ഇനി റയല്‍ കുതിക്കും, വെയില്‍സ് താരം തിരിച്ചെത്തിയിരിക്കുന്നു !

Posted By: കാശ്വിന്‍

മാഡ്രിഡ്: ഗാരെത് ബെയ്‌ലിന്റെ തിരിച്ചുവരവില്‍ റയല്‍ മാഡ്രിഡ് സ്പാനിഷ് കപ്പില്‍ മുന്നേറി. മൂന്നാം ഡിവിഷന്‍ ക്ലബ്ബായ ഫ്യുന്‍ലെബ്രാഡയെ ഇരുപാദത്തിലുമായി 4-2ന് തോല്‍പ്പിച്ചാണ് റയല്‍ മാഡ്രിഡ് അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്.

രണ്ട് മാസമായി പരുക്കേറ്റ് പുറത്തായിരുന്നു വെയില്‍സ് താരമായ ഗാരെത് ബെയില്‍. രണ്ടാം നിര ടീമിനെയാണ് കോച്ച് സിനദിന്‍ സിദാന്‍ കളത്തിലിറക്കിയത്.

രണ്ടാം പകുതിയില്‍ ഗാരെത് ബെയ്‌ലിനെ പകരക്കാരനായിറക്കിയതോടെയാണ് റയലിന് ദിശാബോധം വന്നത്. ആദ്യ പാദത്തില്‍ 2-0ന് ജയിച്ചതിന്റെ ആത്മവിശ്വാസത്തില്‍ കളത്തിലിറങ്ങിയ റയലിനെ ഞെട്ടിച്ചു കൊണ്ട് മൂന്നാം ഡിവിഷന്‍ ക്ലബ്ബ് ആദ്യ പകുതിയില്‍ സ്‌കോര്‍ ചെയ്തു. 62,70 മിനുട്ടുകളില്‍ മയോറലിന്റെ ഇരട്ട ഗോളുകളാണ് റയലിന് ജയം എളുപ്പമാക്കിയത്. രണ്ട് ഗോളുകളും ഒരുക്കിയത് ബെയ്‌ലാണ്. എണ്‍പത്തൊമ്പതാം മിനുട്ടില്‍ പോര്‍ടിലയാണ് ഫ്യുന്‍ലബ്രാഡക്കായി രണ്ടാം ഗോള്‍ കോര്‍ ചെയ്തത്.

bal

മത്സരത്തില്‍ 72 ശതമാനം ബോള്‍ പൊസഷനും റയലിന് അവകാശപ്പെട്ടതായിരുന്നു. പതിനഞ്ച് ഷോട്ടുകളാണ് റയല്‍ ഉതിര്‍ത്തത്. എട്ട് കോര്‍ണറുകള്‍ നേടിയെടുത്തു. ഫൗളുകളും റയലാണ് കൂടുതല്‍ ചെയ്തത്. പത്തെണ്ണം.


സ്‌കോര്‍ മാര്‍ജിന്‍

റയല്‍ മാഡ്രിഡ് 2-2 ഫ്യുന്‍ലബ്രാഡ

ലെഗാനെസ് 1-0 റയല്‍ വല്ലഡോളിഡ്

മലാഗ 1-1 ന്യുമാന്‍സിയ

സെല്‍റ്റ വിഗോ 1-0 എയ്ബര്‍

ലെവന്റെ 1-1 ജിറോണ

Story first published: Wednesday, November 29, 2017, 12:57 [IST]
Other articles published on Nov 29, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍