ലണ്ടന്‍: ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ ഫെര്‍ണാണ്ടീഞ്ഞോയുമായി കരാര്‍ പുതുക്കി മാഞ്ചസ്്റ്റര്‍ സിറ്റി. ഒരു വര്‍ഷം കൂടി സിറ്റിക്കുവേണ്ടി കളിക്കാനുള്ള കരാറിലാണ് 34കാരനായ താരം ഒപ്പുവെച്ചത്. ഈ സീസണില്‍ പുതിയ താരങ്ങളെ അധികം ടീമിലെത്തിക്കാന്‍ മുതിരാത്ത സിറ്റി കോച്ച് പെപ് ഗാര്‍ഡിയോള തന്റെ പ്രിയ താരങ്ങളെ നിലനിര്‍ത്തുകയാണ് ചെയ്തത്. ജനുവരിയിലെ കൈമാറ്റ ജാലകത്തിലും വമ്പന്‍ കൈമാറ്റം സിറ്റി നടത്തിയിട്ടില്ല.
2013 ല്‍ ഷക്തര്‍ വിട്ട് സിറ്റിയിലെത്തിയ ഫെര്‍ണാണ്ടീഞ്ഞോ കഴിഞ്ഞ ഏഴ് വര്‍ഷമായി സിറ്റി നിരയിലെ സജീവ സാന്നിധ്യമാണ്. ക്ലബ്ബിനൊപ്പം 209 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഫെര്‍ണാണ്ടീഞ്ഞോ 18 ഗോളും സ്വന്തം പേരിലാക്കി. 2011 മുതല്‍ ബ്രസീല്‍ ദേശീയ ടീം അംഗമായ അദ്ദേഹം രണ്ട് ഗോളും നേടി.
അഭ്യൂഹങ്ങള്‍ക്ക് വിരാമം; ടോട്ടനം വിട്ട് ക്രിസ്റ്റിയന്‍ എറിക്സണ് ഇന്റര്‍ മിലാനില്‍
കഴിഞ്ഞ രണ്ട് സീസണിലും പ്രീമിയര്‍ ലീഗ് കിരീടം ചൂടിയ മാഞ്ചസ്റ്റര്‍ സിറ്റി ഇത്തവണ ഹാട്രിക്ക് ലക്ഷ്യത്തോടെയാണ് ഇറങ്ങിയതെങ്കിലും നിലവിലെ സാഹചര്യത്തില്‍ അതിന് സാധ്യത കുറവാണ്. മിന്നും ഫോമിലുള്ള ലിവര്‍പൂള്‍ ഇതിനോടകം വ്യക്തമായ ലീഡെടുത്തുകഴിഞ്ഞു. 23 മത്സരങ്ങളില്‍ നിന്ന് 67 പോയിന്റാണ് ലിവര്‍പൂളിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള സിറ്റിക്ക് 51 പോയിന്റും. ചാമ്പ്യന്‍സ് ലീഗിലും സിറ്റി പ്രതീക്ഷവെയ്ക്കുന്നുണ്ട്. ഇത്തവണ പ്രീമിയര്‍ ലീഗ് കിരീടം ലഭിച്ചില്ലെങ്കില്‍ പെപ് ഗാര്‍ഡിയോള സിറ്റിയുടെ പരിശീലകസ്ഥാനം ഒഴിയാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്.