ഗ്രൂപ്പ് സിയില്‍ നിന്ന് ആരാദ്യം പ്രീക്വാര്‍ട്ടറിലെത്തും ? ജര്‍മനി-ഇറാന്‍ മത്സരം തീരുമാനിക്കും

By: കാശ്വിന്‍

മഡ്ഗാവ്: യൂറോപ്യന്‍ ഫുട്‌ബോളിലെ പവര്‍ഹൗസുകളായ ജര്‍മനി ഗ്രൂപ്പ് സിയില്‍ നിന്ന് നോക്കൗട്ട് ഉറപ്പിക്കുവാന്‍ ചൊവ്വാഴ്ച ഇറങ്ങുന്നു. എതിരാളി ജര്‍മനിയെ പോലെ ആദ്യ മത്സരം ജയിച്ച ഇറാന്‍. മൂന്ന് പോയിന്റ് വീതം നേടി മുന്‍നിരയില്‍ നില്‍ക്കുന്നു. ജയിക്കുന്നവര്‍ക്ക് ആറ് പോയിന്റുമായി പ്രീക്വാര്‍ട്ടറിലെത്താം.

ആദ്യ കളിയില്‍ കോസ്റ്റാറിക്കയോട് 1-2ന് രക്ഷപ്പെട്ട ജര്‍മനിക്ക് കരുത്തറിയിക്കാന്‍ മികച്ച വിജയം അനിവാര്യം. ഏഷ്യന്‍ കരുത്തരായ ഇറാന്‍ ആദ്യ കളിയില്‍ 3-1ന് ഗിനിയയെ തോല്‍പ്പിച്ചിരുന്നു.

ഇന്ത്യ ഓസ്‌ട്രേലിയ ടി20; രണ്ടാം ഏകദിനം പുതിയ സ്റ്റേഡിയത്തില്‍; പിച്ച് ആരെ തുണയ്ക്കും?

08-1507444765-10-10-1507605683.jpg -Properties

ദീപാവലിക്ക് പടക്ക നിരോധനം; നഷ്ടം ആയിരം കോടി രൂപ

കോസ്റ്ററിക്കക്കെതിരെ നോവ അവുകുവിന്റെ ഗോളിലായിരുന്നു ജര്‍മനി മുഖം രക്ഷിച്ചത്.
ഇറാന്‍ സമ്മര്‍ദ തന്ത്രം പയറ്റുന്ന ടീമാണ്. ആദ്യ പകുതിയില്‍ എതിരാളിയെ പ്രതിരോധത്തിലാക്കുന്ന ഉശിരന്‍ കളി കാഴ്ചവെക്കും. രണ്ടാം പകുതിയില്‍ വിജയഗോളിനായുള്ള വഴികള്‍ തേടും.

യാന്‍ ഫീറ്റെ അര്‍പിനെ മുന്‍നിര്‍ത്തിയുള്ള അറ്റാക്കിംഗ് ഗെയിമില്‍ ജര്‍മനിക്ക് ആത്മവിശ്വാസം നല്‍കുന്നത് മധ്യനിരയാണ്. നികോളാസ് കുന്‍, നോവ അവുകു, ജോണ്‍ യെബോ എന്നിവര്‍ മത്സരം മാറ്റിമറിക്കാന്‍ മിടുക്കുള്ളവരാണ്. മികച്ച ഫുട്‌ബോള്‍ കാഴ്ചവെക്കാനുള്ള മിടുക്ക് തന്റെ കുട്ടികള്‍ക്കുണ്ട്. അവര്‍ ഇറാനെതിരെ അത് പുറത്തെടുക്കും. തന്ത്രപരമായി കളിക്കുന്ന ഇറാന്റെ പ്രതിരോധം പൊളിക്കുക എന്നിടത്താണ് വിജയസാധ്യതയെന്നും ക്രിസ്റ്റ്യന്‍ വുകു നിരീക്ഷിക്കു.

ആക്രമണത്തിലും പ്രതിരോധത്തിലും സന്തുലിത നിരയാണ് ജര്‍മനി. ഗിനിയയെ നേരിട്ടത് പോലെ ജര്‍മനിയെ നേരിടുവാന്‍ സാധിക്കില്ല. കൗണ്ടര്‍ അറ്റാക്കിംഗ് മാത്രമേ ഫലപ്രദമാകൂ. പ്രീക്വാര്‍ട്ടര്‍ എത്രയും പെട്ടെന്ന് ഉറപ്പിക്കാനാണ് ഇറാന്‍ ടീം ഇറങ്ങുന്നതെന്നും ഇറാന്‍ കോച്ച് അബ്ബാസ് ചമാനിയന്‍ പറഞ്ഞു.

Story first published: Tuesday, October 10, 2017, 8:45 [IST]
Other articles published on Oct 10, 2017
Please Wait while comments are loading...
POLLS