സൂപ്പര്‍ കപ്പ് ഫൈനല്‍ ഇന്ന്; ചെന്നൈയിന്‍ എഫ്‌സിക്കെതിരെ ഗോവ, മത്സരം തീപാറും

ഭുവനേശ്വര്‍: സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ ശനിയാഴ്ച വൈകിട്ട് ചെന്നൈയിന്‍ എഫ്‌സിയും എഫ്‌സി ഗോവയും ഏറ്റുമുട്ടും. ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തില്‍വെച്ചാണ് ഫൈനല്‍. സെമിയില്‍ അത്‌ലറ്റിക്കോ കൊല്‍ക്കത്തയെ തോല്‍പ്പിച്ചാണ് ചെന്നൈയിന്‍ എഫ്‌സി ഫൈനലില്‍ കടന്നത്. ചെന്നൈ സിറ്റിയെ തോല്‍പ്പിച്ച് എഫ്‌സി ഗോവയും കലാശക്കളിക്ക് അര്‍ഹരായി.

ഇന്നേവരെ ഒരു കിരീടവും നേടിയില്ലാത്ത ഗോവ ആദ്യ കിരീടമാണ് ലക്ഷ്യമിടുന്നത്. മികച്ച ഫോമില്‍ കളിക്കുന്ന ഗോവയ്ക്ക് തന്നെയാണ് ഫൈനലിലെ സാധ്യതയും. ഐഎസ്എല്‍ ഫൈനലിലെ തോല്‍വി സൂപ്പര്‍കപ്പ് വിജയത്തോടെ ഇല്ലാതാക്കാനും അവര്‍ക്ക് കഴിയും. 2015ലെ ഐഎസ്എല്‍ ഫൈനലില്‍ ചെന്നൈയിന്‍ ടീമില്‍ നിന്നുമേറ്റ തോല്‍വിക്ക് പകരംവീട്ടാനുള്ള സുവര്‍ണാവസരം കൂടിയാണിത്.

ധവാന് സെഞ്ച്വറി നിഷേധിച്ചത് സഹതാരം; ഫോമിലെത്തിയപ്പോള്‍ ആശ്വാസം ഇന്ത്യയ്ക്കും

മറുവശത്ത് ഐസ്എല്ലിലെ ദയനീയ പ്രകടനത്തിനുശേഷം ചെന്നൈയിന്‍ വമ്പന്‍ തിരിച്ചുവരവാണ് സൂപ്പര്‍കപ്പില്‍ പുറത്തെടുത്തത്. ആദ്യ മത്സരംമുതല്‍ ചെന്നൈ നിലവാരമുള്ള കളി പുറത്തെടുത്തു. മലയാളി താരം വിനീത് ഉള്‍പ്പെടെയുള്ള കളിക്കാരുടെ പ്രകടനം ടീമിന് നിര്‍ണായകമാണ്. ഗോവയെപ്പോലെ എല്ലാ മേഖലയിലും മികവ് കാട്ടുന്ന ടീമിനെതിരെ ജയിച്ചുകയറുക ചെന്നൈ ടീമിന് എളുപ്പമാകില്ല.

ഫെറാന്‍ കൊറോമിനാസ്, ബ്രണ്ടന്‍ ഫെര്‍ണാണ്ടസ്, ബേദിയ എന്നിവരുള്‍പ്പെടുന്ന ഗോവന്‍ മുന്നേറ്റത്തെ പിടിച്ചുനിര്‍ത്തുകയാകും ചെന്നൈയുടെ പ്രധാന വെല്ലുവളി. കഴിഞ്ഞ ആറു മത്സരങ്ങളില്‍ ഒന്നുപോലും തോല്‍ക്കാതെയാണ് ചെന്നൈയുടെ വരവ്. ആകെ ഒരു ഗോള്‍ മാത്രമാണ് ഇത്രയും മത്സരങ്ങളില്‍ വഴങ്ങിയത്. റാഫേല്‍ ഓഗസ്‌റ്റോ, അനിരുദ്ധ ഥാപ്പ എന്നിവര്‍ മികച്ച ഫോമിലാണ്. മെയില്‍സണ്‍ ആല്‍വെസ്, ഇലി സാബിയ എന്നിവരുടെ പ്രതിരോധവും ചെന്നൈയുടെ പ്രതീക്ഷകളാണ്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, April 13, 2019, 10:48 [IST]
Other articles published on Apr 13, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X