ലോകകപ്പ് ഗ്രൂപ്പ് നിര്‍ണയിച്ചു - ബ്രസീലിന് എന്തെളുപ്പം, അര്‍ജന്റീനക്ക് പണി കിട്ടി !

Posted By: Lekhaka

മോസ്‌കോ: അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പില്‍ സ്‌പെയിനും പോര്‍ച്ചുഗലും ഒരേ ഗ്രൂപ്പില്‍. മൊറോക്കോ, ഇറാന്‍ കൂടി ചേരുന്നതോടെ ഗ്രൂപ്പ് ബി സംഭവബഹുലമാകുന്നു. ചാമ്പ്യന്‍മാരായ ജര്‍മനി ഗ്രൂപ്പ് എഫില്‍ മെക്‌സിക്കോ, സ്വീഡന്‍, ദക്ഷിണകൊറിയ ടീമുകള്‍ക്കൊപ്പം.

ഗ്രൂപ്പ് ജിയില്‍ ഇംഗ്ലണ്ട്, ബെല്‍ജിയം, പനാമ, ടുണീഷ്യ ക്ലബ്ബുകള്‍. ആതിഥേയരായ റഷ്യ ഗ്രൂപ്പ് എയിലാണ്. സഊദി അറേബ്യ, ഉറുഗ്വെ, ഈജിപ്ത് ടീമുകളാണ് ഗ്രൂപ്പിലുള്ളത്.

argentinawrldcup

ലയണല്‍ മെസിയുടെ അര്‍ജന്റീന ഗ്രൂപ്പ് ഡിയില്‍. ഐസ് ലന്‍ഡ്, നൈജീരിയ, ക്രൊയേഷ്യ ടീമുകളെയാണ് ഗ്രൂപ്പ് റൗണ്ടില്‍ അര്‍ജന്റീനക്ക് നേരിടേണ്ടത്.

യോഗ്യത റൗണ്ടിലൂടെ ലോകകപ്പിന് ആദ്യം യോഗ്യത നേടിയ ബ്രസീല്‍ ഗ്രൂപ്പ് ഇയിലാണ്. സ്വിറ്റ്‌സര്‍ലന്‍ഡ്, കോസ്റ്ററിക്ക, സെര്‍ബിയ ടീമുകളാണ് ബ്രസീലിന് ഗ്രൂപ്പ് റൗണ്ടില്‍ എതിരാളികള്‍. ഗ്രൂപ്പ് സിയില്‍ ഫ്രാന്‍സ്, ആസ്‌ത്രേലിയ, പെറു, ഡെന്‍മാര്‍ക്ക് എന്നിവരും ഗ്രൂപ്പ് എച്ചില്‍ പോളണ്ട്, സെനഗല്‍, കൊളംബിയ, ജപ്പാന്‍ ടീമുകളും.

Story first published: Saturday, December 2, 2017, 10:22 [IST]
Other articles published on Dec 2, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍