ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; വെസ്റ്റ്ഹാം എവര്‍ട്ടന്‍ ടീം കോച്ചുമാരുമാടെ സ്ഥാനം തെറിച്ചു

Posted By: rajesh mc

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒരു സീസണ്‍ കൂടി അവസാനിച്ചതോടെ ടീമുകള്‍ പുതിയ സീസണിലേക്കുള്ള ഒരുക്കം ആരംഭിച്ചു. ഇതിന്റെ ഭാഗമായി പരിശീലകരെ മാറ്റുന്ന തിരക്കിലാണ് പ്രധാന ടീം മാനേജ്‌മെന്റുകള്‍. ഇതിനകംതന്നെ വെസ്റ്റ് ഹാം യുണൈറ്റഡ്, എവര്‍ട്ടന്‍ കോച്ചുമാരെ മാനേജ്‌മെന്റുകള്‍ പുറത്താക്കുകയും ചെയ്തു.

വെസ്റ്റ്ഹാം മാനേജര്‍ ഡേവിഡ് മോയസ്, എവര്‍ട്ടന്‍ പരിശീലകന്‍ സാം അല്ലാഡിസ് എന്നിവര്‍ക്കാണ് സ്ഥാനം നഷ്ടമായത്. സീസണ്‍ തുടക്കത്തില്‍ മോശം പ്രകടനത്തെ തുടര്‍ന്ന് സ്ലാവന്‍ ബില്ലിക്കിനെ മാറ്റിയാണ് ഡേവിഡ് മോയസിനെ കോച്ചിന്റെ ചുമതല ഏല്‍പ്പിച്ചത്. നവംബറില്‍ പരിശീലകനായ മോയസ് സാമാന്യം മോശമല്ലാത്ത രീതിയില്‍ ടീമിനെ മുന്നോട്ട് നയിച്ചെങ്കിലും പരിശീലകനെ മാറ്റാന്‍ മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു.

david

മോയസിന്റെ അസിസ്റ്റന്റുമാരെയും നീക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മോയസ് ചാര്‍ജെടുക്കുമ്പോള്‍ 18-ാം സ്ഥാനത്തായിരുന്നു വെസ്റ്റ്ഹാം. പിന്നീട് 11 തുടര്‍വിജയങ്ങള്‍ നേടി അത്ഭുതകുതിപ്പ് നടത്തി. സീസണ്‍ അവസാനിക്കുമ്പോല്‍ 13-ാം സ്ഥാനത്താണ് ടീം. മുന്‍ സിറ്റി കോച്ച് മാനുവെല്‍ പെല്ലഗ്രിനി ഉള്‍പ്പെടെയള്ളവരെയാണ് ക്ബ്ബ് പുതിയ കോച്ചിന്റെ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

അതേസമയം, മുന്‍ ഇംഗ്ലണ്ട് കോച്ച് സാം അല്ലാര്‍ഡിസ് എവര്‍ട്ടനില്‍ നിന്നും പുറത്തുപോകുന്നത് ടീമിന്റെ പ്രകടനം മോശമായതിനെ തുടര്‍ന്നല്ല. നവംബറില്‍ പരിശീലകനായി ചുമതല ഏല്‍ക്കുമ്പോള്‍ 13-ാം സ്ഥാനത്തായിരുന്നു ടീം. എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. പരിശീലകന്റെ രീതിക്കെതിരെ ക്ലബ്ബ് ആരാധകരും മാനേജ്‌മെന്റും തൃപ്തരല്ലായിരുന്നു. ഇതുതന്നെയാണ് പുറത്താകലിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്.

Story first published: Thursday, May 17, 2018, 8:15 [IST]
Other articles published on May 17, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍