വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL: ഒറ്റ ഗോളില്‍ ബംഗളൂരു എഫ്‌സിയെ വീഴ്ത്തി ഈസ്റ്റ് ബംഗാള്‍

ഇരു ടീമും 4-4-2 ഫോര്‍മേഷനിലിറങ്ങിയ മത്സരത്തില്‍ ഭാഗ്യം ഈസ്റ്റ് ബംഗാളിനൊപ്പം നില്‍ക്കുകയായിരുന്നു

1

ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കരുത്തരായ ബംഗളൂരു എഫ്‌സിയെ ഏക പക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് ഈസ്റ്റ് ബംഗാള്‍. ഗോളൊഴിഞ്ഞ് നിന്ന ആദ്യ പകുതിക്ക് ശേഷം 69ാം മിനുട്ടില്‍ നയോറം മഹേഷ് സിങ്ങിന്റെ അസിസ്റ്റില്‍ നായകന്‍ ക്ലെയ്റ്റന്‍ സില്‍വയാണ് ഈസ്റ്റ് ബംഗാളിന്റെ വിജയഗോള്‍ നേടിയത്. ഇരു ടീമും 4-4-2 ഫോര്‍മേഷനിലിറങ്ങിയ മത്സരത്തില്‍ ഭാഗ്യം ഈസ്റ്റ് ബംഗാളിനൊപ്പം നില്‍ക്കുകയായിരുന്നു.

Also Read : T20 World Cup 2022: ഇനി ഇവരെ ഇന്ത്യന്‍ ടി20 ടീമില്‍ കാണില്ല! ചീട്ടുകീറും, ആരൊക്കെയെന്നറിയാംAlso Read : T20 World Cup 2022: ഇനി ഇവരെ ഇന്ത്യന്‍ ടി20 ടീമില്‍ കാണില്ല! ചീട്ടുകീറും, ആരൊക്കെയെന്നറിയാം

1

തോല്‍വിയോടെ 5 മത്സരത്തില്‍ നിന്ന് ഓരോ ജയവും സമനിലയും മൂന്ന് തോല്‍വിയും വഴങ്ങിയ ബംഗളൂരു ഒമ്പതാം സ്ഥാനത്തേക്കെത്തിയപ്പോള്‍ 6 മത്സരത്തില്‍ നിന്ന് 2 ജയവും 4 തോല്‍വിയുമടക്കം 6 പോയിന്റുള്ള ഈസ്റ്റ് ബംഗാള്‍ എട്ടാം സ്ഥാനത്താണ്. തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്ക് ശേഷമാണ് ഈസ്റ്റ് ബംഗാളിന്റെ ജയം. പന്തടക്കത്തിലും ആക്രമണത്തിലും ബംഗളൂരുവിനായിരുന്നു മുന്‍തൂക്കം. 56 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന ബംഗളൂരു 6നെതിരേ 7 ഗോള്‍ശ്രമവും നടത്തിയെങ്കിലും ഒന്ന് പോലും ലക്ഷ്യത്തിലേക്കെത്തിയില്ല.

Also Read : T20 World Cup 2022: ഇന്ത്യക്ക് പിഴച്ചതെവിടെ? ദ്രാവിഡ് കാരണക്കാരന്‍!, ആ തീരുമാനങ്ങള്‍ പാളിAlso Read : T20 World Cup 2022: ഇന്ത്യക്ക് പിഴച്ചതെവിടെ? ദ്രാവിഡ് കാരണക്കാരന്‍!, ആ തീരുമാനങ്ങള്‍ പാളി

1

സ്വന്തം കാണികള്‍ക്ക് മുന്നിലാണ് ബംഗളൂരുവിന് തലകുനിക്കേണ്ടി വന്നത്. സീസണില്‍ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെക്കാന്‍ ബംഗളൂരുവിന് സാധിക്കുന്നില്ലെന്നതാണ് വസ്തുത. നിറം മങ്ങിയ പ്രകടനമാണ് ആദ്യ പകുതിയില്‍ ഇരു ടീമും കാഴ്ചവെച്ചത്. അഞ്ചാം മിനുട്ടില്‍ ജെറ ലാല്‍റിന്‍സ്വാലയിലൂടെ ഈസ്റ്റ് ബംഗാള്‍ തുടക്കത്തിലേ ആക്രമിച്ചാല്‍ ഗോളി ഗുര്‍പ്രീത് സന്ധു പന്തിനെ കൈയിലൊതുക്കി. 26ാം മിനുട്ടില്‍ ക്ലീറ്റന്‍ സില്‍വയെ വീഴ്ത്തിയതിന് പെനാല്‍റ്റിക്കായി ഈസ്റ്റ് ബംഗാള്‍ അപ്പീല്‍ ചെയ്‌തെങ്കിലും റഫറി നല്‍കിയില്ല.

Also Read : T20 World Cup 2022: ഇന്ത്യയുടെ തോല്‍വി, ട്രോളുകളുമായി ആഘോഷിച്ച് പാക് ഫാന്‍സ്, വൈറല്‍Also Read : T20 World Cup 2022: ഇന്ത്യയുടെ തോല്‍വി, ട്രോളുകളുമായി ആഘോഷിച്ച് പാക് ഫാന്‍സ്, വൈറല്‍

1

62ാം മിനുട്ടില്‍ റോയ് കൃഷ്ണക്ക് ലഭിച്ച സുവര്‍ണ്ണാവസരം പാഴാക്കി. 69ാം മിനുട്ടിലാണ് കാത്തിരുന്ന ഗോള്‍ പിറന്നത്. ബംഗളൂരുവിന്റെ പ്രതിരോധത്തിന്റെ പിഴവില്‍ നിന്നാണ് ഈ ഗോള്‍ പിറന്നത്. ഗോള്‍മടക്കാന്‍ ബംഗളൂരുവിന്റെ കരുത്തുറ്റ നിര ശ്രമിച്ചെങ്കിലും ഈസ്റ്റ് ബംഗാള്‍ പ്രതിരോധം മികവ് കാട്ടിയതോടെ ബംഗളൂരു എഫ്‌സി ഒറ്റ ഗോളിന് തലകുനിക്കുകയായിരുന്നു.

Story first published: Friday, November 11, 2022, 22:05 [IST]
Other articles published on Nov 11, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X