പെനാല്‍റ്റി കിക്ക് സ്പെഷ്യലിസ്റ്റുകള്‍- ന്യൂകാസില്‍ ഇതിഹാസം ഒന്നാമന്‍, സിദാനും റോണോയും പിന്നില്‍!

ഗോള്‍ വലക്ക് പന്ത്രണ്ട് വാര അകലെ നിന്ന് നിശ്ചലമായൊരു പന്തിനെ ലക്ഷ്യത്തിലേക്ക് ആനയിച്ചു വിടാന്‍ അസാമാന്യ വൈഭവം വേണം. മത്സരത്തിലെ ഏറ്റവും സമ്മര്‍ദം നിറഞ്ഞ സാഹചര്യത്തിലാകും പെനാല്‍റ്റി സ്‌പോട്ടുകള്‍ ലഭിക്കുക. അത് തടയാന്‍ നില്‍ക്കുന്ന ഗോളിക്ക് ഹീറോയാകാനുള്ള അവസരമാണ് മുന്നിലുള്ളത്. കിക്കെടുക്കുന്ന താരത്തിന് വില്ലനായി മാറുമോ എന്ന ടെന്‍ഷനും. വെല്ലുവിളികളെ അതിജീവിച്ച് പെനാല്‍റ്റി ഗോളുകള്‍ അനായാസം നേടിയ ഇതിഹാസ താരങ്ങളുണ്ട്. എക്കാലത്തെയും മികച്ച പെനാല്‍റ്റി കിക്ക് വിദഗ്ധരായ പത്ത് കളിക്കാര്‍ ഇവരാണ്.

1. അലന്‍ ഷിയറര്‍

1. അലന്‍ ഷിയറര്‍

ന്യൂകാസില്‍ യുനൈറ്റഡിന്റെ ഇതിഹാസതാരം. പ്രീമിയര്‍ ലീഗില്‍ 260 ഗോളുകള്‍, ടോപ് സ്‌കോറര്‍. പ്രീമിയര്‍ ലീഗ് കരിയറില്‍ ലഭിച്ച 56 പെനാല്‍റ്റികളും ഗോളാക്കി. ഹൈ കോര്‍ണറിലേക്ക് ഷിയറര്‍ തൊടുത്തു വിടുന്ന പവര്‍ഫുള്‍ ഷോട്ട് ഗോള്‍കീപ്പര്‍മാരെ കാഴ്ചക്കാരാക്കി. കരിയറിലെ അവസാന മത്സരത്തിലും പെനാല്‍റ്റി ഗോളാക്കി ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ കരുത്തറിയിച്ചു.

2. മാറ്റ് ലെ ടിസിയര്‍

2. മാറ്റ് ലെ ടിസിയര്‍

പതിനെട്ട് വര്‍ഷ കരിയറില്‍ ഏറെയും സതംപ്ടണിനായി കളിച്ച താരം. 98% ആണ് പെനാല്‍റ്റി ഗോളാക്കിയതിന്റെ കണക്ക്. 48 ഗോളുകളാണ് പെനാല്‍റ്റിയിലൂടെ നേടിയത്. ഇത്രയേറെ സ്‌കോറിംഗ് മികവുണ്ടായിട്ടും ഇംഗ്ലണ്ടിന്റെ ലോകകപ്പ് സ്‌ക്വാഡിലേക്ക് ടിസിയര്‍ പരിഗണിക്കപ്പെട്ടില്ല. ഓര്‍ക്കണം, മേജര്‍ ടൂര്‍ണമെന്റുകളില്‍ പെനാല്‍റ്റി പാഴാക്കിയാണ് ഇംഗ്ലണ്ട് അവരുടെ കുഴി തോണ്ടാറ്.

3. ഫ്രാങ്ക് ലംപാര്‍ഡ്

3. ഫ്രാങ്ക് ലംപാര്‍ഡ്

അലന്‍ഷിയറര്‍ കഴിഞ്ഞാല്‍ പ്രീമിയര്‍ ലീഗില്‍ കൂടുതല്‍ പെനാല്‍റ്റികള്‍ ലക്ഷ്യത്തിലെത്തിച്ചത് മുന്‍ ചെല്‍സി മിഡ്ഫീല്‍ഡര്‍ ഫ്രാങ്ക് ലംപാര്‍ഡാണ്. കരിയറിലാകെ 53 പെനാല്‍റ്റി ഗോളുകള്‍ നേടി. ഒരു ദിവസം അഞ്ച് മുതല്‍ പത്ത് പെനാല്‍റ്റികള്‍ ലംപാര്‍ഡ് പരിശീലിക്കാറുണ്ടെന്ന് ഇംഗ്ലണ്ട് ടീമിലെ സഹതാരം ജാമി കാരിഗര്‍ ഒരിക്കല്‍ സൂചിപ്പിച്ചിരുന്നു.

4. സിനദിന്‍ സിദാന്‍

4. സിനദിന്‍ സിദാന്‍

ഭയമില്ലാതെ പെനാല്‍റ്റിയെടുക്കുന്ന മറ്റൊരു താരം സിനദിന്‍ സിദാനാണ്. ക്രോസ് ബാറിലുരുമ്മി പന്ത് വലക്കുള്ളിലേക്ക് ഫ്രഞ്ച് ഇതിഹാസം തൊടുത്തുവിടുന്നത് മനോഹരം. 2006 ലോകകപ്പ് സെമിഫൈനലില്‍ പോര്‍ച്ചുഗലിനെതിരെയും ഫൈനലില്‍ ഇറ്റലിക്കെതിരെയും പെനാല്‍റ്റി സിദാന്‍ ലക്ഷ്യത്തിലെത്തിച്ചു. സമ്മര്‍ദ ഘട്ടങ്ങളില്‍ സിദാനെ പോലെ അനായാസം കിക്കെടുത്തവരില്ലെന്ന് പറയാം.

5. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

5. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

2008 ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ചെല്‍സിക്കെതിരെ ക്രിസ്റ്റ്യാനോയുടെ പെനാല്‍റ്റി ലക്ഷ്യം കണ്ടില്ല. ഇതൊഴിച്ച് നിര്‍ത്തിയാല്‍ പെനാല്‍റ്റി സ്‌പോട്ടിലെ അതികായന് വലിയ പിഴവുകള്‍ സംഭവിച്ചിട്ടില്ല. ലോകകപ്പിലെ ആദ്യ ഗോള്‍ ഇറാനെതിരെ പെനാല്‍റ്റിയിലൂടെയാണ് ക്രിസ്റ്റ്യാനോ നേടിയത്. 45 പെനാല്‍റ്റികളാണ് ലക്ഷ്യത്തിലെത്തിച്ചത്.

6. സ്റ്റീവന്‍ ജെറാര്‍ഡ്

6. സ്റ്റീവന്‍ ജെറാര്‍ഡ്

ലിവര്‍പൂളിന്റെ മുന്‍ നായകന്‍ സ്റ്റീവന്‍ ജെറാര്‍ഡ് പ്രീമിയര്‍ ലീഗില്‍ കൂടുതല്‍ പെനാല്‍റ്റി ഗോളുകള്‍ നേടിയവരില്‍ ജെറാര്‍ഡ് നാലാമനാണ്. സമ്മര്‍ദ സാഹചര്യങ്ങളില്‍ ടീമിനെ മുന്നില്‍ നിന്ന് നയിക്കുന്ന ജെറാര്‍ഡ് പെനാല്‍റ്റി എതിരില്ലാത വലയിലാക്കും.

 7. അലസാന്‍ഡ്രൊ ഡെല്‍ പിയറോ

7. അലസാന്‍ഡ്രൊ ഡെല്‍ പിയറോ

ഇറ്റലി 2006 ലോകകപ്പ് ചാമ്പ്യന്‍മാരായത് ഫൈനലില്‍ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ വീഴ്ത്തിയിട്ടാണ്. ഡെല്‍ പിയറോ എടുത്ത കിക്കായിരുന്നു അനായാസ കാഴ്ച. ലഭിച്ച പെനാല്‍റ്റികളില്‍ 94 ശതമാനവും ഗോളാക്കി. പതിനാല് ഗോളുകളാണ് പെനാല്‍റ്റിയിലൂടെ നേടിയത്.

8. മൈക്കല്‍ ബല്ലാക്ക്

8. മൈക്കല്‍ ബല്ലാക്ക്

ജര്‍മന്‍ മധ്യനിരയിലെ അതികായനായിരുന്നു ബല്ലാക്ക്. 29 പെനാല്‍റ്റികളാണ് ലക്ഷ്യത്തിലെത്തിച്ചത്. 2008 ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരെ ഷൂട്ടൗട്ടില്‍ ബല്ലാക്ക് സ്‌കോര്‍ ചെയ്തിരുന്നു. വലംകാലന്‍ ബുള്ളറ്റ് ഷോട്ടുകളാണ് ബല്ലാക്ക് സ്‌പോട് കിക്കില്‍ നിന്ന് തീകൊളുത്തി വിടുക. ജര്‍മനിക്കായി 98 മത്സരങ്ങളില്‍ നിന്ന് 42 ഗോളുകളാണ് ബല്ലാക്ക് നേടിയത്.

9. റൊണാള്‍ഡീഞ്ഞോ

9. റൊണാള്‍ഡീഞ്ഞോ

ഫുട്‌ബോളിലെ എക്കാലത്തേയും മജീഷ്യന്‍. കരിയറിലെ ഔന്നത്യത്തില്‍ നില്‍ക്കുമ്പോള്‍ ഫുട്‌ബോള്‍ ലോകത്തെ ആനന്ദിപ്പിച്ച മനുഷ്യന്‍. പെനാല്‍റ്റിയെടുക്കുമ്പോള്‍ പന്തിലേക്ക് മാത്രം നോക്കി നില്‍ക്കുന്ന റൊണാള്‍ഡീഞ്ഞോ ഗോള്‍ കീപ്പര്‍ക്ക് തന്റെ പാദചലനങ്ങള്‍ പിടി നല്‍കാതെ പന്ത് വലക്കുള്ളിലാക്കും. അണ്ടര്‍ 17 ലോകകപ്പില്‍ ഓസ്ട്രിയക്കെതിരെ രണ്ട് പെനാല്‍റ്റി ഗോളുകള്‍ നേടിയ റൊണാള്‍ഡീഞ്ഞോ ബാഴ്‌സലോണ ക്ലബ്ബിന്റെ ശ്രദ്ധയാകര്‍ഷിച്ചു. ഫ്രീകിക്കുകളും കോര്‍ണര്‍ കിക്കുകളും ബ്രസീല്‍ പ്ലേമേക്കറുടെ മാന്ത്രിക സ്പര്‍ശമേറ്റാല്‍ മനോഹര ഗോളുകളായി മാറിയതാണ് ചരിത്രം.

10. ആന്ദ്രെ പിര്‍ലോ

10. ആന്ദ്രെ പിര്‍ലോ

ആത്മവിശ്വാസവും ശാന്തതയുമാണ് ഇറ്റാലിയന്‍ മധ്യനിര താരത്തിന്റെ പ്രത്യേകത. സെറ്റ്പീസുകള്‍ക്ക് പ്രസിദ്ധിയാര്‍ജിച്ച കാലുകള്‍. 2006 ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെതിരെ നേടിയ ഷൂട്ടൗട്ട് ഗോള്‍ പിര്‍ലോയുടെ കരിയറിലെ ഏറ്റവും മികച്ചും മൂല്യമേറിയതും.


For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Thursday, June 30, 2022, 9:07 [IST]
Other articles published on Jun 30, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X