ഹ്യൂമേട്ടന്‍ പറന്നിറങ്ങി, മഞ്ഞക്കടലിളകി... ആരാധകരെക്കുറിച്ച് താരം പറഞ്ഞത്, ഇനിയെന്ത് വേണം?

Written By:

കൊച്ചി: ഐഎസ്എല്ലിന്റെ നാലാം സീസണിന് നവംബര്‍ 17നു തുടക്കമാവാനിരിക്കെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്വന്തം ഹ്യൂമേട്ടന്‍ കൊച്ചിയിലെത്തി. ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് ഏറ്റവും പ്രിയങ്കരനായ താരം കൂടിയായ ഇയാന്‍ ഹ്യൂം ഒരിടവേളയ്ക്കു ശേഷമാണ് ബ്ലാസ്റ്റേഴ്‌സില്‍ മടങ്ങിയെത്തുന്നത്.

ആദ്യ സീസണിനു ശേഷം ബ്ലാസ്റ്റേഴ്‌സ് വിട്ട ഹ്യൂം പിന്നീട് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ടീമിനോടൊപ്പമായിരുന്നു. പിന്നീട് ഈ സീസണിലാണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് തട്ടകത്തിലേക്കു തിരിച്ചുകൊണ്ടുവന്നത്.

ദുബായ് വഴി കൊച്ചിയില്‍

ദുബായ് വഴി കൊച്ചിയില്‍

ദുബായ് വഴിയാണ് മലയാളികളുടെ സ്വന്തം ഹ്യൂമേട്ടന്‍ കഴിഞ്ഞ ദിവസം വൈകീട്ട് കൊച്ചിയില്‍ വിമാനമിറങ്ങിയത്. കറുപ്പ് നിറത്തിലുള്ള ടീം ഷര്‍ട്ടും ജീന്‍സുമായിരുന്നു വേഷം.

ഫേസ്ബുക്കിലെ സ്റ്റാറ്റസ്

ഫേസ്ബുക്കിലെ സ്റ്റാറ്റസ്

ഒഫീഷ്യല്‍ പേജ് കൂടാതെ ആരാധകരും ഹ്യൂമിനായി നിരവധി പേജുകള്‍ ഫേസ്ബുക്കില്‍ ഉണ്ടാക്കിയിട്ടുണ്ട്. അതിലൊരു പേജില്‍ ഹ്യൂമിനെക്കുറിച്ചുള്ള സ്റ്റാറ്റസ് ഇങ്ങനെയായിരുന്നു- ലിവ്‌സ് ഇന്‍ കൊച്ചി, ഇന്ത്യ.

 വന്‍ സ്വീകരണം

വന്‍ സ്വീകരണം

വലിയ സ്വീകരണമാണ് വിമാനത്താവളത്തില്‍ ഹ്യൂമിന് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ഒരുക്കിയത്. മഞ്ഞപ്പതാകകള്‍ വീശിയും മുദ്രാവാക്യം വിളിച്ചു അവര്‍ തങ്ങളുടെ ഹീറോയെ വരവേറ്റു.

ജന്‍മദിനം ആഘോഷിച്ചു

ജന്‍മദിനം ആഘോഷിച്ചു

ഒക്ടോബര്‍ 30ന് തന്റെ ജന്‍മദിനം ഇംഗ്ലണ്ടില്‍ ആഘോഷിച്ച ശേഷമാണ് ഹ്യൂം കേരളത്തിലേക്ക് യാത്ര തിരിച്ചത്. പിറന്നാള്‍ ആശംസിച്ചു കൊണ്ട് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ഇറക്കിയ വീഡിയോ വൈറലാവുകയും ചെയ്തിരുന്നു.

കുടുംബത്തെ സന്ദര്‍ശിച്ച് മടക്കം

കുടുംബത്തെ സന്ദര്‍ശിച്ച് മടക്കം

ഒരു മാസത്തോളം സ്‌പെയിനില്‍ ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പം പരിശീലനം നടത്തി വരികയായിരുന്നു. കുടുംബത്തെ സന്ദര്‍ശിക്കാനാണ് ഇംഗ്ലണ്ടിലേക്കു പോയതെന്നും ഹ്യൂമേട്ടന്‍ പറഞ്ഞു.

വെരി വെരി സ്‌പെഷ്യല്‍ ഗ്രൂപ്പ്

വെരി വെരി സ്‌പെഷ്യല്‍ ഗ്രൂപ്പ്

പിറന്നാള്‍ ദിനത്തില്‍ ജന്‍മദിനാശംസകള്‍ കൊണ്ടു തന്നെ മൂടിയ ബ്ലാസ്റ്റേ്‌സ് ആരാധകരോട് ഹ്യൂം നന്ദി പറഞ്ഞു. വെരി വെരി സ്‌പെഷ്യല്‍ ഗ്രൂപ്പാണ് അവരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചിത്രങ്ങള്‍ക്കു കടപ്പാട്: മഞ്ഞപ്പട കേരള ബ്ലാസ്റ്റേഴ്‌സ് ഫാന്‍സ് (ഫേസ്ബുക്ക്)

Story first published: Friday, November 3, 2017, 14:53 [IST]
Other articles published on Nov 3, 2017
Please Wait while comments are loading...
POLLS