റൊണാൾഡോയെയും മെസ്സിയെയും പിന്തളളി പിഎസ്ജി സൂപ്പർ താരം..

Posted By: Desk

കഴിഞ്ഞ ദിവസം മൊണോക്കോയോട് ജയിച്ച് പിഎസ്ജി ഫ്രഞ്ച് ലീഗ് കിരീടം നേടിയതോടെ പി എസ് ജിയുടെ ബ്രസീലിയൻ സൂപ്പർ താരം ഡാനി ആൽവേസ് പിന്തള്ളിയത് ലോകഫുട്ബോളിലെ രണ്ട് ഇതിഹാസങ്ങളെ.ഏറ്റവും കൂടുതൽ കിരീടങ്ങൾ പേരിലുള്ള ഫുട്ബോൾതാരങ്ങളിൽ ഇപ്പോൾ രണ്ടാസ്ഥാനത്താണ് ഡാനി ആൽവേസ്.ഈ ഫ്രഞ്ച് ലീഗ് കിരീടം കൂടി നേടിയപ്പോൾ 36 കിരീടങ്ങളാണ് ആൽവേസിന്റെ പേരിലായത്.37 കിരീടങ്ങളുമായി ബ്രസീലിയൻ താരം മാക്‌സ്‌വെൽ മാത്രമാണ് ആൽവേസിന്റെ മുൻപിലുള്ളത്.

2001 ൽ ബഹിയ എന്ന ബ്രസീലിയൻ ക്ലബ്ബിനുവേണ്ടി കളിച്ചുതുടങ്ങിയ ഡാനി ആൽവേസ് ആ സീസണിൽ തന്നെ ബ്രസീലിയൻ ലീഗ് കപ്പ് സ്വന്തമാക്കി,അവിടെത്തുടങ്ങിയതാണ് ഡാനി ആൽവേസിന്റെ കിരീടവെട്ട.അവിടുന്ന് 2002 ൽ സ്‌പെയിനിലെ ഏറ്റവും പഴക്കമുള്ള ക്ലബ്ബായ സെവില്ലയിലേക്ക് ചേക്കേറി.സെവില്ലയ്ക്കായി 175 മത്സരങ്ങളും 11 ഗോളുകളും നേടി.സെവില്ലയ്ക്കുവേണ്ടി ആദ്യ മൂന്ന് സീസണുകളിൽ കിരീടങ്ങളൊന്നും സ്വന്തമാക്കാൻ ആൽവേസിനായില്ല.പിന്നെ രണ്ടു സീസണുകളിലായി യു എഫ് എ സൂപ്പർ കപ്പുൾപ്പടെ അഞ്ച് കിരീടങ്ങളാണ് ആൽവേസ് നേടിയത്.

dani

2008 ൽ ബാർസലോണയില്ലെത്തിയതോടെയാണ് താരത്തിന്റെ കിരീടങ്ങളുടെ എണ്ണം ഇരട്ടിച്ചത്.ബാഴ്‌സലോണ അക്കാലത്ത് നേടിയ മിക്ക കിരീടങ്ങളിലും അൽവാസിന്റെ സാന്നിത്യമുണ്ടായിരുന്നു.ബാഴ്‌സലോണയ്ക്കുവേണ്ടി 247 മത്സരങ്ങളിൽനിന്നുമായി 23 കിരീടങ്ങളാണ് ആൽവേസിനെ തേടിയെത്തിയത്.കൂടാതെ യുവന്റസിനായും പി എസ് ജിക്കയും അഞ്ച് കിരീടങ്ങളും,ബ്രസീലിയൻ ദേശിയ ടീമിനായി നാല് കിരീടങ്ങളും ആൽവേസ് നേടിട്ടുണ്ട്.

Story first published: Tuesday, April 17, 2018, 10:28 [IST]
Other articles published on Apr 17, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍