വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

കോപ്പ അമേരിക്ക: ബ്രസീലിന് തകര്‍പ്പന്‍ ജയം, ഹെയ്ത്തിക്കെതിരേ ഗോള്‍ മഴ

By Desk

ഒര്‍ലാന്‍ഡോ: താരതമ്യേന ദുര്‍ബലരായ ഹെയ്ത്തിയെ ഗോള്‍മഴയില്‍ മുക്കി ബ്രസീല്‍. ലിവര്‍പൂള്‍ താരം ഫിലിപ് കൗടിഞ്ഞോയുടെ ഹാട്രിക്കിന്റെ മികവില്‍ 7-1 എന്ന സ്‌കോറിനാണ് മുന്‍ ചാംപ്യന്മാര്‍ ഹെയ്ത്തിയെ കെട്ടുകെട്ടിച്ചത്. റെനറ്റോ അഗസ്‌റ്റോ, ഗബ്രിയേല്‍(രണ്ടു ഗോള്‍ വീതം), ലൂക്കാസ് ലിമ എന്നിവരാണ് ബ്രസീലിന്റെ ഗോള്‍ പട്ടിക തികച്ചത്. ഹെയ്ത്തിയുടെ ആശ്വാസ ഗോള്‍ ജെയിംസ് മാര്‍സലിന്റെ വകയായിരുന്നു.

പതിനാലാം മിനിറ്റിലായിരുന്നു ആദ്യഗോള്‍. തുടക്കം ഫിലിപ് ലൂയിസില്‍ നിന്നായിരുന്നു. പന്ത് സ്വീകരിച്ച ലിവര്‍പൂള്‍ മിഡ്ഫീല്‍ഡര്‍ ഫിലിപ് കൗടിഞ്ഞോ ഇടതുമൂലയിലൂടെ മുന്നേറി കൊള്ളിമീന്‍ പോലെ പെനല്‍റ്റി ബോക്‌സിന്റെ മുന്നിലേക്ക് തെന്നിമാറി, ഗോള്‍ കീപ്പര്‍ ജോണി പ്ലേസിഡ് ചിന്തിക്കാന്‍ അവസരം നല്‍കാതെ അതിനെ മനോഹരമായ ഷോട്ടിലൂടെ വലയിലെത്തിച്ചു. ടൂര്‍ണമെന്റിലെ ഇതുവരെയുള്ള ഗോളുകളില്‍ ഏറ്റവും മികച്ച ഒന്നെന്നന് വിശേഷിപ്പിക്കാവുന്ന പ്രകടനമായിരുന്നു അത്.

Brazil Fans

29ാ മിനിറ്റില്‍ കൗടിഞ്ഞോയുടെ വകയായിരുന്നു രണ്ടാം ഗോളും. ബാഴ്‌സലോണ താരം ഡാനി ആല്‍വ്‌സില്‍ നിന്നായിരുന്നു തുടക്കം. പെനല്‍റ്റി ബോക്‌സിനുള്ളില്‍ വെച്ച് പന്ത് സ്വീകരിച്ച മുന്‍ വലന്‍സിയ താരം ജൊനാസ് ഒലിവേര പ്രതിരോധ നിരക്കാരെ കബളിപ്പിച്ച് ആറടി മാത്രം അകലെയുണ്ടായിരുന്ന കൗടിഞ്ഞോയ്ക്ക് പന്ത് പാസ് ചെയ്യുന്നു. തീര്‍ത്തും മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ലിവര്‍ പൂള്‍ താരത്തിന് പന്ത് വലയിലേക്ക് തട്ടിയിടുകയേ വേണ്ടിയിരുന്നുള്ളൂ.

റെനറ്റോ അഗസ്‌റ്റോയുടെ വകയായിരുന്നു മൂന്നാം ഗോള്‍. ഡാനി ആല്‍വ്‌സിന്റെ മുന്നേറ്റം കണ്ട് അഡ്വാന്‍സ് ചെയ്ത ഹെയ്ത്തി ഗോളി പ്ലാസിഡെയുടെ പിഴവില്‍ നിന്നായിരുന്നു ഗോള്‍. പെനല്‍റ്റി ബോക്‌സിനുള്ളിലേക്ക് വളച്ചിറക്കിയ ആല്‍വ്‌സിന്റെ മനോഹരമായ ക്രോസിന് തലവെച്ചുകൊടുക്കേണ്ട ജോലി മാത്രമേ റെനറ്റോയ്ക്കുണ്ടായിരുന്നുള്ളൂ. സ്‌കോര്‍ 3-0.

സാന്റോസ് താരം ഗബ്ലിയേല്‍ ബാര്‍ബോസയുടെ വകയായിരുന്നു നാലാം ഗോള്‍. 59ാം മിനിറ്റില്‍ കൊരിന്തിയന്‍സിന്റെ എലിയാസില്‍ നിന്നും പന്ത് സ്വീകരിച്ച ഗബ്രിയേല്‍ പെനല്‍റ്റി ബോക്‌സിന്റെ ഇടതുഭാഗം ലാക്കാക്കി മുന്നേറി. ഓടികൊണ്ടു തന്നെ പോസ്റ്റിന്റെ വലതുമൂലയിലേക്ക് പായിച്ച തകര്‍പ്പന്‍ ഷോട്ടിന് മറുപടി പറയാന്‍ ഹെയ്ത്തി ഗോള്‍കീപ്പര്‍ക്കായില്ല. സ്കോര്‍ 4-0.

ബ്രസീലിന്റെ പത്താം നമ്പര്‍ താരം ലുക്കാസ് ലിമയുടെ ഗോള്‍. വലതുമൂലയിലൂടെ മുന്നേറിയെത്തിയ ആല്‍വ്‌സ് ഉയര്‍ത്തി നല്‍കിയ പന്ത് മനോഹരമായ ഹെഡ്ഡറിലൂടെ പോസ്റ്റിനുള്ളിലേക്ക് പ്ലേസ് ചെയ്തു സ്‌കോര്‍ 5-0.

70ാം മിനിറ്റിലായിരുന്നു ഹെയ്ത്തിയുടെ ആശ്വാസ ഗോള്‍. ജെയിംസ് മാര്‍സിലിന്റെ വകയായിരുന്നു. അമിത ആത്മവിശ്വാസത്തെ തുടര്‍ന്ന് പ്രതിരോധത്തില്‍ ഇളവ് വരുത്തിയതിന് ബ്രസീല്‍ കൊടുക്കേണ്ട വിലയായിരുന്നു. ഇരച്ചെത്തിയ ഹെയ്ത്തി താരങ്ങളെ കാര്യമായി മാര്‍ക്ക് ചെയ്യാന്‍ ബ്രസീല്‍ പ്രതിരോധം ശ്രമിച്ചില്ല. മികച്ച ഫിനിഷ് ജെയിംസിന്റെ കരിയറിനും മുതല്‍കൂട്ടാകും സ്കോര്‍ 5-1.

കളിയുടെ 86ാം മിനിറ്റില്‍ റെനറ്റോ അഗസ്‌റ്റോ തന്റെ രണ്ടാം ഗോളും ടീമിന്റെ ആറാം ഗോളും നേടി. ഗോളി പ്ലേസിഡിന്റെ പിഴവില്‍ നിന്നായിരുന്നു ഈ ഗോളും. ചൈന സൂപ്പര്‍ ലീഗിലെ താരം ഗോളിയെ എളുപ്പത്തില്‍ കബളിപ്പിച്ച് പന്ത് വലയിലെത്തിച്ചു. സ്‌കോര്‍ 6-1.

ഇഞ്ചുറി ടൈമിലെ അവസാന മിനിറ്റിലായിരുന്നു ബ്രസീലിന്റെ ഏഴാമത്തെ ഗോള്‍. കാര്‍ലോസ് ഗില്‍ബെര്‍ട്ടോയില്‍ നിന്നും പന്ത് സ്വീകരിച്ച കൗടിഞ്ഞോ ഒരു ലോങ് റേഞ്ച് ഷോട്ടിലൂടെ പന്ത് ഹെയ്ത്തി വലയിലെത്തിച്ചു. മുന്‍ ഇന്റര്‍മിലാന്‍ മിഡ്ഫീല്‍ഡര്‍ ടൂര്‍ണമെന്റിലെ ആദ്യ ഹാട്രിക്കിനുടമയായി.

രണ്ടാം മത്സരത്തില്‍ പെറു ഇക്വഡോറിനെ 2-2 സമനിലയില്‍ തളച്ചു. ആദ്യമത്സരത്തില്‍ ബ്രസീല്‍ ഇക്വഡോറിനോട് ഗോള്‍ രഹിത സമനില വഴങ്ങിയിരുന്നു. വ്യാഴാഴ്ച നടക്കുന്ന ഇക്വഡോര്‍ -പെറു മത്സരത്തില്‍ പെറു ജയിക്കുകയാണെങ്കില്‍ ബ്രസീലിന്റെ അടുത്ത റൗണ്ട് പ്രവേശനം ഏറെക്കുറെ ഉറപ്പിക്കാം. ഗ്രൂപ്പ് സ്റ്റേജിലെ ബ്രസീലിന്റെ അവസാന മത്സരം പെറുവിനെതിരേ തിങ്കളാഴ്ചയാണ്.

Story first published: Thursday, June 9, 2016, 13:11 [IST]
Other articles published on Jun 9, 2016
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X