വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിന് ഇന്ന് തുടക്കം; സിറ്റിയും ടോട്ടനവും നേര്‍ക്കുനേര്‍,ലിവര്‍പൂളും കളത്തില്‍

ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. കരുത്തരുടെ പോരാട്ടം എന്ന വിശേഷിപ്പിക്കാവുന്ന ആദ്യ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ടോട്ടനത്തെ നേരിടുമ്പോള്‍ മറ്റൊരു മത്സരത്തില്‍ ലിവര്‍പൂള്‍ പോര്‍ട്ടോയെ നേരിടും. താരസമ്പത്തും കളിമികവും ഏറെയുള്ള പ്രീമിയര്‍ ലീഗ് ക്ലബ്ബുകള്‍ മുഖാമുഖം എത്തുമ്പോള്‍ പോരാട്ടം കടുക്കുമെന്നുറപ്പ്. ഇംഗ്ലീഷ് മണ്ണില്‍ സിറ്റി കിരീടമുള്ള രാജാക്കന്മാരാണെങ്കിലും യൂറോപ്പില്‍ കാലിടറുന്നത് പതിവാണ്. പെപ് ഗാര്‍ഡിയോളെയെന്ന ഇതിഹാസ പരിശീലകനൊപ്പം ഇത്തവണയെങ്കിലും ചാമ്പ്യന്‍സ് ലീഗ് ഉയര്‍ത്താമെന്ന പ്രതീക്ഷയിലാണ് സിറ്റി. എന്നാല്‍ എതിരാളികളായ ടോട്ടനത്തെ കീഴ്‌പ്പെടുത്തുക അത്ര എളുപ്പമാവില്ല.

championsleague

പ്രതിഭാധാരാളിത്തമുള്ള ടോട്ടനം സ്വന്തം തട്ടകത്തില്‍ പ്രതീക്ഷ അര്‍പ്പിച്ചാണ് ഇന്ന് ബൂട്ടണിയുന്നത്. ഇംഗ്ലീഷ് ഫുട്‌ബോളിലെ അറ്റാക്കിങ് ശൈലിയില്‍ ഇരു കൂട്ടരും മുഖാമുഖമെത്തുമ്പോള്‍ ജയം ആര്‍ക്കൊപ്പമെന്ന് കാത്തിരുന്ന് തന്നെ കാണണം. പ്രമുഖ ക്ലബ്ബുകള്‍ തമ്മിലുള്ള മത്സരമെത്തിലുപരിയായി പെപ് ഗാര്‍ഡിയോള - മൗറീസ്യോ പൊച്ചറ്റീനോ എന്നീ സൂപ്പര്‍ പരിശീലകര്‍ പരസ്പരം കരുത്ത് പരീക്ഷിക്കുന്നുവെന്നതും ഇന്നത്തെ മത്സരത്തിന്റെ ആവേശമുയര്‍ത്തും. ലിവര്‍പൂളിന്റെ എതിരാളികളായെത്തുന്ന പോര്‍ട്ടോ അത്ര ദുര്‍ബലരല്ല. പോര്‍ച്ചുഗല്‍ ലീഗില്‍ മികവുകാട്ടിയെത്തുന്ന പോര്‍ട്ടോയില്‍ പെപ്പെയെപ്പോലുള്ള പരിചയ സമ്പന്നരായ താരങ്ങളും കളിക്കുന്നുണ്ട്. ഐക്കര്‍ കസിയാസ് വലകാക്കുമ്പോള്‍ ഗോള്‍ വലനിറക്കാന്‍ ലിവര്‍പൂള്‍ സ്‌ട്രൈക്കര്‍മാര്‍ പാടുപെടും.


manchestercity-tottenham


കന്നിക്കിരീട മോഹത്തില്‍ സിറ്റിയും ടോട്ടനവും

പ്രീമിയര്‍ ലീഗിന്റെ അവസാന സീസണില്‍ 100 പോയിന്റോടെ റെക്കോഡിട്ട് കിരീടം നേടിയ ടീമാണ് മാഞ്ചസ്റ്റര്‍ സിറ്റി. എന്നാല്‍ ഇതുവരെ ചാമ്പ്യന്‍സ് ലീഗില്‍ മുത്തമിടാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. അതിനാല്‍ത്തന്നെ ഈ സീസണില്‍ പെപിന്റെ ശിക്ഷണത്തില്‍ അലമാരയിലെത്തിക്കാനുള്ള ശ്രമത്തിലാണ് സിറ്റിയുള്ളത്. അതിനുള്ള കളിക്കരുത്തും സിറ്റിക്കുണ്ട്. ഗബ്രിയേല്‍ ജീസസ്,സെര്‍ജിയോ അഗ്യൂറോ,റഹിം സ്‌റ്റെര്‍ലിങ്,ലിറോയ് സാനെ,ബെര്‍ണാഡോ സില്‍വ,ഡേവിഡ് സില്‍വ എന്നിവരിലാണ് സിറ്റിയുടെ പ്രതീക്ഷകള്‍. അഗ്യൂറോയുടെ പരിക്ക് ടീമിന് ആശങ്ക സൃഷ്ടിക്കുന്നുണ്ടെങ്കിലും ഇന്നത്തെ മത്സരത്തില്‍ കളിക്കുമെന്നാണ് വിവരം.അഞ്ച് ഗോള്‍ നേടിയ അഗ്യൂറോ തന്നെയാണ് ചാമ്പ്യന്‍സ് ലീഗിലെ സിറ്റിയുടെ ടോപ് സ്‌കോറര്‍.സാനെയും ജീസസും നാലു ഗോള്‍ വീതം സ്വന്തമാക്കിയപ്പോള്‍ സ്റ്റെര്‍ലിങ് മൂന്ന് ഗോള്‍ നേടി. മദ്ധ്യനിരയില്‍ കളി മെനയുന്ന ബെര്‍ണാഡോ സില്‍വയും ഡേവിഡ് സില്‍വയും മൂന്ന് ഗോള്‍ വീതം നേടുകയും ചെയ്തു. എതിര്‍ പോസ്റ്റില്‍ ഗോള്‍മഴ പെയ്യിക്കുന്ന സിറ്റി സ്റ്റൈല്‍ ടോട്ടനത്തിനെതിരേ ആവര്‍ത്തിക്കുമോയെന്ന് കാത്തിരുന്ന് കാണണം. പ്രീ ക്വാര്‍ട്ടറില്‍ ഷാല്‍ക്കയെയാണ് സിറ്റി പരാജയപ്പെടുത്തിയത്.

പുതിയ ഹോം ഗ്രൗണ്ടില്‍ രണ്ടാം മത്സരത്തിനൊരുങ്ങുന്ന ടോട്ടനത്തിന്റെ വജ്രായുധം ഹാരി കെയ്‌നാണ്.അഞ്ച് ഗോളും ഒരു അസിസ്റ്റും കെയ്ന്‍ നേടിക്കഴിഞ്ഞു. സണ്‍ഹ്യൂങ് മിന്‍, ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ എന്നിവരിലും പ്രതീക്ഷകളേറെ. നിലവിലെ ഫോമും കളിക്കണക്കും വിലയിരുത്തുമ്പോള്‍ വിജയ സാധ്യത സിറ്റിക്കാണ്.എന്നാല്‍ ജര്‍മന്‍ ക്ലബ്ബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ തകര്‍ത്ത് ക്വാര്‍ട്ടറിലെത്തിയ ടോട്ടനം സിറ്റിയെ വീഴ്ത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

liverpool

അട്ടിമറിപ്പേടിയില്‍ ലിവര്‍പൂള്‍

മികച്ച ഫോമിലാണ് ലിവര്‍പൂളിന്റെ വരവ്. പ്രീ ക്വാര്‍ട്ടറില്‍ ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനെ വീഴ്ത്തിയ ലിവര്‍പൂളിന് കണക്കുകളില്‍ ആധിപത്യമുണ്ട്.അവസാനമായി നേര്‍ക്കുനേര്‍ എത്തിയ അവസാന ആറു മത്സരങ്ങളില്‍ മൂന്ന് തവണ ലിവര്‍പൂള്‍ വിജയിച്ചു. മൂന്ന് മത്സരങ്ങള്‍ സമനിലയിലായി. മുഹമ്മദ് സലാഹ് എന്ന ഈജിപ്ഷ്യന്‍ സ്‌ട്രൈക്കറുടെ കളിമികവിലാണ് ലിവര്‍പൂളിന്റെ പ്രതീക്ഷകള്‍. സലാഹിനൊപ്പം സാദിയോ മാനെയും റോബര്‍ട്ടോ ഫിര്‍മിനോയും മിന്നിത്തിളങ്ങുമ്പോള്‍ ലിവര്‍പൂളിന് വിജയ സാധ്യത കൂടുതലാണ്. അവസാന സീസണില്‍ ഫൈനലില്‍ കളിച്ച ലിവര്‍പൂളിന്റെ കിരീട മോഹങ്ങള്‍ റയല്‍ മാഡ്രിഡിന് മുന്നില്‍ തകര്‍ന്നുവീഴുകയായിരുന്നു. കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട കിരീടം ഇത്തവണ ഉയര്‍ത്താന്‍ ഉറച്ചാവും ക്ലോപും ശിഷ്യന്‍മാരും ഇറങ്ങുന്നത്.

എന്നാല്‍ പോര്‍ട്ടോയെ നിസാര എതിരാളികളായി കാണാനാവില്ല. ഇറ്റാലിയന്‍ ക്ലബ്ബായ എ.എസ് റോമയെ പ്രീ ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചാണ് പോര്‍ട്ടോയുടെ വരവ്. അവസാന സീസണില്‍ ബാഴ്‌സലോണയ്ക്ക് പുറത്തേക്കുള്ള വഴി തുറന്നവരാണ് റോമ. ഇവരെ കീഴടക്കിയെത്തുന്ന പോര്‍ച്ചുഗീസ് കരുത്തിനെ ലിവര്‍പൂള്‍ ഭയന്നെ മതിയാകൂ.ആറ് ഗോള്‍ നേടിയ മൗസ മരീഗയുടെ കളിമികവിലാണ് പോര്‍ട്ടോയുടെ പ്രതീക്ഷ.

Story first published: Tuesday, April 9, 2019, 14:55 [IST]
Other articles published on Apr 9, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X