മൂന്നരലക്ഷം ജനസംഖ്യയില്ലാത്ത ഐസ് ലാന്‍ഡ് ലോകകപ്പ് യോഗ്യത നേടി, ചരിത്ര സംഭവം!!

Posted By: കാശ്വിന്‍

ചരിത്രം കുറിച്ച് ഐസ് ലാന്‍ഡ് ഫിഫ ലോകകപ്പിന് യോഗ്യത നേടി. യൂറോപ്യന്‍ മേഖലാ യോഗ്യതാ റൗണ്ടില്‍ കൊസോവോയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച ഐസ് ലാന്‍ഡ് ലോകകപ്പ് യോഗ്യത നേടിയ ഏറ്റവും ചെറിയ രാഷ്ട്രമായി.

ആശിഷ് നെഹ്റയുടെ റണ്ണപ്പിനെ കളിയാക്കിയ ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ ജോൺസന് ട്വിറ്ററിൽ ട്രോൾ!

ജനസംഖ്യ മൂന്നര ലക്ഷം തികയില്ല...

ജനസംഖ്യ മൂന്നര ലക്ഷം തികയില്ല...

3,35000 പേരാണ് ഐസ് ലാന്‍ഡിലുള്ളത്. ലോകകപ്പ് യോഗ്യത നേടിയ രാഷ്ട്രങ്ങളില്‍ ഇന്നേ വരെ ഐസ് ലാന്‍ഡിനേക്കാളും കുഞ്ഞന്‍ രാഷ്ട്രം ഇല്ല.

ഗ്രൂപ്പില്‍ ഏഴ് കളിയും ജയിച്ചു..

ഗ്രൂപ്പില്‍ ഏഴ് കളിയും ജയിച്ചു..

ഗ്രൂപ്പ് ഐയില്‍ പത്ത് മത്സരങ്ങളില്‍ ഏഴിലും ജയിച്ചാണ് ഐസ് ലാന്‍ഡ് റഷ്യയില്‍ അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പിന് യോഗ്യത നേടിയത്.

ലോകകപ്പിലെ കുഞ്ഞന്‍ രാഷ്ട്രങ്ങള്‍..

ലോകകപ്പിലെ കുഞ്ഞന്‍ രാഷ്ട്രങ്ങള്‍..

പതിമൂന്ന് ലക്ഷം ജനസംഖ്യയുള്ള ട്രിനിഡാഡ് ആന്‍ഡ് ടുബാഗായെയാണ് ഐസ് ലാന്‍ഡ് പിന്തള്ളിയത്. വടക്കന്‍ അയര്‍ലന്‍ഡ് പതിനെട്ട് ലക്ഷത്തി അമ്പതിനായിരം, സ്ലോവേനിയ ഇരുപത് ലക്ഷം, ജമൈക്ക ഇരുപത്തെട്ട് ലക്ഷം, വെയില്‍സ് മുപ്പത്തൊന്ന് ലക്ഷം എന്നിങ്ങനെയാണ് ലോകകപ്പ് കളിച്ച കുഞ്ഞന്‍ രാഷ്ട്രങ്ങളിലെ ജനസംഖ്യ. പത്ത് ലക്ഷത്തിന് താഴെ ജനസംഖ്യയുള്ള രാജ്യം ലോകകപ്പിന് യോഗ്യ നേടുന്നത് ഇതാദ്യം.

ഗോളുകള്‍ നേടിയത്..

ഗോളുകള്‍ നേടിയത്..

കൊസോവോക്കെതിരെ ഐസ് ലാന്‍ഡിനായി ഗോളുകള്‍ നേടിയത് സിഗുഡ്‌സനും ബെര്‍ഗ് ഗുഡ്മുന്‍ഡ്‌സനും.

ഗ്രൂപ്പ് സിയില്‍ നിന്ന് ആരാദ്യം പ്രീക്വാര്‍ട്ടറിലെത്തും ? ജര്‍മനി-ഇറാന്‍ മത്സരം തീരുമാനിക്കും

Story first published: Tuesday, October 10, 2017, 11:12 [IST]
Other articles published on Oct 10, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍