ജിങ്കനെ ടീമിലെത്തിക്കാൻ എടികെ ശ്രമം..

Posted By: desk

കേരളം ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പർ പ്രതിരോധനിര താരം സന്ദേശ് ജിങ്കനെ റാഞ്ചാൻ എടികെ ശ്രമിക്കുന്നു.കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരിൽ ഏറ്റവും കൂടുതൽ സ്വാധീനം പകരാൻ സാധിച്ച താരത്തെയാണ് ഇപ്പോൾ എടികെ തങ്ങളുടെ സ്വന്തം കൂടാരത്തിലെത്തിക്കാൻ ശ്രമിക്കുന്നത്.എന്നാൽ സന്ദേശ് ജിങ്കന് എനിയും ബ്ലാസ്റ്റേഴ്‌സുമായി രണ്ടു വർഷ കരാറുണ്ട്.അതുകൊണ്ടുതന്നെ എടികെയുടെ ശ്രമം അത്രയെളുപ്പമാകില്ല.

ഈ സീസണിൽ അത്ര മികച്ച പ്രകടനമായിരുന്നില്ല കൊൽക്കത്തയുടേത്.ലീഗിൽ ഒമ്പതാം സ്ഥാനത്താണ് എടികെ ഫിനിഷ് ചെയ്തത്.കൂടാതെ സൂപ്പർ കപ്പിൽ ഗോവയോട് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോറ്റ് പുറത്താവുകയും ചെയ്തു.രണ്ടു തവണ ചാമ്പ്യന്‍മാരായ കൊൽക്കത്തയ്ക്ക് ഈ സീസണിൽ 18 മത്സരങ്ങളില്‍ നിന്ന് വെറും 4 ജയങ്ങൾ സ്വന്തമാക്കാനേ സാധിച്ചുള്ളൂ.അതുപോലെതന്നെ ലാ ലീഗ വമ്പന്‍മാരായ അത്‌ലറ്റികോ ഡി മാഡ്രിഡുമായുള്ള കരാറുകൾ ഇല്ലാതായതും കൊൽക്കത്തയ്ക്ക് വിനയായി.എന്നാൽ അവർ പ്ലയെർ ഡ്രാഫ്റ്റിൽ ഐറിഷ് ഇതിഹസം റോബി കീൻ തുടങ്ങിയ സൂപ്പർ താരങ്ങളെയും കൊണ്ടുവരാൻ സാധിച്ചു.അടുത്ത സീസണിൽ ഒരു മികച്ച ടീമിനെ വാർത്തെടുക്കാനുള്ള ശ്രമത്തിലാണ് എടികെ.അതിന്റെ ആദ്യ ശ്രമമായിരികാം ജിങ്കൻ.

sandeshjhingan

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഐഎസ്എല്‍ ആദ്യ മത്സരം തൊട്ടേ ടീമിൽ സ്ഥിരം കാവൽക്കാരനായിരുന്നു ജിങ്കൻ.ബ്ളാസ്റ്റേഴ്സിനായി ഇതുവരെ 58 മത്സരങ്ങളിൽ ജിങ്കൻ കളത്തിലിറങ്ങുകയും മൂന്ന് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്‌തു.കൂടാതെ ആദ്യ ഐ എസ് എല്‍ സീസണിലെ എമേര്‍ജിംഗ് പ്ലേയര്‍ കൂടിയായിരുന്നു സന്ദേശ് ജിങ്കൻ.

Story first published: Monday, April 9, 2018, 8:28 [IST]
Other articles published on Apr 9, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍