ഫുട്‌ബോള്‍ ലോകകപ്പ് കിരീടം, ഇംഗ്ലണ്ടിന്, സ്‌പെയിനിനെതിരേ ഗോള്‍മഴ

Written By:

കൊല്‍ക്കത്ത: ഫിഫ അണ്ടര്‍ 17 ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന്. കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍ സ്‌പെയിനിനെ രണ്ടിനെതിരേ അഞ്ചു ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് മുട്ടുകുത്തിച്ചത്.

Fifa under 17 England Champions

സെര്‍ജിയോ ഗോമസിലൂടെ കളിയുടെ തുടക്കത്തില്‍ തന്നെ സ്‌പെയിന്‍ ലീഡ് നേടിയിരുന്നു. എന്നാല്‍ തോറ്റു കൊടുക്കാന്‍ ഇംഗ്ലണ്ടിന്റെ കൗമാര പടയ്ക്ക് മനസ്സുണ്ടായിരുന്നില്ല. 44ാം മിനിറ്റില്‍ റിയാന്‍ ബ്രൂസ്റ്ററിലൂടെ ലീഡ് ഒന്നായി കുറച്ചു.

Spain Team

സ്‌പെയിന്‍ ഗോള്‍മുഖത്ത് ഇരച്ചു കയറിയ ഇംഗ്ലീഷ് നിര ഗിബ്‌സ് വൈറ്റിലൂടെ സമനില ഗോളും സ്വന്തമാക്കി. 69ാം മിനിറ്റില്‍ ഫോദനും അവസാന ഏഴു മിനിറ്റിനുള്ളില്‍ ഇരട്ടഗോള്‍ നേടിയ മാര്‍ക്ക് ഗൂഹിനും ചേര്‍ന്ന് ആധികാരികമായ വിജയം ഇംഗ്ലണ്ടിന്റെ പേരില്‍ എഴുതി ചേര്‍ത്തു. ഇംഗ്ലണ്ട് ആദ്യമായാണ് കൗമാരകപ്പിന്റെ ഫൈനലിലെത്തിയത്. മാലിയെ തോല്‍പ്പിച്ച ബ്രസീലാണ് മൂന്നാം സ്ഥാനക്കാര്‍.

Story first published: Saturday, October 28, 2017, 21:22 [IST]
Other articles published on Oct 28, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍