ബംഗളൂരു കുതിക്കുന്നു.. എഎഫ്സി കപ്പിൽ വീണ്ടും ജയം

Posted By: Desk

എ എഫ് സി കപ്പിൽ കളിച്ച മൂന്ന് മത്സരങ്ങളിലും പരാജയമറിയാതെ കുതിക്കുകയാണ് ഇന്ത്യയുടെ നമ്പർ വൺ ക്ലബ്ബ് ബെംഗളുരു എഫ് സി.ഇന്നലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മാലിദ്വീപ് ക്ലബ്ബായ ന്യൂ റേഡിയന്റ് സ്‌പോര്‍ടിംങ്ങിനെ ഒരു ഗോളിനാണ് ബംഗളുരു തോൽപ്പിച്ചത്.ഇഞ്ചുറി ടൈമിന്റെ അവസാന മിനുറ്റിൽ നിഷു കുമാറാണ് ബെംഗളുരുവിനെ വിജയത്തിലേക്കെത്തിച്ചത്.പ്രമുഖ താരങ്ങളെ എല്ലാം പുറത്തിരുത്തിയാണ് ബംഗളുരു ന്യൂ റേഡിയന്റിനെതിരെ ഇറങ്ങിയത്.


എ എഫ് സി കപ്പ് ഗ്രൂപ്പ് ഇ യിൽ ഒന്നാം സ്ഥാനത്താണ് ബെംഗളുരു എഫ് സി.കഴിഞ്ഞ 22 മത്സരങ്ങളിലും പരാജയമറിയാത്ത കുതിക്കുകയാണ് ബെംഗളുരു.91 ആം മിനുറ്റിൽ ഛേത്രിയുടെ മനോഹരമായ പാസ്സിൽ നിന്നാണ് നിഷു കുമാർ ഗോൾ നേടിയത്.

bengaluru

മത്സരത്തിൽ ഉടനീളം ന്യൂ റേഡിയന്റിനായിരുന്നു ആധിപത്യം.65 ശതമാനവും പന്ത് കൈവച്ചിരുന്നത് ന്യൂ റേഡിയന്റായിരുന്നു.അതുപോലെ ഒൻപത്‌ ഷോട്ടുകളും ബെംഗളൂരുവിന്റെ ഗോൾ മുഖത്തേയ്ക്ക് പായിച്ചു.കൂടാതെ നാല് കോർണർ കിക്കുകളും അവർക്ക് കിട്ടിയിരുന്നു.എന്നാൽ ഇതൊന്നും ഒരു ഗോളിലേക്ക് വഴിതിരിക്കാൻ ന്യൂ റേഡിയന്റിനായില്ല.എന്നാൽ കണക്കുകളിൽ പിറകിലായിപ്പോയ ബെംഗളുരു എഫ് സി കിട്ടിയ അവസരം മുതലാക്കുകയായിരുന്നു.ഈ മാസം 25 നാണ് ബെംഗളുരു എഫ് സിയുടെ അടുത്ത മത്സരം.

Story first published: Wednesday, April 11, 2018, 10:51 [IST]
Other articles published on Apr 11, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍