ബാഴ്‌സലോണയും അത്‌ലറ്റിക്കോ മാഡ്രിഡും സ്പാനിഷ് കോപ ഡെല്‍ റേയില്‍ മുന്നോട്ട്, ബില്‍ബാവോ പുറത്ത്‌

Posted By: കാശ്വിന്‍

മാഡ്രിഡ്: സ്പാനിഷ് കോപ ഡെല്‍ റേ ചാമ്പ്യന്‍ഷിപ്പില്‍ ബാഴ്‌സലോണ, അത്‌ലറ്റിക്കോ മാഡ്രിഡ് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ലെയ്ഡ എസ്‌പോര്‍ടിയു, ഫോര്‍മെന്റെറ, സെവിയ്യ, ലാസ് പല്‍മാസ് ക്ലബ്ബുകളും അവസാന പതിനാറില്‍ ഇടം പിടിച്ചു.


റയല്‍ മുര്‍സിയയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് ബാഴ്‌സലോണയുടെ മുന്നേറ്റം. പതിനാറാം മിനുട്ടില്‍ അല്‍കാസറിന്റെ ഗോളില്‍ ലീഡെടുത്ത ബാഴ്‌സ രണ്ടാം പകുതിയിലാണ് അഞ്ച് ഗോളുകള്‍ അടിച്ച് കൂട്ടിയത്. ജെറാര്‍ഡ് പീക്വെ (56), വിദാല്‍ (60), ഡെനിസ് സുവാരസ് (74), അര്‍നെയ്‌സ് (79) എന്നിവരും ബാഴ്‌സലോണക്കായി സ്‌കോര്‍ ചെയ്തു.

football

അത്‌ലറ്റിക്കോ ബില്‍ബാവോയെ ഫോര്‍മെന്ററ അട്ടിമറിച്ചത് ശ്രദ്ധേയമായി. തൊണ്ണൂറ്റിയാറാം മിനുട്ടിലെ ഗോളിലാണ് ഫോര്‍മെന്ററ ഇരുപാദ സ്‌കോര്‍ 2-1 ആക്കി പ്രീക്വാര്‍ട്ടര്‍ ബെര്‍ത് ഉറപ്പിച്ചത്.

ലാ ലിഗ ക്ലബ്ബായ റയല്‍ സോസിഡാഡ് അപ്രസക്തരെന്ന് കരുതിയ ലെയ്ഡയോട് തോറ്റ് പുറത്തായി. ഇരുപാദത്തിലുമായി 3-3ന് സ്‌കോര്‍ തുല്യമായപ്പോള്‍ എവേ ഗോളിലാണ് ലെയ്ഡയുടെ മുന്നേറ്റം.

ഗോള്‍ മാര്‍ജിന്‍

ബാഴ്‌സലോണ 5-0 റയല്‍ മുര്‍സിയ

റയല്‍ സോസിഡാഡ് 2-3 ലെയ്ഡ എസ്‌പോര്‍ടിയു

സെവിയ്യ 4-0 കാര്‍ട്ടഗെന

അത്‌ലറ്റിക്കോ ബില്‍ബാവോ 0-1 ഫോര്‍മെന്ററ

അത്‌ലറ്റിക്കോ മാഡ്രിഡ് 3-0 എല്‍ചെ

ലാസ് പല്‍മാസ് 2-3 ഡിപ്പോര്‍ട്ടീവോ ല കൊരുന

Story first published: Thursday, November 30, 2017, 9:37 [IST]
Other articles published on Nov 30, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍