വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ചരിത്രം വീണ്ടും ആവര്‍ത്തിച്ചു.... ചാംപ്യന്‍മാര്‍ കളിക്കാതെ പുറത്തായി, ജര്‍മനി സമ്പൂര്‍ണ പരാജയം!!

By Vaisakhan MK

റഷ്യയിലേക്ക് ലോകകപ്പിനായി വണ്ടി കയറുമ്പോള്‍ ഏറ്റവും പ്രതീക്ഷ ഉണ്ടായിരുന്ന ടീം ജര്‍മനിയായിരുന്നിരിക്കണം. ലോകചാംപ്യന്‍മാരായ ടീം. ലോകോത്തര കോച്ച്. ലോകോത്തര കളിക്കാര്‍. ഇതില്‍ കൂടുതല്‍ എന്ത് വേണം ഒരു ടീമിന്. പക്ഷേ ചരിത്രം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുക എന്ന നിയോഗമായിരുന്നു അവരെ കാത്തിരുന്നത്. ഇത്തവണ 90 മിനുട്ടും കളിച്ചിട്ടും ജര്‍മനി തോല്‍ക്കുന്നു എന്ന് വാക്യമാണ് ഉണ്ടായിരിക്കുന്നത്. ഒരു ന്യായീകരണവും അര്‍ഹിക്കാത്ത തോല്‍വിയാണ് ഇത്. 2010ല്‍ ഇറ്റലിയും 2014ല്‍ സ്‌പെയിനും ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു. ഇവരും മുന്‍ വര്‍ഷങ്ങളില്‍ ചാംപ്യന്‍മാരായിരുന്നു. പക്ഷേ ഇവിടെ ദക്ഷിണ കൊറിയയോട് ഒരു മൂന്നാം കിട ടീമിന്റെ നിലവാരം പോലും ജര്‍മനിക്കുണ്ടായിരുന്നില്ല.

ജര്‍മനി തോറ്റപ്പോള്‍ എല്ലാവരും അദ്ഭുതപ്പെട്ടിരിക്കുന്നു. കാരണം തോറ്റത് ജര്‍മനിയാണ്. ജയിക്കാനായി ജനിച്ചവര്‍ ഒരിക്കലും തോല്‍ക്കാറില്ല. 2000ന് ശേഷം ടീമിന്റെ പ്രകടനങ്ങള്‍ നോക്കൂ. സെമി ഫൈനലില്‍ കുറയാത്തതൊന്നും ആ ടീമില്‍ നിന്ന് വന്നിട്ടില്ല. പക്ഷേ റഷ്യയില്‍ ജര്‍മനിക്ക് പിഴച്ചു. ഏറ്റവും ഔന്നത്യത്തിലെത്തിയാല്‍ വീഴണം എന്നാണല്ലോ പ്രകൃതി നിയമം. ഇവിടെയും അത് പ്രാവര്‍ത്തികമായി. തൊട്ടതെല്ലാം ജോക്വിം ലോയ്ക്ക് പിഴയ്ക്കുന്നതാണ് കണ്ടത്. എന്താണ് നല്ലതെന്ന് ചിന്തിക്കുമ്പോള്‍ ഒന്നും പറയാനില്ലാത്ത അവസ്ഥയാണ് ജര്‍മനിക്കിപ്പോള്‍.

ആവേശം ചോര്‍ന്ന മത്സരം

ആവേശം ചോര്‍ന്ന മത്സരം

അവസാന മത്സരത്തില്‍ ജയിച്ചാല്‍ മാത്രമേ ജര്‍മനിക്ക് പ്രീക്വാര്‍ട്ടറില്‍ കയറാന്‍ സാധിക്കൂ. ഇത് കോച്ചിനും കളിക്കാര്‍ക്കും ആരാധകര്‍ക്കും ഒരുപോലെ അറിയാം. പക്ഷേ തുടക്കം മുതല്‍ ഒരു ആവേശവുമില്ലാതെയാണ് ജര്‍മനി കളിച്ചത്. മുന്നേറ്റത്തില്‍ യോജിപ്പ് എന്താണെന്ന് പോലും കളിക്കാര്‍ അറിയുമായിരുന്നില്ല. വെര്‍നറും ഗൊരെറ്റ്‌സ്‌കയും ഒസിലും റൂയിസും പാസുകള്‍ കൈമാറുന്നതില്‍ പോലും ഇത് പ്രകടമായിരുന്നു. ടീം ഹീറോ എന്ന് അറിയപ്പെടുന്ന ടോണി ക്രൂസ് പോലും ശരാശരിയില്‍ താഴെ നില്‍ക്കുന്ന പ്രകടനമാണ് കാഴ്ച്ച വെച്ചത്. നല്ല പല മുന്നേറ്റങ്ങളും മിസ് പാസിങിലൂടെ തുലച്ച് കളയുന്നത് ആരാധകര്‍ അദ്ഭുതത്തോടെയാണ് നോക്കിയിരുന്നത്. പകരക്കാരനായി ഇറങ്ങിയ തോമസ് മുള്ളര്‍ പൂര്‍ണ പരാജയമായി. സമീപകാലത്ത് ജര്‍മന്‍ ടീമിന്റെ ഏറ്റവും മോശം പ്രകടനമാണ് റഷ്യയിലേത്.

മുള്ളര്‍ ക്ലോസെയ്ക്ക് പകരക്കാരനല്ല

മുള്ളര്‍ ക്ലോസെയ്ക്ക് പകരക്കാരനല്ല

മിറോസ്ലാവ് കോസ്ലെ എന്ന എക്കാലത്തെയും മികച്ച മുന്നേറ്റതാരത്തിന് പകരക്കാരന്‍ ആരാണ്. ഇതാണ് ജര്‍മന്‍ ടീമിനെ ലോകകപ്പില്‍ അലട്ടിയ ചോദ്യം. ആ വിടവ് നികത്തുന്ന ഒരു കളിക്കാരന്‍ പോലും ഇപ്പോള്‍ ജര്‍മനിയില്‍ ഇല്ല. ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോററാണ് അദ്ദേഹം. 16 ഗോളുകളുമായി കഴിഞ്ഞ തവണയാണ് അദ്ദേഹം കളമൊഴിഞ്ഞത്. അതും ജര്‍മനി കപ്പ് നേടുന്നത് കണ്ടിട്ട്. അര്‍ധാവസരം പോലും ഗോളാക്കുന്ന മിടുക്കുണ്ട് ക്ലോസെയ്ക്ക്. കഴിഞ്ഞ തവണത്തെ സെമി ഫൈനലില്‍ ബ്രസീലിനോട് പോലും അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു. ക്ലോസെ സ്‌കോര്‍ ചെയ്യുമ്പോള്‍ ടീം ഒരിക്കലും തോറ്റിട്ടില്ല എന്ന ചരിത്രവും ഉണ്ട്. പക്ഷേ ഇവിടെ തോമസ് മുള്ളറെയാണ് അങ്ങനെയൊരു നിലവാരത്തിലേക്ക് ജോക്വിം ലോ പ്രതീക്ഷിച്ചത്. പക്ഷേ എല്ലാം വെറുതെയായിരുന്നു. മുള്ളര്‍ കനത്ത പരാജയമായി. ടീമിന്റെ വണ്ടര്‍ പ്ലെയറാവുമെന്ന് കരുതിയ മെസുറ്റ് ഒസിലിനും ഒന്നും ചെയ്യാനായില്ല. ക്ലോസെയുടെ നിലവാരത്തിലേക്ക് ഒരു കളിക്കാരന്‍ വരുന്നത് വരെ ജര്‍മനിയുടെ മുന്നേറ്റത്തിന് മൂര്‍ച്ച കുറയും.

നൂയര്‍ നിങ്ങള്‍ എന്താണ് കാണിച്ചത്

നൂയര്‍ നിങ്ങള്‍ എന്താണ് കാണിച്ചത്

മാനുവല്‍ ന്യൂയര്‍ ലോകത്തെ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍മാരിലൊരാളായിരുന്നു. അത് പക്ഷേ ഈ ലോകകപ്പോടെ മാറി മറിഞ്ഞിരിക്കുകയാണ്. ഒരു ഗോള്‍ കീപ്പര്‍ എന്തായിരിക്കണം എന്ന് അദ്ദേഹം മറന്നുപോയി. ദക്ഷിണ കൊറിയക്കെതിരെ 11ാമത്തെ കളിക്കാരന്‍ എന്ന ആശയം ആരുടെ തലയില്‍ നിന്നാണ് ഉദിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല. ഒരു ഗോള്‍ നേടാന്‍ അത്രയ്ക്ക് ശ്രമിച്ചിരുന്നു ജര്‍മനി. പക്ഷേ ഗോള്‍ വലകാക്കാതെ ന്യൂയര്‍ കാണിച്ച ആ സാഹസം പ്രതിരോധത്തിലെ അങ്ങേയറ്റത്തെ ദുരന്തം എന്നേ വിളിക്കാന്‍ സാധിക്കൂ. 2014ലെ ലോകകപ്പില്‍ ഏറ്റവും വിജയകരമായി നടപ്പാക്കിയ കാര്യമായിരുന്നു ന്യൂയറിന്റെ 11ാം കളിക്കാരന്‍ എന്ന സിദ്ധാന്തം. ഗോള്‍ കീപ്പര്‍ എന്ന സിദ്ധാന്തത്തില്‍ നിന്ന് സ്റ്റോപ്പര്‍ ബാക്ക് എന്ന പുതിയ തന്ത്രമായിരുന്നു ഇത്. പക്ഷേ ഇതെല്ലാം ജര്‍മനി കളിയില്‍ ആധിപത്യം പുലര്‍ത്തുന്ന സമയത്താണ് നടന്നത്. ഇവിടെ ജര്‍മനി ഒരു ഗോളിന് പിന്നിട്ട് നില്‍ക്കുകയാണ്. എന്നിട്ടും ന്യൂയര്‍ ചെയ്ത കാര്യങ്ങള്‍ കളിയുടെ അടിസ്ഥാന തത്ത്വങ്ങള്‍ക്ക് വിരുദ്ധമാണ്. അതോടൊപ്പം പ്രതിരോധത്തിലെ കനത്ത പിഴവുകളും എടുത്ത് പറയേണ്ടതാണ്. കുറച്ചെങ്കിലും ഭേദപ്പെട്ട പ്രകടനം നടത്തിയത് മാറ്റ് ഹമ്മല്‍സാണ്. ഹെക്ടറും സുലെയും കിമ്മിച്ചും ആശയക്കുഴപ്പത്തിലാണ് കളിച്ചത്.

ജോക്വിം ലോയുടെ തന്ത്രങ്ങള്‍ തീര്‍ന്നോ?

ജോക്വിം ലോയുടെ തന്ത്രങ്ങള്‍ തീര്‍ന്നോ?

ഏറ്റവും തന്ത്രജ്ഞനും എന്നാല്‍ സമ്മര്‍ദങ്ങളില്ലാത്തതുമായ കോച്ചെന്നാണ് ജോക്വിം ലോ ഫുട്‌ബോള്‍ ലോകത്ത് അറിയപ്പെടുന്നത്. ദക്ഷിണ കൊറിയക്കെതിരെ ലോ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു. ടീമിനെ എങ്ങനെ ഏകോപിപ്പിക്കണം എന്നറിയാത്ത അവസ്ഥയിലായിരുന്നു അദ്ദേഹം. ഇത് ടീമിന്റെ മൊത്തം പ്രകടനത്തിലും പ്രകടമായിരുന്നു. ദക്ഷിണ കൊറിയയുടെ മുന്നേറ്റം വരുമ്പോള്‍ ഭയന്നിരിക്കുന്ന ജര്‍മനിയെ ഒരുപക്ഷേ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. ടീമില്‍ ദൗര്‍ബല്യങ്ങള്‍ ഉണ്ട് എന്ന് കളിക്കാര്‍ക്ക് പോലും തോന്നി തുടങ്ങിയിരുന്നു എന്നാണ് ഇത് തെളിയിക്കുന്നത്. എടുത്ത് പറയാവുന്ന ഒരു പ്രകടനം പോലും ആരില്‍ നിന്നും ഉണ്ടായില്ല എന്നതാണ് കഷ്ടം. അതേസമയം താന്‍ സ്ഥാനമൊഴിയാന്‍ തയ്യാറാണെന്ന് ലോ വ്യക്തമാക്കി കഴിഞ്ഞു. കടിച്ച് തൂങ്ങി നില്‍ക്കാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. പക്ഷേ അദ്ദേഹം സ്ഥാനമൊഴിഞ്ഞാല്‍ മാത്രം തീരുന്ന പ്രശ്‌നമല്ല ഉള്ളത്. ടീമിനെ ഒന്നടങ്കം ഉടച്ചുവാര്‍ക്കേണ്ട സമയം കൂടിയാണിത്.

ബ്രസീലിനോട് പൊരുതാൻ ജർമ്മനി 2022 ൽ തിരിച്ചെത്തും | Oneindia Malayalam
ഭാവിയില്‍ ഗുണം ചെയ്‌തേക്കും

ഭാവിയില്‍ ഗുണം ചെയ്‌തേക്കും

ഒരു പരിചയസമ്പത്തുള്ള കളിക്കാരനെയാണ് ജര്‍മനി ഏറ്റവുമധികം ആഗ്രഹിച്ചത്. ജോക്വിം ലോ ശ്രദ്ധിക്കേണ്ടിയിരുന്ന വിഷയവും അതായിരുന്നു. പക്ഷേ ഈ തകര്‍ച്ചയിലും ടീമിന് പ്രതീക്ഷിക്കാവുന്നത് യുവനിരയെ കുറിച്ചാണ്. വരുന്ന ടൂര്‍ണമെന്റുകളില്‍ ഏറ്റവും മികച്ച ടീമായി ജര്‍മനി മാറുമെന്ന് ഉറപ്പാണ്. 2000ത്തിലെ യൂറോകപ്പും 2004ലെ യൂറോ കപ്പും ജര്‍മനിയെ സംബന്ധിച്ച് ദുരന്തമായിരുന്നു. എന്നാല്‍ അവിടെ നിന്നാണ് പടിപടിയാണ് ടീം വളര്‍ന്നത്. ഇത് യുവനിരയുടെ കരുത്തിലായിരുന്നു. ഷ്വെയ്ന്‍സ്റ്റീഗറിനും ഫിലിപ്പ് ലാമിനും പകരക്കാര്‍ ഇനിയുള്ള ജര്‍മന്‍ ടീമില്‍ ഉണ്ടാവും. പക്ഷേ ജര്‍മനി വളര്‍ത്തേണ്ടത് നിര്‍ണായക സമയത്ത് ടീമിനെ ജയിപ്പിക്കുന്ന ഒരു കളിക്കാരനേയാണ്. അതായത് നൈജീരിയക്കെതിരെ ലയണല്‍ മെസ്സി അര്‍ജന്റീനയെ മുന്നില്‍ നിന്ന് നയിച്ചത് പോലെ. ജര്‍മനിക്കില്ലാതെ പോയതും മെസ്സിയെ പോലെയുള്ള കളിക്കാരനെയാണ്. അതേസമയം ജോക്വിം ലോയ്ക്ക് ഇനിയും പ്രതീക്ഷിക്കാവുന്ന കാര്യങ്ങള്‍ ടീമിലുണ്ട്. യുവനിരയെ വച്ച് ക്ലിന്‍സ്മാന്‍ വാര്‍ത്തെടുത്തത് പോലെയുള്ള ഒരു ടീമിനെ ലോ വളര്‍ത്തിയെടുക്കുമെന്ന് പ്രതീക്ഷിക്കാം.

Story first published: Thursday, June 28, 2018, 15:03 [IST]
Other articles published on Jun 28, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X