ഫിഫ അണ്ടര്‍ 17 ലോകകപ്പ്: വേദികളെ അറിയാം, പ്രത്യേകതകള്‍, മത്സരങ്ങള്‍ എല്ലാം അറിയാം

Posted By: കാശ്വിന്‍

1-ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, ന്യൂഡല്‍ഹി

വിവിധോദ്ദേശ്യ സ്‌റ്റേഡിയമാണിത്. 1982 ല്‍ ഏഷ്യന്‍ ഗെയിംസിനും 2010 ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസിനും വേദിയായി. ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം അമേരിക്കക്കെതിരെ ഇവിടെ വെച്ചാണ്.

കപ്പാസിറ്റി : 60000

വേദിയിലെ മത്സരങ്ങള്‍ :

ഒക്ടോബര്‍ 6 : കൊളംബിയ-ഘാന ; ഇന്ത്യ - യു എസ് എ

ഒക്ടോബര്‍ 9 : ഘാന - യു എസ് എ ; ഇന്ത്യ-കൊളംബിയ

ഒക്ടോബര്‍ 12 : ഘാന - ഇന്ത്യ ; കൊളംബിയ - യു എസ് എ ; മാലി - ന്യൂസിലാന്‍ഡ്

ഒക്ടോബര്‍ 16 : പ്രീക്വാര്‍ട്ടര്‍

jawaharlalnehrustadium

2- ഇന്ദിരാ ഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയം, ഗുവാഹത്തി

ഐ എസ് എല്‍ ടീം നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ ഹോം ഗ്രൗണ്ട്. മുപ്പത്തിമൂന്നാമത് ദേശീയ ഗെയിംസിന് വേദിയായി.

കപ്പാസിറ്റി : 35,000

വേദിയിലെ മത്സരങ്ങള്‍ :

ഒക്ടോബര്‍ 8 : ന്യൂ കാലെഡോണിയ - ഫ്രാന്‍സ് ; ഹോണ്ടുറാസ് - ജപ്പാന്‍

ഒക്ടോബര്‍ 11 : ഫ്രാന്‍സ് - ജപ്പാന്‍ ; ഹോണ്ടുറാസ് - ന്യൂ കാലെഡോണിയ

ഒക്ടോബര്‍ 14 : ജപ്പാന്‍ - ന്യൂ കാലെഡോണിയ ; മെക്‌സിക്കോ - ചിലി

ഒക്ടോബര്‍ 17 : പ്രീ ക്വാര്‍ട്ടര്‍

ഒക്ടോബര്‍ 21 : ക്വാര്‍ട്ടര്‍ ഫൈനല്‍ 3

ഒക്ടോബര്‍ 25 : സെമിഫൈനല്‍ 1

fifaunder17

3- ഫറ്റോര്‍ഡ സ്‌റ്റേഡിയം, മഡ്ഗാവ്

ഗോവയിലെ ഏക രാജ്യാന്തര സ്‌റ്റേഡിയമാണിത്. റെക്കോര്‍ഡ് വേഗത്തില്‍, അഞ്ച് മാസം കൊണ്ടാണ് ലോകകപ്പിനായി സ്റ്റേഡിയം ഒരുക്കിയത്.

ഒമ്പത് ഏകദിന മത്സരങ്ങള്‍ക്ക് വേദിയായി. ഏഷ്യന്‍ കപ്പ്, ലോകകപ്പ് ഫുട്‌ബോള്‍ ക്വാളിഫയര്‍ മത്സരങ്ങളും ഇവിടെ നടന്നിട്ടുണ്ട്. ഐ ലീഗില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സിന്റെയും ഐ എസ് എല്ലില്‍ എഫ് സി ഗോവയുടെയും ഹോംഗ്രൗണ്ടാണിത്.

കപ്പാസിറ്റി : 19,000.

വേദിയിലെ മത്സരങ്ങള്‍ :

ഒക്ടോബര്‍ 7 : ജര്‍മനി - കോസ്റ്ററിക്ക ; ഇറാന്‍ - ഗിനിയ

ഒക്ടോബര്‍ 10 : കോസ്റ്ററിക്ക - ഗിനിയ ; ഇറാന്‍ - ജര്‍മനി

ഒക്ടോബര്‍ 13 : കോസ്റ്ററിക്ക - ഇറാന്‍ ; നൈജര്‍ - ബ്രസീല്‍

ഒക്ടോബര്‍ 17 : പ്രീ ക്വാര്‍ട്ടര്‍

4- ഡി വൈ പാട്ടീല്‍ സ്റ്റേഡിയം, നവി മുംബൈ

2014 ഐ എസ് എല്‍ ഫൈനലിന് വേദിയായ സ്റ്റേഡിയമാണിത്. നിരവധി ക്രിക്കറ്റ്, ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് വേദിയായിട്ടുണ്ട്. മുംബൈ സിറ്റി എഫ്‌സിയുടെ ഹോം ഗ്രൗണ്ട്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ നിരവധി മത്സരങ്ങളും ഇവിടെ നടന്നു. 2008ല്‍ ആയിരുന്നു സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം. കപ്പാസിറ്റി-55000

വേദിയിലെ മത്സരങ്ങള്‍ : ഒക്ടോബര്‍ 6: ന്യൂസിലാന്‍ഡ്- തുര്‍ക്കി; പരാഗ്വെ- മാലി, ഒക്ടോബര്‍ 9: തുര്‍ക്കി- മാലി; ന്യൂസിലാന്‍ഡ്- പരാഗ്വെ. ഒക്ടോബര്‍ 12: തുര്‍ക്കി- പരാഗ്വെ; യു എസ് എ- കൊളംബിയ.


5-ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം, കൊച്ചി

jawaharlalnehrustadiumkochi

രാജ്യത്തെ ഏറ്റവും വലിയ ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളിലൊന്ന്. ഏറ്റവും കൂടുതല്‍ പേര്‍ സ്ഥിരമായി ഐ എസ് എല്‍ മത്സരങ്ങള്‍ കാണാനെത്തുന്ന സ്റ്റേഡിയം. ലോകക്രിക്കറ്റിലെ മൂന്നാമത്തെ വലിയ സ്‌റ്റേഡിയം. ഐ എസ് എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടാണിത്.

കപ്പാസിറ്റി : 41,748

വേദിയിലെ മത്സരങ്ങള്‍ :

ഒക്ടോബര്‍ 7 : ബ്രസീല്‍-സ്‌പെയിന്‍ ; ഉ.കൊറിയ-നൈജര്‍

ഒക്ടോബര്‍ 10 : സ്‌പെയിന്‍-നൈജര്‍ ; ബ്രസീല്‍-ഉ.കൊറിയ

ഒക്ടോബര്‍ 13: സ്‌പെയിന്‍ - ഉ.കൊറിയ ; ഗിനിയ-ജര്‍മനി

ഒക്ടോബര്‍ 18: പ്രീക്വാര്‍ട്ടര്‍

ഒക്ടോബര്‍ 22: ക്വാര്‍ട്ടര്‍ ഫൈനല്‍ 4

6- സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയം, കൊല്‍ക്കത്ത

ഇന്ത്യന്‍ ഫുട്‌ബോളിന്റെ മെക്ക എന്നറിയപ്പെടുന്നു സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയം.. 2011 ല്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞതോടെ, ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്‌റ്റേഡിയമായി സാള്‍ട്ട്‌ലേക്ക് മാറി. അണ്ടര്‍ 17 ഫിഫ ലോകകപ്പ് മത്സരം ഇവിടെ കാണാനെത്തുക 85000 പേരായിരിക്കും. സീറ്റീംഗ് കപ്പാസിറ്റി 68000 ല്‍ നിന്നും ഉയര്‍ത്തുകയായിരുന്നു.

കപ്പാസിറ്റി : 85000

വേദികളിലെ മത്സരങ്ങള്‍ :

ഒക്ടോബര്‍ 8: ചിലി-ഇംഗ്ലണ്ട് ; ഇറാഖ് - മെക്‌സിക്കോ

ഒക്ടോബര്‍ 11 : ഇംഗ്ലണ്ട്-മെക്‌സിക്കോ ; ചിലി- ഇറാഖ്

ഒക്ടോബര്‍ 14 : ഇംഗ്ലണ്ട്- ഇറാഖ് ; ജപ്പാന്‍ - ന്യൂ കാല്‍ഡോണിയ

ഒക്ടോബര്‍ 17 : പ്രീക്വാര്‍ട്ടര്‍

ഒക്ടോബര്‍ 22 : ക്വാര്‍ട്ടര്‍ ഫൈനല്‍ 1

ഒക്ടോബര്‍ 28 : മൂന്നാം സ്ഥാന പ്ലേ ഓഫ്

ഒക്ടോബര്‍ 28 : ഫൈനല്‍

Story first published: Friday, September 15, 2017, 17:12 [IST]
Other articles published on Sep 15, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍