വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ബ്രസീല്‍ അര്‍ജന്റീന ഫുട്‌ബോള്‍ ശത്രുതയുടെ കാരണം അറിയാമോ?; ഇതാണ്

ഫുട്‌ബോള്‍ ശത്രുതയുടെ കാരണം | Oneindia Malayalam

ബ്യൂണസ് ഐറിസ്: ഒരു ഫുട്‌ബോള്‍ ലോകകപ്പ് കൂടി പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുകയാണ്. ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ ആരാധകരുടെ ഹൃദയമിടിപ്പ് ഇനി ഒരു കുഞ്ഞു പന്തിന്റെ താളത്തിനൊപ്പമാകും. ലോകകപ്പിനെത്തുന്ന ഓരോ രാജ്യങ്ങളുടെയും ആരാധകര്‍ ചേരിതിരിഞ്ഞ് പോര്‍വിളികളും അവകാശവാദങ്ങളും ഉന്നയിച്ചു തുടങ്ങിക്കഴിഞ്ഞു.


ബ്രസീലും അര്‍ജന്റീനയുമാണ് ആരാധക ബാഹുല്യത്താല്‍ ശ്രദ്ധേയരായ രാജ്യങ്ങള്‍. ലോകത്തെ ഏതു മുക്കിലും മൂലയിലുമെല്ലാം കാണും ബ്രസീലിന്റെയും അര്‍ജന്റീനയുടെയും ആരാധകര്‍. കേരളത്തിലും സ്ഥിതി മറിച്ചല്ല. ഫുട്‌ബോളിനോടുള്ള സ്‌നേഹത്തേക്കാള്‍ ഉപരി എതിര്‍ രാജ്യത്തോടുള്ള ശത്രുതയാണ് ബ്രസീലിനെയും അര്‍ജന്റീനയെയും വേറിട്ടതാക്കുന്നത്. എന്താണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഫുട്‌ബോള്‍ വൈരത്തിന് കാരണമായത്?

ശത്രുതയില്ലാത്ത രാഷ്ട്രങ്ങള്‍

ശത്രുതയില്ലാത്ത രാഷ്ട്രങ്ങള്‍

രാഷ്ട്രീയപരമായി യാതൊരു ശത്രുതയുമില്ലാത്ത തുല്യ ശക്തികളായ രണ്ട് അയല്‍ക്കാര്‍ തമ്മില്‍ ഫുട്‌ബോളില്‍ ശത്രുത വളര്‍ന്നതെങ്ങിനെയെന്നതിന് കൃത്യമായ വിവരങ്ങളൊന്നുമില്ല. ലോകകപ്പിന്റെ ആരംഭം മുതല്‍ക്കുതന്നെ ഈ രാജ്യങ്ങൡലെ ഫുട്‌ബോള്‍ സ്‌നേഹികള്‍ തമ്മില്‍ വെല്ലുവിളികളും ശത്രുതയും ആരംഭിച്ചിരുന്നു.

ഫുട്‌ബോളിലെ ശത്രുത

ഫുട്‌ബോളിലെ ശത്രുത

1930കളില്‍ തന്നെ രണ്ടു രാജ്യങ്ങളും തമ്മില്‍ ഫുട്‌ബോളില്‍ കടുത്ത ശത്രുതയിലായിരുന്നെന്ന് പില്‍ക്കാലത്തിറങ്ങിയ സിനിമകളിലും മറ്റും കാണാം. ഫുട്‌ബോള്‍ ഈ രാജ്യങ്ങള്‍ക്ക് വെറുമൊരു കളിയല്ല. അത് യുദ്ധവും, സഹനവും, ദാരിദ്ര്യവും, പ്രണയവുമുള്‍പ്പെടെ എല്ലാ വികാരങ്ങളുടെയും സമ്മേളനമാണ്.

വംശീയ വിദ്വേഷമാണോ?

വംശീയ വിദ്വേഷമാണോ?

ബ്രസീലിലെ കറുത്തവരും അര്‍ജന്റീനയിലെ വെളുത്തവരും തമ്മിലുള്ള വംശീയതയാണ് ഇവരുടെ ഫുട്‌ബോളിലും നിഴലിക്കുന്നതെന്ന് ചിലര്‍ പറഞ്ഞു. പ്രതിഭാ ധാരാളിത്വമുണ്ടായിരുന്ന രാജ്യങ്ങള്‍ കളിക്കാരില്‍ പരസ്പരം അസൂയപൂണ്ടാണ് ശത്രുക്കളായതെന്ന് മറ്റൊരു കൂട്ടര്‍. പെലെയും, മറഡോണയും ഇരു രാജ്യങ്ങളിലെയും യുദ്ധവീരന്മാരായതോടെ അസൂയ്ക്ക് മറ്റൊരു കാരണം കൂടിയായി.


ഫുട്‌ബോളില്‍ എക്കാലവും മികച്ചനിന്ന ബ്രസീലിനോട് അയല്‍ക്കാരായ അര്‍ജന്റീനക്കാര്‍ക്കുണ്ടായ നിരാശയും ശത്രുതയ്ക്ക് കാരണമായിട്ടുണ്ടാകാം. കോപ്പാ അമേരിക്കയില്‍ അര്‍ജന്റീന നേടിയ റെക്കോര്‍ഡ് വിജയങ്ങള്‍ ബ്രസീലിനെയും അസ്വസ്ഥരാക്കുന്നു. ബ്രസീലിന്റെ വലിയ തോല്‍വികളിലൊന്ന് (6-1) അര്‍ജന്റീനയോടാണെന്നതും ആരാധകരെ പ്രകോപിപ്പിക്കുന്നതാണ്.

പെലെ മറഡോണ

പെലെ മറഡോണ

ഇതിഹാസ താരങ്ങളായ പെലെയും മറഡോണയും പരസ്പരം തങ്ങളാണ് കേമന്മാര്‍ എന്നു പറഞ്ഞത് ആരാധകര്‍ ഏറ്റെടുത്തതും ഇരു രാജ്യങ്ങളിലെയും ഫുട്‌ബോള്‍ ശത്രുതയ്ക്ക് ആക്കംകൂട്ടി. ഇരുവരും ഏറ്റു മുട്ടിയപ്പോഴുളള വിജയങ്ങളുടെ കണക്ക് അല്‍പം കൂടുതല്‍ ബ്രസീലിനൊപ്പമാണെങ്കിലും തുല്യശക്തികളായാണ് ഇരുവരെയും ഫുട്‌ബോള്‍ വിദഗ്ധര്‍ കണക്കാക്കുന്നത്. 44 വിജയങ്ങള്‍ ബ്രസീലിനും 39 വിജയങ്ങള്‍ അര്‍ജന്റീനയ്ക്കുമൊപ്പമുണ്ട്.

റഷ്യ ലോകകപ്പ്

റഷ്യ ലോകകപ്പ്

റഷ്യയില്‍ ലോകകപ്പിന് ഒരുക്കം കൂട്ടുമ്പോള്‍ സൂപ്പര്‍താരമായ മെസ്സിയുണ്ടെങ്കിലും അര്‍ജന്റീന ദുര്‍ബലരാണ്. മറുവശത്ത് ബ്രസീലാകട്ടെ മറ്റൊരു സൂപ്പര്‍താരം നെയ്മറിന്റെ ചിറകിലേറി കിരീടം നേടുമെന്ന് ഉറപ്പിക്കുന്നവരും. ആരാധകര്‍ പരസ്പരം കൊമ്പുകോര്‍ക്കുന്നതിനിടെ ബ്രസീല്‍ ഒരുവട്ടംകൂടി ചാമ്പ്യന്മാരായാല്‍ ഏറ്റവും കൂടുതല്‍ നിരാശ അര്‍ജന്റീനന്‍ ആരാധകര്‍ക്കായിരിക്കുമെന്നതില്‍ സംശയമില്ല.

Story first published: Tuesday, June 12, 2018, 12:05 [IST]
Other articles published on Jun 12, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X