അനുജന്‍മാര്‍ കസറുമ്പോള്‍ ഏട്ടന്‍മാര്‍ മോശമാക്കുന്നത് എങ്ങനെ? സീനിയര്‍ ടീം ഏഷ്യന്‍ കപ്പിന്...

Written By:

ബംഗളൂരു: അണ്ടര്‍ 17 ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ ഇന്ത്യന്‍ കൗമാരനിര തകര്‍പ്പന്‍ പ്രകടനം നടത്തുമ്പോള്‍ സീനിയര്‍ ടീമിന് മോശമാക്കാന്‍ പറ്റുമോ ? ഇന്ത്യയുടെ സീനിയര്‍ ടീം എഎഫ്‌സി ഏഷ്യന്‍ കപ്പിലേക്ക് യോഗ്യത നേടി കരുത്തുകാട്ടി. 2019ല്‍ യുഎഇയിലാണ് ഏഷ്യന്‍ ശക്തികള്‍ മാറ്റുരയ്ക്കുന്ന ഏഷ്യന്‍ കപ്പ് അരങ്ങേറുന്നത്.

1

ബംഗളൂരുവില്‍ കഴിഞ്ഞ ദിവസം നടന്ന യോഗ്യതാ റൗണ്ട് മല്‍സരത്തില്‍ മക്കാവുവിനെ 4-1ന് തകര്‍ത്തതോടെയാണ് ഇന്ത്യ ഏഷ്യന്‍ കപ്പിനുള്ള ടിക്കറ്റ് ഉറപ്പാക്കിയത്. യോഗ്യതാ റൗണ്ടില്‍ കളിച്ച നാലു മല്‍സരങ്ങളിലും ജയിച്ചാണ് ഇന്ത്യന്‍ കുതിപ്പ്. യോഗ്യതാ റൗണ്ടില്‍ രണ്ടു കളികള്‍ ബാക്കി നില്‍ക്കെ ഒന്നാംസ്ഥാനം ഉറപ്പാക്കിയാണ് ഇന്ത്യ ഏഷ്യന്‍ കപ്പ് ബെര്‍ത്ത് ഉറപ്പിച്ചത്. മക്കാവുനെതിരേ 27ാം മിനിറ്റില്‍ റൗളിന്‍ ബോര്‍ഗസിലൂടെ ഇന്ത്യയാണ് ആദ്യം മുന്നിലെത്തുന്നത്. 37ാം മിനിറ്റില്‍ നിക്കി ടൊറാവോയുടെ ഗോള്‍ മക്കാവുവിനെ ഒപ്പമെത്തിച്ചു. രണ്ടാം പകുതിയില്‍ ഉണര്‍ന്നു കളിച്ച ഇന്ത്യ 60ാം മിനിറ്റില്‍ ക്യാപ്റ്റനും സ്റ്റാര്‍ സ്‌ട്രൈക്കറുമായ സുനില്‍ ഛേത്രിയിലൂടെ ലീഡ് സ്വന്തമാക്കി. 70ാം മിനിറ്റില്‍ ലാം കാ സെങിന്റെ സെല്‍ഫ് ഗോള്‍ ഇന്ത്യയുടെ ലീഡ് 3-1 ആക്കി. ഇഞ്ചുറിടൈമില്‍ ജെജെ ലാല്‍പെഖുലയുടെ ഗോളില്‍ ഇന്ത്യന്‍ ടീം വിജയമുറപ്പിച്ചു.

2

2011ലാണ് ഇന്ത്യ അവസാനമായി ഏഷ്യന്‍ കപ്പിനു യോഗ്യത നേടിയത്. എന്നാല്‍ 2015ലെ ടൂര്‍ണമെന്റിനു യോഗ്യത നേടാന്‍ ടീമിനു സാധിച്ചില്ല. ഇതുവരെ മൂന്നുപ തവണ മാത്രമേ ഇന്ത്യ ഏഷ്യന്‍ കപ്പില്‍ കളിച്ചിട്ടുള്ളൂ. 1964, 84, 2011 വര്‍ഷങ്ങളിലായിരുന്നു ഇത്.

Story first published: Thursday, October 12, 2017, 10:52 [IST]
Other articles published on Oct 12, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍