ഐഎസ്എല്‍: അവസാന സ്ഥാനക്കാരുടെ പോരില്‍ ഡല്‍ഹി നേടി, കീഴടക്കിയത് നോര്‍ത്ത് ഈസ്റ്റിനെ

Written By:

ഗുവാഹത്തി: ഐഎഎസ്എല്‍ പോയിന്റ് പട്ടികയിലെ അവസാന രണ്ടു സ്ഥാനക്കാര്‍ തമ്മിലുള്ള മല്‍സരത്തില്‍ ഡല്‍ഹി ഡൈനാമോസിനു വിജയം. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ അവരുടെ കാണികള്‍ക്കു മുന്നില്‍ ഡല്‍ഹി എതിരില്ലാത്ത ഒരു ഗോളിനു കീഴടക്കുകയായിരുന്നു. ഇതിനകം സെമി ഫൈനല്‍ പ്രതീക്ഷകള്‍ അസ്തമിച്ച ഇരുടീമുകളും അവസാന റൗണ്ട് മല്‍സരങ്ങളില്‍ മികച്ച പ്രകടനം നടത്തി മാനം കാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇറങ്ങിയത്.

1

ഗോള്‍രഹിത സമനിലയിലേക്ക് നീങ്ങുമെന്നുറപ്പിച്ച മല്‍സരത്തില്‍ അവസാന മൂന്നു മിനിറ്റിനിടെയാണ് ഡല്‍ഹിയുടെ വിജയഗോള്‍ പിറന്നത്. 87ാം മിനിറ്റില്‍ കലു ഉക്കെയാണ് ടീമിനായി ലക്ഷ്യം കണ്ടത്. കളിയില്‍ ഡല്‍ഹിയുടെ ആദ്യ ഗോള്‍ശ്രമം കൂടിയായിരുന്നു ഇത്. വലതുവിങില്‍ നിന്നും ഗെയ്‌ത്തെ നല്‍കിയ മനോഹരമായ ക്രോസ് ഉക്കെ ഹെഡ്ഡറിലൂടെ വലയിലേക്ക് വഴിതിരിച്ചുവിട്ടപ്പോള്‍ നോര്‍ത്ത് ഈസ്റ്റിന്റെ മലയാളി ഗോള്‍കീപ്പര്‍ ടിപി രഹനേഷ് നിസ്സഹായനായിരുന്നു.

2

ഈ സീസണില്‍ ഇതുവരെ കളിച്ച 15 മല്‍സരങ്ങളില്‍ ഡല്‍ഹിയുടെ രണ്ടാമത്തെ മാത്രം ജയമാണിത്. ഇതിനുമുമ്പ് ബെംഗളുരു എഫ്‌സിക്കെതിരേ മാത്രമേ ഡല്‍ഹിക്കു ജയിക്കാനായിട്ടുള്ളൂ. ഈ വിജയത്തോട രണ്ടു സ്ഥാനങ്ങള്‍ കയറിയ ഡല്‍ഹി പോയിന്റ് പട്ടികയില്‍ എട്ടാംസ്ഥാനത്തേക്കുയര്‍ന്നു. നോര്‍ത്ത് ഈസ്റ്റാവട്ടെ അവസാനസ്ഥാനത്തേക്കു പിന്തള്ളപ്പെടുകയും ചെയ്തു.

Story first published: Wednesday, February 14, 2018, 22:19 [IST]
Other articles published on Feb 14, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍