Euro Cup 2021: ഫൈനല്‍ ബര്‍ത്തുറപ്പിക്കാന്‍ ഇറ്റലിയും സ്‌പെയിനും മുഖാമുഖം, പോരാട്ടം കടുക്കും

ലണ്ടന്‍: യൂറോ കപ്പില്‍ ഇത്തവണ ആദ്യ ഫൈനല്‍ യോഗ്യത നേടുന്ന ടീമിനെ നാളെ പുലര്‍ച്ചെ അറിയാം. രാത്രി 12.30ന് നടക്കുന്ന മത്സരത്തില്‍ ഇറ്റലിയും സ്‌പെയിനുമാണ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. പഴയ പ്രതാപകാലത്തെ അനുസ്മരിപ്പിച്ച് ഇറ്റലി യൂറോ കപ്പില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. സ്പാനിഷ് പോരാട്ടവീര്യത്തിനും കുറവില്ല. അതിനാല്‍ത്തന്നെ സെമിയില്‍ ഗംഭീര പോരാട്ടം തന്നെ പ്രതീക്ഷിക്കാം. ലണ്ടനിലെ വിംബ്ലി സ്റ്റേഡിയത്തിലാണ് മത്സരം. സോണി ചാനലുകളില്‍ മത്സരം തത്സമയം കാണാം.

ക്വാര്‍ട്ടറില്‍ ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള ബെല്‍ജിയത്തെയാണ് ഇറ്റലി തോല്‍പ്പിച്ചത്. 2-1നായിരുന്നു അസൂറികളുടെ ജയം. മികച്ച യുവതാരനിരയാണ് ഇറ്റലിയുടെ ശക്തി. അവസാന ഫുട്‌ബോള്‍ ലോകകപ്പില്‍ യോഗ്യത നേടാന്‍ സാധിക്കാതെ പോയ ഇറ്റലി ആ വീഴ്ചയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഗംഭീര പ്രകടനമാണ് പിന്നീട് നടത്തിയത്.

സിറോ ഇമ്മോബിയാണ് ഇറ്റലിയുടെ ഗോള്‍ മിഷ്യന്‍. രണ്ട് ഗോളും ഒരു അസിസ്റ്റുമാണ് യൂറോ കപ്പില്‍ അദ്ദേഹം നേടിയത്.ഇന്‍സൈന്‍,മാനുവല്‍ ലൊക്കാറ്റെലി,മാറ്റിയോ പെസീന എന്നിവരും രണ്ട് ഗോളുകള്‍ വീതം നേടിയിട്ടുണ്ട്.ബറീല്ലയും ഇറ്റലിക്കായി തിളങ്ങുന്നുണ്ട്. ആക്രമണത്തിലൂന്നിയ ഇറ്റലിയുടെ പരമ്പരാഗത ശൈലി തന്നെയാണ് ഈ തലമുറയും പിന്തുടരുന്നത്. ഈ ആക്രമണത്തെ ചെറുത്തുനിര്‍ത്തുക എന്നത് തന്നെയാവും സ്പാനിഷ് നിരക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളിയും.

അവസാന 15 യൂറോ മത്സരങ്ങളും (യോഗ്യതാ മത്സരങ്ങള്‍ ഉള്‍പ്പെടെ) തോല്‍ക്കാതെയാണ് റോബര്‍ട്ടോ മാന്‍സിനി പരിശീലിപ്പിക്കുന്ന ഇറ്റലിയുടെ വരവ്. കൗണ്ടര്‍ അറ്റാക്കുകളെ ഗോളാക്കി മാറ്റാന്‍ അസാമാന്യ മികവ് കാട്ടുന്ന ഇറ്റലിയുടെ മധ്യനിരയുടെ അതിവേഗ നീക്കങ്ങളെ ആശ്രയിച്ചാവും ടീമിന്റെ വിജയ സാധ്യതകള്‍.

അതേ സമയം കൂടുതല്‍ സമയം പന്തടക്കിവെച്ച് പാസുകളിലൂടെ കളി മെനയുന്ന സ്പാനിഷ് തന്ത്രം ഇറ്റലിക്കെതിരേ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കുമെന്ന് കണ്ടറിയാം. എടുത്തുപറയാവുന്ന നിരവധി താരങ്ങള്‍ സ്പാനിഷ് നിരയിലുമുണ്ട്. സെര്‍ജിയോ ബുസ്‌കെറ്റ്‌സ്,പെദ്രി ഗോണ്‍സാലെസ്,കോക്കെ എന്നിവരടങ്ങുന്ന മധ്യനിരക്ക് മത്സരത്തില്‍ നിര്‍ണ്ണായക റോളുണ്ട്.പാബ്ലോ സറാബിയ,ഫെറാന്‍ ടോറസ്,അല്‍വാരോ മൊറാറ്റ എന്നിവരും സ്പാനിഷ് നിരക്ക് ശക്തി പകരുന്നു.

നേര്‍ക്കുനേര്‍ കണക്കുകളില്‍ സ്‌പെയിന് മുന്‍തൂക്കമുണ്ട്. ഇതുവരെ 34 മത്സരങ്ങളില്‍ മുഖാമുഖം എത്തിയപ്പോള്‍ 12 മത്സരത്തില്‍ സ്‌പെയിനും 9 മത്സരത്തില്‍ ഇറ്റലിയും ജയിച്ചു. യൂറോ കപ്പിലെ അവസാന ശക്തി പരീക്ഷണം 2016ലായിരുന്നു. അന്ന് എതിരില്ലാത്ത മൂന്ന് ഗോളിന് സ്‌പെയിനോട് ഇറ്റലി നാണംകെട്ടു.

ഐസിസി ടി 20 ലോകകപ്പ് 2021 പ്രവചനങ്ങൾ
Match 8 - October 20 2021, 07:30 PM
ശ്രീലങ്ക
അയർലൻഡ്
Predict Now
For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Tuesday, July 6, 2021, 8:56 [IST]
Other articles published on Jul 6, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X