എക്കാലത്തേയും മികച്ച ഫുട്‌ബോളര്‍ മെസി! ഇതാ അഞ്ച് തെളിവുകള്‍

ഫുട്‌ബോളിലെ മിശിഹക്ക് ഇന്ന് മുപ്പത്തഞ്ചാം ജന്മദിനം. ബാഴ്‌സലോണ ക്ലബ്ബിനൊപ്പം ചരിത്രം സൃഷ്ടിച്ച് ഇതിഹാസമായി മാറിയ മെസി അര്‍ജന്റീനക്കൊപ്പം രണ്ട് അന്താരാഷ്ട്ര കിരീടങ്ങള്‍ നേടി തന്റെ കരിയറിന് പുതിയ മാനം നല്‍കിയിരിക്കുന്നു. പി എസ് ജിയിലെ ആദ്യ സീസണ്‍ മങ്ങിപ്പോയ മെസിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ ലോകം. ഖത്തര്‍ ലോകകപ്പിലും മെസി മാജിക് പ്രതീക്ഷിക്കാം. ഫുട്‌ബോളിലെ ഗ്രേറ്റസ്റ്റ് ഓഫ് ആള്‍ ടൈം (ഗോട്ട്) ആയി മെസി വാഴ്ത്തപ്പെടുന്നു. അതിന് നിദാനമായ മെസിയുടെ പ്രകടനങ്ങളില്‍ ചിലതുണ്ട്..

5. അര്‍ജന്റീനക്കൊപ്പം കോപ അമേരിക്ക ജയിച്ചത്

5. അര്‍ജന്റീനക്കൊപ്പം കോപ അമേരിക്ക ജയിച്ചത്

ലാറ്റിനമേരിക്കയിലെ പവര്‍ഹൗസുകളെങ്കിലും കഴിഞ്ഞ മൂന്ന് ദശകമായി കോപ അമേരിക്കയില്‍ അര്‍ജന്റീന മുത്തമിട്ടിട്ട്. 1993ന് ശേഷം അര്‍ജന്റീന കോപ അമേരിക്ക ഉയര്‍ത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷം മെസിയുടെ ചിറകിലേറെ അര്‍ജന്റീന ലാറ്റിനമേരിക്കയിലെ രാജാക്കന്‍മാരായി. നാല് ഗോളുകളും അഞ്ച് അസിസ്റ്റുകളുമായി മെസി ടൂര്‍ണമെന്റിന്റെ താരമായി.

4. 2011 ല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരായ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍

4. 2011 ല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരായ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍

വിഖ്യാത പരിശീലകന്‍ സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ 2007-08 സീസണ്‍ മുതല്‍ക്ക് 2010-11 സീസണ്‍ വരെ മൂന്ന് തവണയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിച്ചത്. 2007-08 സീസണില്‍ ചെല്‍സിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ ചാമ്പ്യന്‍മാരായി. 2008-09, 2010-11 സീസണുകളില്‍ ഫൈനലില്‍ തോറ്റു. രണ്ട് തവണ ബാഴ്‌സലോണയോടായിരുന്നു പരാജയപ്പെട്ടത്. ഇതില്‍ 2010-11 ഫൈനല്‍ മെസിയുടെ മാസ്മരിക പ്രകടനം കൊണ്ട് അടയാളപ്പെട്ടതാണ്. മെസിയെ ആര്‍ക്കും തടയാന്‍ പറ്റാത്ത വിധം ഫുട്‌ബോള്‍ അയാളുടെ കാല്‍ക്കീഴിലായിരുന്നു. വെംബ്ലിയില്‍ മാഞ്ചസ്റ്ററിന്റെ പ്രതിരോധ നിരയിലെ രണ്ട് ഇതിഹാസ താരങ്ങള്‍ നെമാന്‍ജ മാറ്റിചും റിയോ ഫെര്‍ഡിനന്‍ഡും മെസിക്ക് മുന്നില്‍ ഒന്നുമല്ലാതായി. ഇരുപത്തേഴാം മിനുട്ടില്‍ പെഡ്രോയിലൂടെ ബാഴ്‌സ മുന്നിലെത്തുന്നു. ഏഴ് മിനിറ്റിനുള്ളില്‍ റൂണിയിലൂടെ മാഞ്ചസ്റ്റര്‍ ഗോള്‍ മടക്കി. മെസി ലോംഗ് റേഞ്ചറിലൂടെ ഗോളി വാന്‍ഡെര്‍ സാറിനെ കീഴടക്കി കിരീടം ഉറപ്പിച്ചു.

3. റയലിനെതിരെ ടീ ഷര്‍ട്ട് ആഘോഷം

3. റയലിനെതിരെ ടീ ഷര്‍ട്ട് ആഘോഷം

2016-17 സീസണ്‍. മെസി-റൊണാള്‍ഡോ; ബാഴ്‌സ-റയല്‍ വൈരം മൂര്‍ദ്ധന്യത്തില്‍ നില്‍ക്കുന്ന കാലം. ഏപ്രില്‍ 24 ന് നടന്ന എല്‍ ക്ലാസികോയില്‍ ബാഴ്‌സലോണ ഇഞ്ചുറി ടൈമില്‍ 3-2ന് ജയിച്ചു. മെസിയാണ് വിജയഗോളടിച്ചത്. കാറ്റലന്‍ ക്ലബ്ബില്‍ മെസിയുടെ അഞ്ഞൂറാം ഗോളായിരുന്നു അത്. അന്ന് ജഴ്‌സി ഊരി ആരാധകര്‍ക്ക് മുന്നില്‍ ഉയര്‍ത്തിപ്പിടിച്ച് മെസി നടത്തിയ ആഘോഷം വൈറലായി. എല്‍ ക്ലാസികോ ചരിത്രത്തിലെ മെസി മൊമെന്റ് ആയിരുന്നു അത്.

2. 2012ല്‍ മെസി നേടിയത് 91 ഗോളുകള്‍

2. 2012ല്‍ മെസി നേടിയത് 91 ഗോളുകള്‍

ഗോള്‍ സ്‌കോറിംഗില്‍ മെസി വിസ്മയിപ്പിച്ചു. അര്‍ജന്റീനക്കും ബാഴ്‌സലോണക്കുമായി 2012 ല്‍ മെസി നേടിയത് 91 ഗോളുകള്‍! 38 ലാ ലിഗ മത്സരങ്ങളില്‍ നിന്ന് 59 ഗോളുകള്‍. പന്ത്രണ്ട് ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിന്ന് 13 ഗോളുകള്‍. ബാക്കി ഗോളുകള്‍ ദേശീയ ടീമിന് വേണ്ടിയും നേടിയത്. 1972 ല്‍ ജര്‍മന്‍ ഇതിഹാസം ജെര്‍ഡ് മുള്ളര്‍ സ്ഥാപിച്ച 85 ഗോളുകളുടെ റെക്കോര്‍ഡാണ് മെസി മാറ്റിയെഴുതിയത്.

1. ഏഴാം ബാലണ്‍ദ്യോര്‍

1. ഏഴാം ബാലണ്‍ദ്യോര്‍

2021 ല്‍ മെസി ബാലണ്‍ദ്യോര്‍ അവാര്‍ഡുകളുടെ എണ്ണം ഏഴിലേക്ക് ഉയര്‍ത്തി. സീസണില്‍ 38 ഗോളുകളും 14 അസിസ്റ്റുകളുമായി മെസി ബാഴ്‌സലോണക്കായി തിളങ്ങിയസീസണ്‍. എന്നാല്‍, ബാലണ്‍ദ്യോറില്‍ നിര്‍ണായകമായത് അര്‍ജന്റീനക്ക് കോപ അമേരിക്ക ട്രോഫി നേടിക്കൊടുത്തതാണ്. അഞ്ച് ബാലണ്‍ദ്യോര്‍ നേടിയ ക്രിസ്റ്റിയാനോയേക്കാള്‍ രണ്ടെണ്ണം അധികം നേടി മെസി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം പട്ടം തനിക്കവകാശപ്പെട്ടതാണെന്ന് തെളിയിച്ചു.


For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, June 25, 2022, 9:50 [IST]
Other articles published on Jun 25, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X