ്രീ കിക്കാണ് ഗോളിനു വഴിയൊരുക്കിയത്.

37 ാം മിനിറ്റില്‍ ഗോവയുടെ മാനുവല്‍ ലാന്‍സറോട്ടിയില്‍ നിന്നും പന്ത് ക്ലിയര്‍ ചെയ്തതിനുശേഷം ബെഗഌരു എഫ്.സിയുടെ ഗോളി ഗുര്‍പ്രീത് സിംഗ് സന്ദു ലാന്‍സറോട്ടിയെ ആക്രമിച്ചു. ഇതോടെ ചിത്രം പാടെ നാടകീയമായി മാറി മറിഞ്ഞു. റഫ്‌റി പാംസണ്‍ മോസസിനു ചുവപ്പ് കാര്‍ഡ് എടുക്കേണ്ടി വന്നു. റഫ്‌റി പെനാല്‍ട്ടിയും വിധിച്ചു .പെനാല്‍ട്ടി കിക്കെടുത്ത ലാന്‍സറോട്ടി പകരക്കാരനായി വന്ന ഗോള്‍കീപ്പര്‍ അബ്ഹറ മോണ്ടാലിനെ നിസഹായനാക്കി ഗോള്‍ നേടി (3-1).

ഗോള്‍കീ്പ്പറിന്റെ റോളില്‍ മ1ണ്ടാലിനെ കൊണ്ടു വന്നതിനു പകരം രാഹുല്‍ ബെക്കയെ ബെംഗഌരുവിനു പിന്‍വലിക്കേണ്ടി വന്നു. ഇതോടെ ബെംഗളുരു പത്തുപേരായി ചുരുങ്ങി.

ബെംഗഌരു എറിക് പാര്‍ത്താലുവിലൂടെ 57 ാം മിനിറ്റില്‍ ഗോവയുടെ ലീഡ് കുറച്ചു.കോര്‍ണര്‍ കിക്കിന് ചാടി ഉയര്‍ന്ന ആറടി നാലിഞ്ചുകാരന്‍ പാര്‍ത്താലു ഹെഡ്ഡറിലൂടെ വലിയിലാക്കി (3-2). പത്തുപേരുമായി കളിക്കുന്നതിന്റെ കുറവ് കാണിക്കാതെ കളിച്ച ബെംഗഌരു അവിശ്വസനീയമായി 61ാം മിനിറ്റില്‍ സമനില ഗോള്‍ നേടി. ലെനി റോഡ്രിഗസിന്റെ പാസുമായി മുന്നേറിയ മിക്കു രണ്ടു ഗോവന്‍ താരങ്ങളെയും ഡ്രിബിള്‍ ചെയ്തു ഗോളി കട്ടിമണിയുടെ തലയ്ക്കു മുകളിലൂടെ ചിപ് ചെയ്ത് വലയിലാക്കി (33)

ബെംഗഌരു എഫ്.സിയുടെ സമനില ഗോളിന്റെ ആഹ്ലാദം അധികം നേരം നീണ്ടു നിന്നില്ല. 63ാ മിനിറ്റില്‍ കോറോമിനാസ് തന്റെ ഹാട്രിക് ഗോള്‍വേട്ട നടത്തിക്കൊണ്ട് ഗോവയെ വീണ്ടും മുന്നിലെത്തിച്ചു (4-3) . ബെംഗഌരു ഇനി ഡിസംബര്‍ എട്ടിനു നോര്‍ത്ത് ഈസ്റ്റിനേയും ഗോവ ഡിസംബര്‍ ഒന്‍പതിനു ഹോം ഗ്രൗണ്ടില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെയും നേരിടും.ഇതോടെ രണ്ടു മത്സരം വീതം ജയിച്ച ബെംഗഌരു, എഫ്.സി , പൂനെ സിറ്റി എഫ്.സി , എഫ്..സി ഗോവ എന്നീ ടീമുകളാണ് ആദ്യ മൂന്നു സ്ഥാനങ്ങളില്‍.

Story first published: Friday, December 1, 2017, 11:39 [IST]
Other articles published on Dec 1, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍