വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ജര്‍മനിയും ക്രൂസും കൊലമാസ്സാണ്, സ്വീഡനെതിരെ വിജയിച്ചത് മധ്യനിര, പ്രതിരോധത്തില്‍ ജോക്വിം ലോവിന് ആശങ്ക

By Vaishakan

ഫുട്‌ബോള്‍ വളരെ സിംപാളായ ഗെയിമാണ്. 22 കളിക്കാര്‍ 90 മിനുട്ടും ഒരു പന്തിന് പിന്നാലെ ഓടുന്നു, അവസാനം ജര്‍മനി ജയിക്കുന്നു. ഇത് ഇതിഹാസ ഇംഗ്ലീഷ് ഫുട്‌ബോളര്‍ ഗാരി ലിനേക്കര്‍ പറഞ്ഞ വാക്കുകളാണ്. അക്ഷരാര്‍ത്ഥം ശരിയായ വാക്കുകളാണ് ഇവ. സ്വീഡനെതിരെ ഫുട്‌ബോളിന്റെ എല്ലാ പിരിമുറുക്കങ്ങളും നിറഞ്ഞൊരു മത്സരത്തില്‍ ജര്‍മനി ജയിച്ചിരിക്കുകയാണ്. പത്തുപേരായി ചുരുങ്ങിയിട്ടും അമ്പരിപ്പിക്കുന്ന ജയം എന്ന് മാത്രമേ ഇതിനെ വിശേഷിപ്പിക്കാനാവൂ. ലോകചാംപ്യന്‍മാര്‍ എന്ന വിശേഷണം ഉണ്ടെങ്കിലും ഒരുപാട് നല്ല കാര്യങ്ങള്‍ ടീമിനുണ്ടെങ്കിലും പരിഹരിച്ചിട്ടില്ലാത്ത നിരവധി പ്രശ്‌നങ്ങളും ടീമിനുണ്ട്.

ദക്ഷിണ കൊറിയക്കെതിരായ നിര്‍ണായക മത്സരത്തില്‍ ജര്‍മനി പരിഹരിക്കേണ്ടതും സ്വീഡനെതിരെ തന്നെ പരിഹരിക്കപ്പെടേണ്ടിയിരുന്നതുമായ പ്രശ്‌നങ്ങളാണ് അത്. ഇത്രയൊക്കെയാണെങ്കിലും എഴുതി തള്ളിയവര്‍ക്ക് മറുപടി നല്‍കി ജര്‍മനി തിരിച്ചെത്തിയിരിക്കുകയാണ്. ടോണി ക്രൂസെന്ന മഹാമാന്ത്രികന്റെ അസാമാന്യ ഗോളോണ് ആ വിജയത്തിന് മാറ്റുകൂട്ടന്നത്. ഒരുപക്ഷേ ജര്‍മനി അധിക നിമിഷത്തിലേക്ക് കടക്കുന്നതിന് മുമ്പ് തന്നെ ജയം അര്‍ഹിച്ചിരുന്നു എന്നതാണ് വാസ്തവം.

ജയിച്ചത് ജര്‍മനിയല്ല ക്രൂസാണ്

ജയിച്ചത് ജര്‍മനിയല്ല ക്രൂസാണ്

സ്വീഡനെതിരെ തോല്‍വിയുടെ നൂല്‍പ്പാലത്തിലായിരുന്നു ജര്‍മനി സഞ്ചരിച്ചിരുന്നത്. ആദ്യ പകുതിയില്‍ ബോള്‍ പൊസഷന്‍ 90-10 എന്ന നിലയിലായിട്ടും ഗോള്‍ വഴങ്ങിയത് കോച്ച് ജോക്വിം ലോയെ പോലും ഞെട്ടിച്ചിരുന്നു. കടുത്ത പ്രതിരോധമാണ് സ്വീഡന്‍ ഉയര്‍ത്തിയത്. ഇതിനിടയില്‍ ജര്‍മനിയില്‍ നിന്ന് ഒരു പിഴവ് വരാന്‍ കാത്തിരിക്കുകയായിരുന്നു അവര്‍. ടോണി ക്രൂസിന്റെ മിസ്പാസില്‍ നിന്ന് വന്ന പിഴവാണ് ടോയ്‌വോനന്റെ ഗോളില്‍ കലാശിച്ചത്. ആദ്യ പകുതി നിരാശ സമ്മാനിച്ചപ്പോള്‍ രണ്ടാം പകുതിയില്‍ ജര്‍മനി ഫിനിക്‌സ് പറവയെ പോലെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതാണ് കണ്ടത്. മാര്‍കോ റോസും എക്‌സ്ട്രാ ടൈമിലെ ക്രൂസിന്റെ വണ്ടര്‍ ഗോളുമാണ് നിലവിലെ ചാംപ്യന്‍മാരെ രക്ഷിച്ചത്. തന്റെ പിഴവിന് പ്രായശ്ചിത്തം എന്ന പോലെയായിരുന്നു ക്രൂസിന്റെ ഗോള്‍.

ആശങ്കയേറുന്ന പ്രതിരോധം....

ആശങ്കയേറുന്ന പ്രതിരോധം....

ജര്‍മനിയെ ഏറ്റവും അലട്ടുന്ന ഘടകം പ്രതിരോധമാണ്. മെക്‌സിക്കോയ്‌ക്കെതിരെ സമ്പൂര്‍ണ പരാജയമായിരുന്നു പ്രതിരോധം. പലതവണയാണ് പ്രതിരോധം ചിതറിത്തെറിച്ചത്. സമി ഖെദീരയും ജെറോം ബോട്ടെങും തമ്മിലുള്ള പൊരുത്തക്കേടും ഈ മത്സരത്തില്‍ പ്രകടമായിരുന്നു. ഇതിന് പുറമേ ആശയക്കുഴപ്പങ്ങളും ജര്‍മന്‍ പ്രതിരോധത്തെ തളച്ചിട്ടുണ്ട്. സ്വീഡനെതിരെയും സമാന പിഴവുകളാണ് ആവര്‍ത്തിച്ചത്. ജെറോം ബോട്ടെങ് ഈ കളിയിലും പരാജയമായി. അനാവശ്യമായി ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായത് തന്നെ എങ്ങനെ പ്രതിരോധിക്കണമെന്ന് അറിയാതെ നില്‍ക്കുന്നതിന്റെ തെളിവായിരുന്നു. എതിര്‍ ടീമിന്റെ കൗണ്ടര്‍ അറ്റാക്കില്‍ എന്ത് ചെയ്യണമെന്ന് ജര്‍മനിക്ക് ഇപ്പോഴും മനസിലായിട്ടില്ല. ജോനാസ് ഹെക്ടര്‍, റൂഡിഗര്‍, കിമ്മിച്ച് എന്നിവര്‍ പ്രതിരോധത്തില്‍ ഇറങ്ങി കളിച്ചിട്ടും സ്വീഡനെതിരെ ജര്‍മനി ഏത് നിമിഷവും ഗോള്‍ വഴങ്ങുമെന്ന അവസ്ഥയിലായിരുന്നു. അടുത്ത മത്സരത്തില്‍ ജോക്വിം ലോ പരിഹരിക്കേണ്ടതും ഈ പ്രശ്‌നമാണ്.

മാനുവല്‍ ന്യൂയറെന്ന മഹാദ്ഭുതം

മാനുവല്‍ ന്യൂയറെന്ന മഹാദ്ഭുതം

ജര്‍മനിയെ രണ്ടിലധികം ഗോള്‍ നേടുന്നതില്‍ നിന്ന് രക്ഷിച്ചത് മാനുവല്‍ ന്യൂയറെന്ന മഹാദ്ഭുതമാണ്. ബെര്‍ഗും ക്ലാസനും എക്ദാലും ജര്‍മന്‍ പ്രതിരോധത്തെ പൊളിച്ചപ്പോള്‍ നൂയറിന്റെ അസാധ്യ മികവാണ് അവരെ രക്ഷിച്ച് കൊണ്ടിരുന്നത്. പക്ഷേ എത്ര കാലം ന്യൂയറിന് ടീമിനെ രക്ഷിക്കാനാവും. അധികകാലം സാധിക്കില്ല. പ്രതിരോധത്തെ പൊളിച്ച് പണിയുകയാവും ജോക്വിം ലോവിന്റെ മുന്നിലുള്ള ഏക മാര്‍ഗം. അടുത്ത മത്സരത്തില്‍ ബോട്ടെങ് കളിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ സമി ഖെദീരയെ കളിപ്പിക്കാനായിരിക്കും ലോ ശ്രമിക്കുക. റൂഡിഗര്‍ക്ക് പകരം മാറ്റ് ഹമ്മല്‍സിനെ കളിപ്പിക്കാനും ശ്രമമുണ്ടായേക്കും. സെന്റര്‍ ബാക്കിലും ഡിഫന്‍സീവ് മിഡ്ഫീല്‍ഡിലും കളിപ്പിക്കാന്‍ സാധിക്കുന്നവരാണ് ഇവര്‍. ഈ രണ്ട് പൊസിഷനിലും സ്വീഡനെതിരെ മികവ് പുലര്‍ത്താന്‍ ജര്‍മനിക്ക് സാധിച്ചിരുന്നില്ല.

മധ്യനിരയുടെ വിജയം

മധ്യനിരയുടെ വിജയം

ജര്‍മന്‍ മധ്യനിരയുടെ വിജയമായിട്ടാണ് മത്സരത്തെ വിലയിരുത്തുന്നത്. അത്രയധികം അവസരങ്ങളാണ് അവര്‍ തുറന്നുകൊടുത്തത്. മെസുറ്റ് ഒസിലിനെ പുറത്തിരുത്തി എന്നതൊഴിച്ചാല്‍ ജോക്വിം ലോയുടെ മധ്യനിര ഗംഭീരമായിരുന്നു. സെബാസ്റ്റിയന്‍ റൂഡിയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് എത്തിയ ഗുണ്ടോഗന് വേണ്ടത്ര തിളങ്ങാനായിട്ടില്ല. പകരം റൂഡിയെ തന്നെ അടുത്ത മത്സരത്തില്‍ തന്നെ കളിപ്പിക്കാനായിരിക്കും ലോ ശ്രമിക്കുക. സ്വീഡനോടാണ് മധ്യനിരയെ ഇത്ര ശക്തമാക്കിയതിന് ലോ നന്ദി പറയേണ്ടത്. ജര്‍മനിയുടെ കൗണ്ടര്‍ അറ്റാക്കിനെ തുടര്‍ന്ന് കനത്ത പ്രതിരോധമാണ് സ്വീഡന്‍ ഒരുക്കിയത്. ഇത് മധ്യനിരയില്‍ കേന്ദ്രീകരിച്ചുള്ള മത്സരത്തിന് ജര്‍മനിയെ സഹായിക്കുകയായിരുന്നു. മധ്യനിരയാണ് ജര്‍മനിയുടെ കരുത്ത് എന്നും സ്വീഡന്‍ ഓര്‍ക്കാതെ പോയി. ടോണി ക്രൂസ്, ജൂലിയന്‍ ഡ്രാക്‌സ്‌ലര്‍, കിമ്മിച്ച് എന്നിവര്‍ ഒരേസമയം മുന്‍നിരയിലും മധ്യനിരയിലും സജീവമായിരുന്നു. ഈ ഗെയിം പ്ലാനാണ് മത്സരത്തിന്റെ ഗതി മാറ്റി മറിച്ചതും.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.

Story first published: Sunday, June 24, 2018, 15:07 [IST]
Other articles published on Jun 24, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X