മൗറിഞ്ഞോക്ക് സാധിക്കാത്തത് സോള്‍സ്‌ജെറിന് കഴിയുന്നു, മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ സംഭവിക്കുന്നത്‌

വിപുൽനാഥ്

വര്‍ഷങ്ങളായി മാധ്യമപ്രവര്‍ത്തന രംഗത്ത് സജീവമായ വിപുൽനാഥ് മലയാളത്തിലെ ശ്രദ്ധേയരായ സ്പോർട്സ് ജേർണലിസ്റ്റുകളിൽ ഒരാളാണ്.

സര്‍ അലക്‌സ് ഫെര്‍ഗൂസന് ഒരു പിന്‍ഗാമിയെ തേടി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മാനേജ്‌മെന്റ് അലയാന്‍ തുടങ്ങിയിട്ട് കാലമേറെയായി. എവര്‍ട്ടന്‍ പരിശീലകനായിരുന്ന ഡേവിഡ് മോയസിനെയാണ് ആദ്യം യുനൈറ്റഡ് പരീക്ഷിച്ചത്. അത് ഫലം കണ്ടില്ല. ലൂയിസ് വാന്‍ ഗാല്‍ വന്നു. അതും ഫലിച്ചില്ല. പകരക്കാരനായി താത്കാലികാടിസ്ഥാനത്തില്‍ റിയാന്‍ ഗിഗ്‌സിനെ ഏല്‍പ്പിച്ചു. ഗിഗ്‌സും അധികം പോയില്ല. പിറകെയാണ്, സൂപ്പര്‍ കോച്ച് ജോസ് മൗറിഞ്ഞോയെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ടീമിലെത്തിച്ചത്. പലതും സംഭവിക്കുമെന്ന വീരവാദങ്ങള്‍ മുഴങ്ങി. ചെല്‍സിയെ കരുത്തുറ്റ നിരയാക്കി മാറ്റിയ തന്ത്രജ്ഞന്‍, സ്‌പെയ്‌നില്‍ പെപ് ഗോര്‍ഡിയോളയുടെ ബാഴ്‌സലോണയുടെ ആധിപത്യം അവസാനിപ്പിച്ച റയല്‍ മാഡ്രിഡ് പരിശീലകന്‍ എന്നീ വിശേഷണങ്ങളില്‍ അഭിരമിച്ച മൗറിഞ്ഞോ സൂപ്പര്‍ ഫ്‌ളോപ്പായി.

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ കളി കാണാന്‍ സ്റ്റേഡിയത്തിലെത്തുന്ന മുന്‍ കോച്ച് അലക്‌സ് ഫെര്‍ഗൂസന്റെ മുഖത്ത് വിഷാദഭാവം നിറയാന്‍ തുടങ്ങി. ഈ ടീമിനെ ഇനിയാര് രക്ഷിക്കും ! താത്കാലിക പരിശീലകനായി നേരത്തെ റിയാന്‍ ഗിഗ്‌സ്ിനെ കൊണ്ടു വന്നത് പോലെ മാഞ്ചസ്റ്ററിന്റെ മുന്‍ താരം ഒലെ ഗുനാര്‍ സോള്‍സ്‌ജെറിനെ ചുമതല ഏല്‍പ്പിച്ചു. നോര്‍വെക്കാരന് പരിശീലക സ്ഥാനത്ത് ഒരു ഹൈ പ്രൊഫൈലായിട്ടില്ല. സ്ഥിരം പരിശീലകനെ കണ്ടെത്തും വരെ ടീമിനെ നോക്കാന്‍ ഏല്‍പ്പിക്കുക മാത്രമാണ് ചെയ്തത്. സോള്‍സ്‌ജെര്‍ ചാര്‍ജ് ഏറ്റെടുത്ത ശേഷം പതിനൊന്ന് മത്സരങ്ങള്‍ മാഞ്ചസ്റ്റര്‍ കളിച്ചു. ഒന്നിലും തോറ്റില്ല. മാത്രമല്ല, മൗറീഞ്ഞോക്ക് കീഴില്‍ ഗോളടിക്കാന്‍ മടിച്ചു നിന്ന ചുവന്ന ചെകുത്താന്‍മാര്‍ സോള്‍സ്‌ജെറിന് കീഴില്‍ ഓടിക്കയറി ഗോളടിക്കുന്നു. എന്തൊരു അറ്റാക്കിംഗ് മോഡ് ആണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റേത്. മൗറിഞ്ഞോയില്‍ നിന്ന് സോള്‍സ്‌ജെറിലെത്തിയപ്പോള്‍ എന്ത് അത്ഭുതമാണ് സംഭവിച്ചത് ?

ഒറ്റ നോട്ടത്തില്‍ പറയാവുന്ന കാര്യം ഇത് അലക്‌സ് ഫെര്‍ഗൂസന്റെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആണോ എന്ന് സംശയം ജനിപ്പിക്കുന്നു. ഈ ടീമിനെ ഫെര്‍ഗൂസന്‍ രഹസ്യമായി പരിശീലിപ്പിക്കുന്നുണ്ടോ !!

മൗറിഞ്ഞോ കോച്ചായിരുന്നപ്പോള്‍ മുന്നോട്ട് കളിക്കാന്‍ മടിച്ചു നിന്നവരാണ് സോള്‍സ്‌ജെര്‍ കോച്ചായപ്പോള്‍ മുന്നോട്ട് മാത്രം കളിക്കുന്നത്. ഇത് ഫെര്‍ഗൂസന്റെ രീതിയാണ്. മുന്നോട്ട് വെച്ച കാല്‍ പിറകോട്ടില്ലെന്ന ശൈലി. ഡിഫന്‍സീവ് പാസുകള്‍ ഫെര്‍ഗൂസന് ഇഷ്ടമല്ല. മൗറിഞ്ഞോ അതിന്റെ ആശാനായിരുന്നു. എതിരാളിക്ക് പിഴവ് സംഭവിക്കുന്നതിന് വേണ്ടി കാത്തിരിക്കുന്ന മൗറിഞ്ഞോയുടെ തന്ത്രം മാഞ്ചസ്റ്ററിനെ പതിറ്റാണ്ടുകള്‍ പിറകോട്ടടിപ്പിച്ചു. സോള്‍സ്‌ജെര്‍ പതിനൊന്ന് മത്സരങ്ങള്‍ കൊണ്ട് ആ ശൈലി മാറ്റിപ്പണിതു. ഫെര്‍ഗൂസന്‍ ചെയ്തത് പോലെ ഓരോ നീക്കത്തിലും ഗോള്‍ എന്ന ലക്ഷ്യം വിളക്കിച്ചേര്‍ത്തു.

പതിനൊന്ന് മത്സരങ്ങള്‍ മാഞ്ചസ്റ്റര്‍ കളിച്ചു

പതിനൊന്ന് മത്സരങ്ങള്‍ മാഞ്ചസ്റ്റര്‍ കളിച്ചു

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ കളി കാണാന്‍ സ്റ്റേഡിയത്തിലെത്തുന്ന മുന്‍ കോച്ച് അലക്‌സ് ഫെര്‍ഗൂസന്റെ മുഖത്ത് വിഷാദഭാവം നിറയാന്‍ തുടങ്ങി. ഈ ടീമിനെ ഇനിയാര് രക്ഷിക്കും ! താത്കാലിക പരിശീലകനായി നേരത്തെ റിയാന്‍ ഗിഗ്‌സ്ിനെ കൊണ്ടു വന്നത് പോലെ മാഞ്ചസ്റ്ററിന്റെ മുന്‍ താരം ഒലെ ഗുനാര്‍ സോള്‍സ്‌ജെറിനെ ചുമതല ഏല്‍പ്പിച്ചു. നോര്‍വെക്കാരന് പരിശീലക സ്ഥാനത്ത് ഒരു ഹൈ പ്രൊഫൈലായിട്ടില്ല. സ്ഥിരം പരിശീലകനെ കണ്ടെത്തും വരെ ടീമിനെ നോക്കാന്‍ ഏല്‍പ്പിക്കുക മാത്രമാണ് ചെയ്തത്.

സോള്‍സ്‌ജെര്‍ ചാര്‍ജ് ഏറ്റെടുത്ത ശേഷം പതിനൊന്ന് മത്സരങ്ങള്‍ മാഞ്ചസ്റ്റര്‍ കളിച്ചു. ഒന്നിലും തോറ്റില്ല. മാത്രമല്ല, മൗറീഞ്ഞോക്ക് കീഴില്‍ ഗോളടിക്കാന്‍ മടിച്ചു നിന്ന ചുവന്ന ചെകുത്താന്‍മാര്‍ സോള്‍സ്‌ജെറിന് കീഴില്‍ ഓടിക്കയറി ഗോളടിക്കുന്നു. എന്തൊരു അറ്റാക്കിംഗ് മോഡ് ആണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റേത്. മൗറിഞ്ഞോയില്‍ നിന്ന് സോള്‍സ്‌ജെറിലെത്തിയപ്പോള്‍ എന്ത് അത്ഭുതമാണ് സംഭവിച്ചത് ?

ഓര്‍ക്കണം, മൗറിഞ്ഞോക്ക് ലഭിച്ച കളിക്കാരെ മാത്രം ഉപയോഗിച്ചു കൊണ്ടാണ് സോള്‍സ്‌ജെര്‍ വിന്നിംഗ് കോമ്പിനേഷന്‍ ക്രിയേറ്റ് ചെയ്തത്. അലക്‌സ് ഫെര്‍ഗൂസന്റെ മാഞ്ചസ്റ്റര്‍ നിരയില്‍ ദീര്‍ഘകാലം കളിച്ചതിന്റെ അനുഭവസമ്പത്ത്, പരിശീലകനാകുമ്പോള്‍ എങ്ങനെ അപ്ലൈ ചെയ്യണമെന്ന് റിയാന്‍ ഗിഗ്‌സിന് അറിയാതെ പോയപ്പോള്‍ സോള്‍സ്‌ജെര്‍ അത് ഭംഗിയാക്കുന്ന കാഴ്ച. എന്താണ് സോള്‍സ്‌ജെറിലെ ഫെര്‍ഗൂസന്‍ രീതികള്‍ എന്ന് നോക്കാം. കളിക്കാരെ മോട്ടിവേറ്റ് ചെയ്യുക. അവരുടെ റോള്‍ എന്തെന്ന് കൃത്യമായി അറിയിക്കുക. അതിനെല്ലാം ഉപരിയായി കളിക്കാരെ മറ്റൊരു പ്രധാന മത്സരത്തിലേക്ക് മാറ്റി നിര്‍ത്തുക എന്നതും നോര്‍വെക്കാരന്‍ വിജയകരമായി പയറ്റുന്നു. മാറ്റി നിര്‍ത്തുമ്പോള്‍ കളിക്കാരെ വിളിച്ചിരുത്തി ഫെര്‍ഗൂസന്‍ കാര്യം ബോധിപ്പിക്കുമായിരുന്നു. താങ്കളെ ഒഴിവാക്കിയതല്ല, അടുത്ത കളിയിലേക്ക് മാറ്റിവെച്ചതാണെന്ന് തുറന്ന് പറയുന്ന രീതി. അത് ആ താരത്തിലുണ്ടാക്കുന്ന ആത്മവിശ്വാസം വലുതാണ്. അതേ സമയം, കിക്കോഫിന് തൊട്ടു മുമ്പാണ് ഒരു താരം അറിയുന്നത് താന്‍ ഇന്നത്തെ കളിക്കില്ല എന്ന്. എന്താകും അയാളുടെ മാനസികാവസ്ഥ. ലൂയിസ് വാന്‍ ഗാലും മൗറിഞ്ഞോയും മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ ചെയ്തത് ഇതായിരുന്നു.

മൗറിഞ്ഞോ കോച്ചായിരുന്നപ്പോള്‍

മൗറിഞ്ഞോ കോച്ചായിരുന്നപ്പോള്‍

ഒറ്റ നോട്ടത്തില്‍ പറയാവുന്ന കാര്യം ഇത് അലക്‌സ് ഫെര്‍ഗൂസന്റെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആണോ എന്ന് സംശയം ജനിപ്പിക്കുന്നു. ഈ ടീമിനെ ഫെര്‍ഗൂസന്‍ രഹസ്യമായി പരിശീലിപ്പിക്കുന്നുണ്ടോ !!

മൗറിഞ്ഞോ കോച്ചായിരുന്നപ്പോള്‍ മുന്നോട്ട് കളിക്കാന്‍ മടിച്ചു നിന്നവരാണ് സോള്‍സ്‌ജെര്‍ കോച്ചായപ്പോള്‍ മുന്നോട്ട് മാത്രം കളിക്കുന്നത്. ഇത് ഫെര്‍ഗൂസന്റെ രീതിയാണ്. മുന്നോട്ട് വെച്ച കാല്‍ പിറകോട്ടില്ലെന്ന ശൈലി. ഡിഫന്‍സീവ് പാസുകള്‍ ഫെര്‍ഗൂസന് ഇഷ്ടമല്ല. മൗറിഞ്ഞോ അതിന്റെ ആശാനായിരുന്നു. എതിരാളിക്ക് പിഴവ് സംഭവിക്കുന്നതിന് വേണ്ടി കാത്തിരിക്കുന്ന മൗറിഞ്ഞോയുടെ തന്ത്രം മാഞ്ചസ്റ്ററിനെ പതിറ്റാണ്ടുകള്‍ പിറകോട്ടടിപ്പിച്ചു. സോള്‍സ്‌ജെര്‍ പതിനൊന്ന് മത്സരങ്ങള്‍ കൊണ്ട് ആ ശൈലി മാറ്റിപ്പണിതു. ഫെര്‍ഗൂസന്‍ ചെയ്തത് പോലെ ഓരോ നീക്കത്തിലും ഗോള്‍ എന്ന ലക്ഷ്യം വിളക്കിച്ചേര്‍ത്തു.

ഓര്‍ക്കണം, മൗറിഞ്ഞോക്ക് ലഭിച്ച കളിക്കാരെ മാത്രം ഉപയോഗിച്ചു കൊണ്ടാണ് സോള്‍സ്‌ജെര്‍ വിന്നിംഗ് കോമ്പിനേഷന്‍ ക്രിയേറ്റ് ചെയ്തത്. അലക്‌സ് ഫെര്‍ഗൂസന്റെ മാഞ്ചസ്റ്റര്‍ നിരയില്‍ ദീര്‍ഘകാലം കളിച്ചതിന്റെ അനുഭവസമ്പത്ത്, പരിശീലകനാകുമ്പോള്‍ എങ്ങനെ അപ്ലൈ ചെയ്യണമെന്ന് റിയാന്‍ ഗിഗ്‌സിന് അറിയാതെ പോയപ്പോള്‍ സോള്‍സ്‌ജെര്‍ അത് ഭംഗിയാക്കുന്ന കാഴ്ച. എന്താണ് സോള്‍സ്‌ജെറിലെ ഫെര്‍ഗൂസന്‍ രീതികള്‍ എന്ന് നോക്കാം. കളിക്കാരെ മോട്ടിവേറ്റ് ചെയ്യുക. അവരുടെ റോള്‍ എന്തെന്ന് കൃത്യമായി അറിയിക്കുക. അതിനെല്ലാം ഉപരിയായി കളിക്കാരെ മറ്റൊരു പ്രധാന മത്സരത്തിലേക്ക് മാറ്റി നിര്‍ത്തുക എന്നതും നോര്‍വെക്കാരന്‍ വിജയകരമായി പയറ്റുന്നു.

ഫുള്‍ഹാമിനെതിരെ കഴിഞ്ഞ മത്സരത്തില്‍ മാര്‍കസ് റഷ്‌ഫോഡിന് സോള്‍സ്‌ജെര്‍ വിശ്രമം അനുവദിച്ചു. ചാമ്പ്യന്‍സ് ലീഗില്‍ പി എസ് ജിക്കെതിരെ ആദ്യ ലൈനപ്പില്‍ കളിക്കാന്‍ തയ്യാറെടുക്കാന്‍ നിര്‍ദേശിച്ചാണ് ലീഗ് മത്സരത്തില്‍ നിന്ന് ഒഴിവാക്കിയത്. ബെല്‍ജിയം സ്‌ട്രൈക്കര്‍ റൊമേലു ലുകാകുവിന് ആദ്യ ലൈനപ്പില്‍ കളിക്കാനുള്ള അവസരം നല്‍കി. മൗറിഞ്ഞോ ഒതുക്കിയ കളിക്കാരെയെല്ലാം സോള്‍സ്‌ജെര്‍ മോട്ടിവേറ്റ് ചെയ്ത് തിരികെ കൊണ്ടു വരുന്ന കാഴ്ച. സോള്‍സ്‌ജെര്‍ ഓരോ താരവുമായും സംവദിച്ചു. കളിക്കാരില്‍ വിശ്വാസമര്‍പ്പിച്ചു. പരസ്യമായി കളിക്കാരെ കുറ്റപ്പെടുത്തുന്ന മൗറീഞ്ഞോ ശൈലിയാണ് ക്ലബ്ബിനെ ഇത്രമാത്രം കുഴപ്പത്തിലാക്കിയതെന്ന് ഓരോ ക്ലബ്ബ് അംഗവും തിരിച്ചറിയുന്നുണ്ട്. പോള്‍ പോഗ്ബയെ റെക്കോര്‍ഡ് ട്രാന്‍സ്ഫറിലാണ് യുനൈറ്റഡ് സ്വന്തമാക്കിയത്. അദ്ദേഹത്തില്‍ നിന്ന് വേണ്ടത്ര ഔട്ട്പുട്ട് ഇല്ലാതായതോടെ മൗറിഞ്ഞോ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു, അതും പരസ്യമായിട്ട്. പോഗ്ബയെ മൗറിഞ്ഞോ തുടരെ പുറത്തിരുത്തി ശിക്ഷിച്ചു. ആ പോഗ്ബയാണ് സോള്‍സ്‌ജെറിന്റെ വജ്രായുധം. പതിനൊന്ന് ലീഗ് ഗോളുകള്‍ പോഗ്ബ നേടിയിരിക്കുന്നു. കരിയറില്‍ ഒറ്റ സീസണില്‍ പത്തിലേറെ ലീഗ് ഗോളുകള്‍ പോഗ്ബ നേടുന്നത്.

താരത്തിലുണ്ടാക്കുന്ന ആത്മവിശ്വാസം വലുതാണ്

താരത്തിലുണ്ടാക്കുന്ന ആത്മവിശ്വാസം വലുതാണ്

മാറ്റി നിര്‍ത്തുമ്പോള്‍ കളിക്കാരെ വിളിച്ചിരുത്തി ഫെര്‍ഗൂസന്‍ കാര്യം ബോധിപ്പിക്കുമായിരുന്നു. താങ്കളെ ഒഴിവാക്കിയതല്ല, അടുത്ത കളിയിലേക്ക് മാറ്റിവെച്ചതാണെന്ന് തുറന്ന് പറയുന്ന രീതി. അത് ആ താരത്തിലുണ്ടാക്കുന്ന ആത്മവിശ്വാസം വലുതാണ്. അതേ സമയം, കിക്കോഫിന് തൊട്ടു മുമ്പാണ് ഒരു താരം അറിയുന്നത് താന്‍ ഇന്നത്തെ കളിക്കില്ല എന്ന്. എന്താകും അയാളുടെ മാനസികാവസ്ഥ. ലൂയിസ് വാന്‍ ഗാലും മൗറിഞ്ഞോയും മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ ചെയ്തത് ഇതായിരുന്നു.

ഫുള്‍ഹാമിനെതിരെ കഴിഞ്ഞ മത്സരത്തില്‍ മാര്‍കസ് റഷ്‌ഫോഡിന് സോള്‍സ്‌ജെര്‍ വിശ്രമം അനുവദിച്ചു. ചാമ്പ്യന്‍സ് ലീഗില്‍ പി എസ് ജിക്കെതിരെ ആദ്യ ലൈനപ്പില്‍ കളിക്കാന്‍ തയ്യാറെടുക്കാന്‍ നിര്‍ദേശിച്ചാണ് ലീഗ് മത്സരത്തില്‍ നിന്ന് ഒഴിവാക്കിയത്. ബെല്‍ജിയം സ്‌ട്രൈക്കര്‍ റൊമേലു ലുകാകുവിന് ആദ്യ ലൈനപ്പില്‍ കളിക്കാനുള്ള അവസരം നല്‍കി. മൗറിഞ്ഞോ ഒതുക്കിയ കളിക്കാരെയെല്ലാം സോള്‍സ്‌ജെര്‍ മോട്ടിവേറ്റ് ചെയ്ത് തിരികെ കൊണ്ടു വരുന്ന കാഴ്ച. സോള്‍സ്‌ജെര്‍ ഓരോ താരവുമായും സംവദിച്ചു. കളിക്കാരില്‍ വിശ്വാസമര്‍പ്പിച്ചു. പരസ്യമായി കളിക്കാരെ കുറ്റപ്പെടുത്തുന്ന മൗറീഞ്ഞോ ശൈലിയാണ് ക്ലബ്ബിനെ ഇത്രമാത്രം കുഴപ്പത്തിലാക്കിയതെന്ന് ഓരോ ക്ലബ്ബ് അംഗവും തിരിച്ചറിയുന്നുണ്ട്. പോള്‍ പോഗ്ബയെ റെക്കോര്‍ഡ് ട്രാന്‍സ്ഫറിലാണ് യുനൈറ്റഡ് സ്വന്തമാക്കിയത്.

ഏറ്റവും മോശം സെന്റര്‍ ബാക്കുകളാണ് തന്റെ ടീമിലുള്ളതെന്ന് പ്രസ് മീറ്റില്‍ കുറ്റപ്പെടുത്തിയിരുന്നു മൗറിഞ്ഞോ. അതേ സെന്റര്‍ ബാക്കുകളാണ് ഇപ്പോള്‍ മാഞ്ചസ്റ്ററിന്റെ ശക്തി. കളിക്കാര്‍ക്ക് എന്തെല്ലാം ചെയ്യാന്‍ പാടില്ല എന്നതിന്റെ നീണ്ട ലിസ്റ്റാണ് മൗറിഞ്ഞോ നല്‍കിയതെങ്കില്‍ സോള്‍സ്‌ജെര്‍ ആ ലിസ്റ്റ് റദ്ദാക്കി കളിക്കാരുടെ മെന്റല്‍ ബ്ലോക്ക് ഒഴിവാക്കിയെന്ന് മുന്‍ യുനൈറ്റഡ് താരവും പരിശീലകനുമായ ജോര്‍ഡ് ക്രൈഫ് നിരീക്ഷിച്ചത് ശ്രദ്ധേയം. ഡിസംബര്‍ 18ന് മൗറിഞ്ഞോയെ മാഞ്ചസ്റ്റര്‍ പുറത്താക്കുമ്പോള്‍ ടീം ചാമ്പ്യന്‍സ് ലീഗില്‍ നോക്കൗട്ട് ഉറപ്പിച്ചിരുന്നു. പി എസ് ജിയാണ് നോക്കൗട്ട് എതിരാളി. ഫേവറിറ്റ് ടാഗ് പി എസ് ജിക്കായിരുന്നു അന്ന്. ഇന്ന് കഥ മാറി. തോല്‍വിയറിയാതെ പതിനൊന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മാഞ്ചസ്റ്റര്‍ ഒരു ഭാഗത്ത്. നെയ്മറും കവാനിയും ഇല്ലാത്ത പി എസ് ജി മറുഭാഗത്ത്. ബെറ്റിംഗ് റേറ്റിംഗില്‍ ഇംഗ്ലീഷ് ക്ലബ്ബാണ് മുന്നില്‍.

ഇപ്പോള്‍ മാഞ്ചസ്റ്ററിന്റെ ശക്തി

ഇപ്പോള്‍ മാഞ്ചസ്റ്ററിന്റെ ശക്തി

അദ്ദേഹത്തില്‍ നിന്ന് വേണ്ടത്ര ഔട്ട്പുട്ട് ഇല്ലാതായതോടെ മൗറിഞ്ഞോ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു, അതും പരസ്യമായിട്ട്. പോഗ്ബയെ മൗറിഞ്ഞോ തുടരെ പുറത്തിരുത്തി ശിക്ഷിച്ചു. ആ പോഗ്ബയാണ് സോള്‍സ്‌ജെറിന്റെ വജ്രായുധം. പതിനൊന്ന് ലീഗ് ഗോളുകള്‍ പോഗ്ബ നേടിയിരിക്കുന്നു. കരിയറില്‍ ഒറ്റ സീസണില്‍ പത്തിലേറെ ലീഗ് ഗോളുകള്‍ പോഗ്ബ നേടുന്നത്. ഏറ്റവും മോശം സെന്റര്‍ ബാക്കുകളാണ് തന്റെ ടീമിലുള്ളതെന്ന് പ്രസ് മീറ്റില്‍ കുറ്റപ്പെടുത്തിയിരുന്നു മൗറിഞ്ഞോ. അതേ സെന്റര്‍ ബാക്കുകളാണ് ഇപ്പോള്‍ മാഞ്ചസ്റ്ററിന്റെ ശക്തി. കളിക്കാര്‍ക്ക് എന്തെല്ലാം ചെയ്യാന്‍ പാടില്ല എന്നതിന്റെ നീണ്ട ലിസ്റ്റാണ് മൗറിഞ്ഞോ നല്‍കിയതെങ്കില്‍ സോള്‍സ്‌ജെര്‍ ആ ലിസ്റ്റ് റദ്ദാക്കി കളിക്കാരുടെ മെന്റല്‍ ബ്ലോക്ക് ഒഴിവാക്കിയെന്ന് മുന്‍ യുനൈറ്റഡ് താരവും പരിശീലകനുമായ ജോര്‍ഡ് ക്രൈഫ് നിരീക്ഷിച്ചത് ശ്രദ്ധേയം.

ഡിസംബര്‍ 18ന് മൗറിഞ്ഞോയെ മാഞ്ചസ്റ്റര്‍ പുറത്താക്കുമ്പോള്‍ ടീം ചാമ്പ്യന്‍സ് ലീഗില്‍ നോക്കൗട്ട് ഉറപ്പിച്ചിരുന്നു. പി എസ് ജിയാണ് നോക്കൗട്ട് എതിരാളി. ഫേവറിറ്റ് ടാഗ് പി എസ് ജിക്കായിരുന്നു അന്ന്. ഇന്ന് കഥ മാറി. തോല്‍വിയറിയാതെ പതിനൊന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മാഞ്ചസ്റ്റര്‍ ഒരു ഭാഗത്ത്. നെയ്മറും കവാനിയും ഇല്ലാത്ത പി എസ് ജി മറുഭാഗത്ത്. ബെറ്റിംഗ് റേറ്റിംഗില്‍ ഇംഗ്ലീഷ് ക്ലബ്ബാണ് മുന്നില്‍.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, February 11, 2019, 17:27 [IST]
Other articles published on Feb 11, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X