ലോകകപ്പിനുള്ള 35 അംഗ ടീമിനെ അര്‍ജന്റീന പ്രഖ്യാപിച്ചു; ടെവസിനെ ഉള്‍പ്പെടുത്തിയില്ല

Posted By: rajesh mc

ബ്യൂണസ് ഐറിസ്: റഷ്യയില്‍ അടുത്തമാസം ആരംഭിക്കുന്ന ഫിഫ ലോകകപ്പിനുള്ള 35 അംഗ ടീമിനെ അര്‍ജന്റീന പ്രഖ്യാപിച്ചു. വെറ്ററന്‍താരം കാര്‍ലോസ് ടെവസിനെ ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് കരുതിയെങ്കിലും കോച്ച് യോര്‍ഗെ സാംപോളി ബൊക്ക താരത്തിനെ അവഗണിച്ചു. അതേസമയം, മൗറോ ഇക്കാര്‍ഡിയെ ടീമില്‍ ഉള്‍പ്പെടുത്തി.

ഇന്റര്‍മിലാന് വേണ്ടി ഗോളടിച്ചു കൂട്ടുന്നുണ്ടെങ്കിലും ഇക്കാര്‍ഡിക്ക് ദേശീയ ടീമില്‍ അധികം അവസരം ലഭിച്ചിരുന്നില്ല. 2013ല്‍ അരങ്ങേറ്റം കുറിച്ചെങ്കിലും ഇരുപത്തിയഞ്ചുകാരന് ആകെ നാലു തവണയാണ് ദേശീയ ടീമിനുവേണ്ടി കളത്തിലിറങ്ങാന്‍ കഴിഞ്ഞത്. അതുകൊണ്ടുതന്നെ ലോകകപ്പിനുള്ള ടീമില്‍ സ്ഥാനം ലഭിക്കുമോ എന്ന് സംശയമുണ്ടായിരുന്നു.

argentinateam

അന്തിമ ടീമായ 23 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിക്കുമ്പോള്‍ ഇക്കാര്‍ഡി പുറത്താകാനും ഇടയുണ്ട്. എന്തായാലും, മറ്റു താരങ്ങളിലൊന്നും കാര്യമായ മാറ്റവരുത്താന്‍ സാംപോളി ശ്രമിച്ചിട്ടില്ല. ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ കളിച്ച മിക്ക താരങ്ങളും 35 അംഗ സ്‌ക്വാഡില്‍ ഇടം പിടിച്ചിട്ടുണ്ട്. സന്നാഹ മത്സരങ്ങള്‍കൂടി പരിഗണിച്ചാകും അവസാന 23 അംഗ ടീമിനെ പ്രഖ്യാപിക്കുക.

അര്‍ജന്റീനയുടെ പ്രൈമറി സ്‌ക്വാഡ് അംഗങ്ങള്‍ ഇവരാണ്. ഗോള്‍ കീപ്പര്‍മാര്‍: സെര്‍ജിയോ റൊമേരോ, നൗഹേല്‍ ഗുസ്മാന്‍, വില്ലി കാബെല്ലറോ. ഫ്രങ്കാ അര്‍മാനി. ഡിഫന്‍ഡര്‍മാര്‍: ഗബ്രിയേല്‍ മെര്‍ക്കോഡോ, നിക്കോളാസ് ഒട്ടമെന്റി, ഫെഡ്രിക്കോ ഫാസിയോ, നിക്കോളാസ് ടാഗ്ലാഫിക്കോ, മാര്‍ക്കോസ് റോജോ, മാര്‍ക്കോസ് അക്യുനാ, റൊമൈറോ ഫ്യുനസ് മോറി, ക്രിസ്റ്റിയന്‍ അന്‍സാല്‍ഡി, ഇക്വാര്‍ഡോ സാല്‍വിയോ, ജെര്‍മന്‍ പെസല്ല.

മിഡ്ഫീല്‍ഡര്‍മാര്‍: മഷുരാനോ, ഏഞ്ചല്‍ ഡി മരിയ, എവര്‍ ബനേഗ, ലൂക്കാസ് ബിഗ്ലിയ, മാനുവല്‍ ലാന്‍സിനി, ജിയോ ലോ സെല്‍സോ, റിക്കാര്‍ഡോ സെഞ്ചൂറിയന്‍, ഗൈ്വഡോ പിസാറോ, ലിയാനാര്‍ഡോ പരേഡസ്, മാക്‌സിമിലിയാനോ, എന്‍സോ പെരസ്, പാബ്ലോ പെരസ്, റോഡ്രിഗോ ബാറ്റാഗ്ലിയ.

മുന്നേറ്റനിരക്കാര്‍: ലയണല്‍ മെസ്സി, സെര്‍ജിയോ അഗ്യൂറോ, ഗോണ്‍സാലോ ഹിഗ്വയിന്‍, പൗലോ ഡിബാല, മൗറോ ഇക്കാര്‍ഡി, ക്രിസ്റ്റിയന്‍ പാവോണ്‍, ലൗതാരോ മാര്‍ട്ടിനസ്, ഡിയേഗോ പെറോട്ടി.

Story first published: Tuesday, May 15, 2018, 9:25 [IST]
Other articles published on May 15, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍