വെംബ്ലിയില്‍ യുവ ഇംഗ്ലണ്ട് മിടുക്ക് കാണിച്ചു, ജര്‍മനിയുടെ വിജയക്കുതിപ്പിന് തടയിട്ടു

Posted By: കാശ്വിന്‍

ലണ്ടന്‍: വെംബ്ലിയിലെ സൗഹൃദപ്പോരില്‍ ജര്‍മനിയും ഇംഗ്ലണ്ടും ഗോളടിക്കാതെ പിരിഞ്ഞു. ഇത് കാണികളില്‍ നിരാശ പടര്‍ത്തി.തുടരെ എട്ടാം ജയം എന്ന വിജയക്കുതിപ്പാണ് ഇംഗ്ലണ്ട് ജര്‍മനിക്ക് നിഷേധിച്ചത്. എന്നാല്‍, ഇരുപത് അപരാജിത മത്സരങ്ങള്‍ പൂര്‍ത്തിയാക്കി നില്‍ക്കുകയാണ് ജര്‍മനി. ചൊവ്വാഴ്ച ഫ്രാന്‍സുമായാണ് മത്സരം. ജര്‍മനിയെ അവസാനം തോല്‍പ്പിച്ച ടീം ഫ്രാന്‍സാണ്.

പല പ്രമുഖ താരങ്ങളും പരുക്കിന്റെ പിടിയിലായതിനാല്‍ ഇംഗ്ലണ്ട് കോച്ച് ഗാരെത് സൗത്‌ഗേറ്റ് പരീക്ഷണ നിരയുമായാണ് ഇറങ്ങിയത്. ജോര്‍ദാന്‍ പിക്‌ഫോര്‍ഡും റുബെന്‍ ലോഫ്ടസ് ചീകും ഇംഗ്ലണ്ടിനായി അന്താരാഷ്ട്ര ഫുട്‌ബോളില്‍ അരങ്ങേറി.

football

എവര്‍ട്ടന്‍ ഗോള്‍ കീപ്പറാണ് ഇരുപത്തിമൂന്നുകാരനായ പിക്‌ഫോര്‍ഡ്. മികവുറ്റ സേവുകളുമായി പിക്‌ഫോര്‍ഡ് അവസരം മുതലാക്കി. ചെല്‍സിയുടെ മിഡ്ഫീല്‍ഡറാണ് റുബെന്‍ ലോഫ്ടസ്. ഇപ്പോള്‍ ക്രിസ്റ്റല്‍ പാലസിന് ലോണില്‍ കളിക്കുന്നു. ഇരുപത്തൊന്നുകാരനായിരുന്നു പത്താം നമ്പര്‍.


ചൊവ്വാഴ്ച വെംബ്ലിയില്‍ ഇംഗ്ലണ്ടിന്റെ എതിരാളി ബ്രസീലാണ്. ജര്‍മനിയെ തളച്ചത് ഇംഗ്ലീഷ് പടയുടെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. അരങ്ങേറ്റം കുറിച്ച ചെല്‍സി താരം റുബെന്‍ ലോഫ്ടസിന് കോച്ച് സൗത്‌ഗേറ്റിന് കുറിച്ച് പറയാന്‍ നല്ലത് മാത്രം. ആത്മവിശ്വാസത്തോടെയാണ് ആദ്യ രാജ്യാന്തര മത്സരം കളിച്ചത്.അതിനുള്ള നന്ദി കോച്ചിനാണ് - ലോഫ്ടസ് പറഞ്ഞു.

ജോക്വം ലോയുടെ ജര്‍മന്‍ നിരയിലും അരങ്ങേറ്റക്കാരുണ്ടായിരുന്നു. ആര്‍ ബി ലൈപ്ഷിഷ് ക്ലബ്ബിന്റെ ഫുള്‍ബാക്ക് മാര്‍സെല്‍ ഹാല്‍സ്റ്റെന്‍ബെര്‍ഗ്.

Story first published: Sunday, November 12, 2017, 10:11 [IST]
Other articles published on Nov 12, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍