വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ബ്രസീല്‍ അര്‍ജന്റീന; ഇരു ടീമുകളുടെയും ആദ്യ ഇലവന്‍ ലൈനപ്പ് പുറത്ത്, പോരാട്ടം തീപാറും

Brazil Vs Argentina Match Preview | Oneindia Malayalam

റിയാദ്: അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനയും ബ്രസീലും ഏറ്റുമുട്ടാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ആരാധകര്‍ ആവേശത്തിലാണ്. സൗഹൃദമത്സരമാണെങ്കിലും ഇരു ടീമുകളും ഏറ്റുമുട്ടുമ്പോള്‍ അത് ലോകകപ്പ് ഫൈനലിന് സമാനമായ ആവേശമാണുണ്ടാക്കുക. സൗദി അറേബ്യയിലെ റിയാദില്‍ നവംബര്‍ 15 രാത്രിയാണ് ഈ വര്‍ഷത്തെ ഒടുവിലത്തെ അര്‍ജന്റീന ബ്രസീല്‍ പോരാട്ടം.


യൂറോപ്യന്‍ ലീഗുകളിലെ താരങ്ങള്‍

യൂറോപ്യന്‍ ലീഗുകളിലെ താരങ്ങള്‍

രണ്ട് ടീമുകളിലും ലോകോത്തര നിലവാരമുള്ള കളിക്കാരാണ് അണിനിരക്കുന്നതെന്ന് ഉറപ്പായിക്കഴിഞ്ഞു. യൂറോപ്യന്‍ ലീഗുകളില്‍ സജീവമായവരാണ് മത്സരഫലം തീരുമാനിക്കുക. സൂപ്പര്‍താരം ലയണല്‍ മെസ്സി അര്‍ജന്റീനന്‍ നിരയില്‍ മടങ്ങിയെത്തുമ്പോള്‍ ബ്രസീല്‍ ഒരു ടീമെന്ന നിലയിലും പോരാട്ടത്തിന് തയ്യാറായിക്കഴിഞ്ഞു. പരിക്കിനെ തുടര്‍ന്ന് മാറി നില്‍ക്കുന്ന നെയ്മറുടെ അഭാവം പരിഹരിക്കാന്‍ കഴിവുള്ള താരങ്ങള്‍ ബ്രസീല്‍ നിരയിലുണ്ട്.

ബ്രസീല്‍ ടീം

ബ്രസീല്‍ ടീം

അര്‍ജന്റീനയ്‌ക്കെതിരെ പരിശീലകന്‍ ടിറ്റെ ഇറക്കുന്ന ബ്രസീലിന്റെ ആദ്യ ഇലവനെ സംബന്ധിച്ചും സൂചനകള്‍ പുറത്തുവന്നു. ഗോള്‍ കീപ്പറായി അലിസണ്‍ ആണ് ബ്രസീലിനായി ഇറങ്ങുക. തിയാഗോ സില്‍വ നേതൃത്വം നല്‍കുന്ന പ്രതിരോധത്തില്‍ ഡാനിലോ, മാര്‍ക്വിനോസ്, സാന്‍ഡ്രോ എന്നിവരും ഒപ്പമുണ്ടാകും. മധ്യനിരയില്‍ കൗടീന്യോ, കാസിമിറോ, ആര്‍തര്‍ എന്നിവര്‍ അണിനിരക്കുമ്പോള്‍ സ്‌ട്രൈക്കറാകുന്ന ഫിര്‍മിനോയെ സഹായിക്കാന്‍ റിച്ചാള്‍സണ്‍, ജീസസ് എന്നിവരുമുണ്ടാകും. ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന യുവതാരം റോഡ്രിഗോയെ പകരക്കാരനായി ഇറക്കാനാണ് സാധ്യത.

അര്‍ജന്റീന ടീം

അര്‍ജന്റീന ടീം

മത്സരം ബ്രസീലിനെതിരെ ആയതിനാല്‍ പരീക്ഷണത്തിന് മുതിരാന്‍ അര്‍ജന്റീന കോച്ച് ലയണല്‍ സ്‌കലോന് തയ്യാറായേക്കില്ല. ഗോള്‍കീപ്പറായി മെര്‍ഷാസിന്‍ ആയിരിക്കും ആദ്യ ഇലവനില്‍. ഒട്ടമെന്റി നയിക്കുന്ന പ്രതിരോധത്തില്‍ അക്വന(തഗ്ലിയാഫിക്കോ), പെസെല്ല, യുവാന്‍ ഫോയത് എന്നിവരുണ്ടാകും. ലോ സെല്‍സോ, പാരെഡെസ്, ഡി പോള്‍ എന്നിവര്‍ മധ്യനിരയിലും മെസ്സി, ഡിബാല(മാര്‍ട്ടിനെസ്) എന്നിവര്‍ സ്‌ട്രൈക്കറാകുന്ന അഗ്വേറോയ്ക്ക് പിന്നിലായും കളിക്കും.

ലോക റെക്കോര്‍ഡിന് അഞ്ച് വയസ്സ്... രോഹിത്തിനെ ട്രോളി ഐസിസി!! നടന്നത് അതുകൊണ്ട് മാത്രം

മെസ്സി ശ്രദ്ധാകേന്ദ്രം

മെസ്സി ശ്രദ്ധാകേന്ദ്രം

കളിയില്‍ മെസ്സിയായിരിക്കും ശ്രദ്ധാകേന്ദ്രം. മെസ്സിയെ തളയ്ക്കുമെന്ന് ബ്രസീല്‍ താരങ്ങള്‍ വ്യക്തമാക്കിക്കഴിഞ്ഞു. മെസ്സിക്ക് പഴുതനുവദിക്കാതിരിക്കുകയാണ് ബ്രസീലിന്റെ തന്ത്രം. അര്‍ജന്റീനയും ബ്രസീലും നേര്‍ക്കുനേര്‍ വരുമ്പോള്‍ അത് വെറും സൗഹൃദമത്സരം മാത്രമായിരിക്കില്ലെന്നാണ് അര്‍ജന്റീനയുടെ പരിശീലകന്‍ ലയണല്‍ സ്‌കലോനിയുടെ പ്രതികരണം. മറ്റു ടീമുകള്‍ക്കെതിരെ കളിക്കുന്നതുപോലെയല്ല, ഇത് ക്ലാസിക്കോ മത്സരമാണ്. അതിന്റെ വീറും വാശിയും കളിക്കളത്തില്‍ കാണാമെന്നും അദ്ദേഹം പ്രതികരിച്ചു.

Story first published: Thursday, November 14, 2019, 12:00 [IST]
Other articles published on Nov 14, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X