സൂപ്പർ കപ്പിനെ കളിയാക്കി എഫ് സി ഗോവൻ താരം

Posted By: Desk

ഇന്ത്യൻ സൂപ്പർ ലീഗിലെയും ഐ ലീഗിലെയും ടീമുകളെ ഉൾപ്പെടുത്തി നടത്തുന്ന സൂപ്പർ കപ്പിനെ കളിയാക്കികൊണ്ട് ഗോവൻ താരം എഡു ബേഡിയ രംഗത്ത്.സൂപ്പർ കപ്പിന്റെ ക്വാട്ടർ ഫൈനലിൽ ഗോവ ജംഷഡ്പൂര്‍ മത്സരത്തിൽ നടന്ന കയ്യാങ്കളിയിൽ ഇരു ടീമിന്റെയും മൂന്ന് താരങ്ങൾക്കുവീതം റഫറി ചുവപ്പ് കാർഡ് നൽകി മത്സരത്തിൽനിന്ന് പുറത്താക്കിയിരുന്നു. അതിനെതിരെയാണ് ഇപ്പോൾ സൂപ്പർ കപ്പിനെ കളിയാക്കികൊണ്ട് എഡു ബേഡിയ രംഗത്തുവന്നിരിക്കുന്നത്.

പുറത്താക്കിയ മൂന്ന് താരങ്ങൾക്കും രണ്ട് മത്സരത്തിൽ നിന്ന് വിലക്കും പിഴയും ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ വിധിച്ചിരുന്നു.ഇതാണ് ഗോവൻ താരത്തെ പ്രകോപിച്ചത്.തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടയിലൂടെയാണ് സൂപ്പർ കപ്പിനെ കളിയാക്കികൊണ്ടുള്ള പോസ്റ്റിട്ടത്.സൂപ്പർ കപ്പിലേക്ക് സ്വാഗതമെന്ന് തലക്കെട്ടോടെ ഒരു സര്‍ക്കസ് കൂടാരത്തിന്റെ ചിത്രവുമായാണ് താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്.

goa

ഏപ്രിൽ 16 നാണ് ഗോവ ഈസ്റ് ബംഗാൾ സെമിഫൈനൽ.മൂന്ന് ഗോവൻ സൂപ്പർ താരങ്ങളുടെയും വിലക്ക് ടീമിനെ വല്ലാതെ ബാധിക്കുമെന്നതിൽ സംശയംവേണ്ട.കാരണം ഗോവൻ നിരയിൽ തകർത്തു കളിച്ച താരങ്ങളാണ് ബ്രാൻഡൺ ഫെർണാണ്ടസ്,ബ്രൂണോ പിൻഹെയ്‌റോ,സെർജിയോ ജസ്റ്റ് എന്നിവർ.ഞങ്ങളുടെ മൂന്ന് മികച്ച താരങ്ങളെയാണ് നഷ്ടമായിരിക്കുന്നത്,വരുന്ന മത്സരം സെമിഫൈനലാണ് തോറ്റാൽ പുറത്തു.അതുകൊണ്ടുതന്നെ എന്തുവന്നാലും ഈ മത്സരം ഞങ്ങൾക്ക് ജയിച്ചേമതിയാകു;എഫ് സി ഗോവ പരിശീലകൻ സെർജിയോ ലൊബെറോ പറഞ്ഞു.

Read more about: fc goa football super cup
Story first published: Monday, April 16, 2018, 15:00 [IST]
Other articles published on Apr 16, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍