വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഓടിത്തോല്‍പ്പിക്കാമെന്ന് കരുതേണ്ട, സാക്ഷാല്‍ ബോള്‍ട്ട് പോലും മുട്ടുമടക്കും!! റഷ്യയിലെ അതിവേഗക്കാര്‍

റൊണാള്‍ഡോയാണ് ഏറ്റവും വേഗമേറിയ താരം

റഷ്യയിലെ അതിവേഗക്കാര്‍ ഇവർ | Oneindia Malayalam

മോസ്‌കോ: റഷ്യന്‍ ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള പോരാട്ടങ്ങള്‍ അവസാനിച്ചപ്പോള്‍ ഫുട്‌ബോള്‍ പ്രേമികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന നിരവധി പോരാട്ടങ്ങളാണ് കണ്ടത്. വളരെ ചുരുങ്ങിയ മല്‍സരങ്ങള്‍ മാത്രമേ കാണികളെ അല്‍പ്പമെങ്കിലും ബോറടിപ്പിച്ചുള്ളൂ. ചില താരങ്ങള്‍ മിന്നുന്ന പ്രകടനത്തിലൂടെ ആരാധകരുടെ മനസ്സില്‍ ഇടം പിടിക്കുകയും ചെയ്തു.

ലോകകപ്പില്‍ നിരവധി താരങ്ങളാണ് മിന്നല്‍ വേഗം കൊണ്ട് ഏവരെയും വിസ്മയിപ്പിച്ചത്. ടൂര്‍ണമെന്റിലെ ഇതുവരെയുള്ള മല്‍സരങ്ങളിലെ ഏറ്റവും വേഗമേറിയ താരങ്ങളുടെ ലിസ്റ്റ് ഫിഫ പുറത്തുവിട്ടിട്ടുണ്ട്. ആദ്യ അഞ്ചു സ്ഥാനങ്ങളിലുള്ള താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

 ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (പോര്‍ച്ചുഗല്‍) - 34 കിമി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (പോര്‍ച്ചുഗല്‍) - 34 കിമി

ഇതിഹാസ താരവും ലോക ഫുട്‌ബോളറുമായ പോര്‍ച്ചുഗീസ് സ്റ്റാര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് വേഗമേറിയ താരങ്ങളുടെ പട്ടികയില്‍ തലപ്പത്ത്. റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ തോറ്റു പുറത്തായിരുന്നു. എങ്കിലും റഷ്യയില്‍ കളിച്ച നാലു മല്‍സരങ്ങളിലും താരം പറന്നു കളിച്ചു.
സ്‌പെയിനിനെതിരായ ഗ്രൂപ്പുഘട്ടത്തിലെ ആദ്യ കളിയിലാണ് മണിക്കൂറില്‍ 34 കിമി വേഗത്തില്‍ ഓടി റൊണാള്‍ഡോ മിന്നിയത്. 3-3നു സമനിലയില്‍ പിരിഞ്ഞ ക്ലാസിക് പോരില്‍ അദ്ദേഹം ഹാട്രിക്കും നേടിയിരുന്നു. ഈ ഹാട്രിക്കുള്‍പ്പെടെ നാലു ഗോളുകള്‍ റോണോ നേടിയെങ്കിലും ടീമിനെ പ്രീക്വാര്‍ട്ടറിന് അപ്പുറം കടത്താന്‍ അദ്ദേഹത്തിനായില്ല.

ആന്റെ റെബിച്ച് (ക്രൊയേഷ്യ)- 34 കിമി

ആന്റെ റെബിച്ച് (ക്രൊയേഷ്യ)- 34 കിമി

റൊണാള്‍ഡോ മാത്രമല്ല ഒന്നാംസ്ഥാനം പങ്കിടുന്ന മറ്റൊരു താരം കൂടിയുണ്ട്. ഒട്ടും തന്നെ പ്രശസ്തനല്ലാത്ത ക്രൊയേഷ്യന്‍ താരം ആന്റെ റെബിച്ചാണ് 34 കിമി വേഗം സ്വന്തം പേരില്‍ കുറിച്ചത്. ഡെന്‍മാര്‍ക്കിനെതിരായ പ്രീക്വാര്‍ട്ടറിലായിരുന്നു താരം ചീറിപ്പാഞ്ഞത്. മല്‍സരം 1-1ന് സമനിലയില്‍ പിരിയുകയും പിന്നീട് നടന്ന ഷൂട്ടൗട്ടില്‍ ക്രൊയേഷ്യ ജയിക്കുകയും ചെയ്തിരുന്നു.
കൂടാതെ നൈജീരിയക്കെതിരായ അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ 24 കാരനായ താരം 33.3 കിമി വേഗതത്തിലും ഓടിക്കളിച്ചിരുന്നു. ക്രൊയേഷ്യയെ ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ വരെയെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളിലൊരാളാണ് റെബിച്ച്.

ലൂയിസ് അഡ്വിന്‍ക്യുല (പെറു)- 33.8 കിമി

ലൂയിസ് അഡ്വിന്‍ക്യുല (പെറു)- 33.8 കിമി

പെറു റൈറ്റ് ബാക്കായ ലൂയിസ് അഡഡ്വിന്‍ക്യുലയാണ് വേഗമേറിയ മൂന്നാമത്തെ താരം. 28 കാരനായ താരം ഡെന്‍മാര്‍ക്കിനെതിരായ ആദ്യ ഗ്രൂപ്പ് മല്‍സരത്തില്‍ 33.3 കിമി വേഗതയില്‍ കളം നിറഞ്ഞു കളിച്ചത്. മല്‍സരത്തില്‍ ഡെന്‍മാര്‍ക്ക് ഏകപക്ഷീയമായ ഒരു ഗോളിനു ജയിച്ചിരുന്നു.
എന്നാല്‍ ഇതിനേക്കാള്‍ വേഗതയില്‍ അഡ്വിന്‍ക്യുല നേരത്തേ കളിച്ചിട്ടുണ്ട്. തന്റെ ക്ലബ്ബായ ഷിവാസിനു വേണ്ടിയായിരുന്നു ഇത് (36.15 കിമി). ഇതോടെ ലോകത്തിലെ ഏറ്റവും വേഗമേറിയ താരമെന്ന വെയ്ല്‍സ് സ്റ്റാര്‍ ഗരെത് ബേലിന്റെ റെക്കോര്‍ഡും പെറു ഡിഫന്‍ഡര്‍ മറികടന്നിരുന്നു.
ഈ ലോകകപ്പില്‍ പെറുവിന്റെ മൂന്നു മല്‍സരങ്ങളിലും അദ്ദേഹം കളിക്കുകയും ചെയ്തു.

സാന്റിയാഗോ അറിയാസ് (കൊളംബിയ)- 33.6 കിമി

സാന്റിയാഗോ അറിയാസ് (കൊളംബിയ)- 33.6 കിമി

പെറുവിനെക്കൂടാേെത ലാറ്റിനമേരിക്കയിലെ മറ്റൊരു ടീമായ കൊളംബിയയുടെ സാന്റിയാഗോ അറിയാസാണ് നാലാമത്തെ മികച്ച വേഗം സ്വന്തം പേരില്‍ കുറിച്ചത്. ഡച്ച് ക്ലബ്ബായ പിഎസ് വി ഐന്തോവന്റെ താരം കൂടിയായ 26 കാരന്‍ 33.6 കിമി വേഗത്തില്‍ ഓടിയാണ് നാലാംസ്ഥാനത്തെത്തിയത്. ജൂലൈ മൂന്നിന് ഇംഗ്ലണ്ടിനെതിരേ നടന്ന പ്രീക്വാര്‍ട്ടര്‍ മല്‍സരത്തിലായിരുന്നു ഇത്.
ലോകകപ്പിലെ മികച്ച പ്രകടനത്തെ തുടര്‍ന്നു ഇറ്റലിയിലെ മുന്‍നിര ക്ലബ്ബുകളായ യുവന്റസും നാപ്പോളിയും അറിയാസിനെ നോട്ടമിട്ടു കഴിഞ്ഞു.

കൈല്‍ വാക്കര്‍, ജെസ്സി ലിന്‍ഗാര്‍ഡ് (ഇംഗ്ലണ്ട്)- 33.5 കിമി

കൈല്‍ വാക്കര്‍, ജെസ്സി ലിന്‍ഗാര്‍ഡ് (ഇംഗ്ലണ്ട്)- 33.5 കിമി

ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇടടം നേടിയ മുന്‍ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിന്റെ യുവതാരങ്ങളായ ജെസ്സി ലിന്‍ഗാര്‍ഡും കൈല്‍ വാക്കറും അഞ്ചാം സ്ഥാനം പങ്കിടുകയാണ്. 33.5 കിമി വേഗതയില്‍ ഓടിയാണ് ഇരുവരും ഒപ്പത്തിനൊപ്പം നില്‍ക്കുന്നത്.
ഇരുവരും ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തുന്നത്. ഇംഗ്ലണ്ടിന്റെ മുന്നേറ്റങ്ങള്‍ക്കു ചടുലമായ നീക്കങ്ങളിലൂടെ കരുത്തേകുകയാണ് ലിന്‍ഗാര്‍ഡെങ്കില്‍ പ്രതിരോധത്തില്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് വാക്കര്‍ കാഴ്ചവയ്ക്കുന്നത്.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.

Story first published: Tuesday, July 10, 2018, 11:27 [IST]
Other articles published on Jul 10, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X