വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എക്കാലത്തെയും മികച്ചവന്‍, നിങ്ങളില്ലാതെ ടീം ലോകകപ്പ് നേടില്ല, ഇതിഹാസ താരത്തെ പിന്തുണച്ച് ഇവര്‍

By Vaisakhan MK
ABD എക്കാലത്തെയും മികച്ചവന്‍, നിങ്ങളില്ലാതെ ടീം ലോകകപ്പ് നേടില്ല

ദില്ലി: ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്യേഴ്‌സിന്റെ വിരമിക്കലുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ പിന്തുണയുമായി ഇന്ത്യന്‍ താരങ്ങള്‍. ഡിവില്യേഴ്‌സ് ടീമിലേക്ക് വരാന്‍ ആഗ്രഹിച്ചിരുന്നുവെന്നും, എന്നാല്‍ ക്രിക്കറ്റ് ബോര്‍ഡ് അത് തള്ളിയെന്നുമായിരുന്നു പ്രധാനമായും ഉയര്‍ന്ന ആരോപണം. ഇതിന് കഴിഞ്ഞ ദിവസം വിശദീകരണവുമായി ഡിവില്യേഴ്‌സ് തന്നെ രംഗത്തെത്തിയിരുന്നു.

അതേസമയം ഡിവില്യേഴ്‌സ് പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്നും, പിന്തുണയറിയിക്കുന്നുവെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും മുന്‍ ഇന്ത്യന്‍ യുവരാജ് സിംഗും പറഞ്ഞു. ഇരുവരും ഡിവില്യേഴ്‌സിന്റെ മികവിനെ പുകഴ്ത്തിയിട്ടുമുണ്ട്. താനറിയാതെ വിവാദത്തിലേക്ക് തന്റെ കുടുംബത്തെയടക്കം വലിച്ചിഴച്ചെന്നും, അതുകൊണ്ടാണ് മറുപടി പറയാന്‍ തയ്യാറായതെന്നും ഡിവില്യേഴ്‌സ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഡിവില്യേഴ്‌സിന്റെ മറുപടി

ഡിവില്യേഴ്‌സിന്റെ മറുപടി

ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ മത്സരം കഴിഞ്ഞിരിക്കുകയാണ്. ടീം പുറത്തായി കഴിഞ്ഞു. എനിക്കെതിരെ ലോകകപ്പിനിടെ നീതിപൂര്‍വമല്ലാത്ത തരത്തില്‍ വന്ന വിമര്‍ശനങ്ങള്‍ക്ക് ഇപ്പോള്‍ ഞാന്‍ മറുപടി പറയുകയാണ്. 2018ലാണ് ഞാന്‍ വിരമിക്കുന്നത്. എന്റെ ജോലി ഭാരം കുറയ്ക്കുന്നതിനും ഭാര്യക്കും മക്കള്‍ക്കുമൊപ്പം കൂടുതല്‍ സമയം ചെലവിടുന്നതിനുമാണ് ഈ തീരുമാനമെടുത്തത്. ചിലര്‍ ഞാന്‍ പണത്തിന് വേണ്ടിയാണ് കളിക്കുന്നതെന്ന് പറഞ്ഞു. എന്നാല്‍ അത് തീര്‍ത്തും തെറ്റാണ്. ലോകത്തെമ്പാടും കളിക്കാനുള്ള നിരവധി ഓഫറുകള്‍ എനിക്ക് ലഭിച്ചിരുന്നു. എന്നാല്‍ അതൊക്കെ നിരസിച്ചു. വര്‍ഷത്തില്‍ എട്ട് മാസത്തോളം കുടുംബത്തിനൊപ്പം ചെലവഴിക്കാനാണ് താല്‍പര്യമെന്നും ഡിവില്യേഴ്‌സ് പറഞ്ഞു.

യുവരാജിന്റെ പിന്തുണ

യുവരാജിന്റെ പിന്തുണ

എബി ഡിവില്യേഴ്‌സ് ഇതിഹാസ താരമാണെന്ന് യുവരാജ് പറയുന്നു. നിങ്ങളില്ലാതെ ദക്ഷിണാഫ്രിക്ക ഒരിക്കലും ലോകകപ്പ് നേടില്ലെന്നും യുവരാജ് വ്യക്തമാക്കി. എന്റെ പ്രിയ സുഹൃത്തേ, നിങ്ങളൊരു ഇതിഹാസ താരമാണ്. ക്രിക്കറ്റില്‍ ഞാന്‍ നേരിട്ട് ഏറ്റുമുട്ടിയ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് നിങ്ങള്‍. ക്രിക്കറ്റിലെ അമൂല്യ പ്രതിഭയാണ് നിങ്ങള്‍. നിങ്ങളില്ലാതെ ദക്ഷിണാഫ്രിക്കയ്ക്ക് ലോകകപ്പ് നേടാന്‍ എന്ത് സാധ്യതയാണ് ഉള്ളത്. ടീമില്‍ നിങ്ങള്‍ ഇല്ലാതിരുന്നത് ദക്ഷിണാഫ്രിക്കയുടെ നഷ്ടമാണ്. അത് നിങ്ങളുടെ നഷ്ടമല്ല. ഒരു കളിക്കാരന്‍ ഇതിഹാസമാകുമ്പോള്‍ വിമര്‍ശനവും വര്‍ധിക്കും. പക്ഷേ ഞങ്ങള്‍ക്കറിയാം നിങ്ങള്‍ എത്ര മികച്ചവനാണെന്നായിരുന്നു യുവരാജിന്റെ പോസ്റ്റ്.

കൈയ്യടിച്ച് കോലി

കൈയ്യടിച്ച് കോലി

ഡിവില്യേഴ്‌സിന് എല്ലാവിധ പിന്തുണയും കോലി വാഗ്ദാനം ചെയ്തിട്ടുണ്ട്. സഹോദരാ നിങ്ങളാണ് ഞാന്‍ അറിയുന്നതില്‍ വെച്ചുള്ള ഏറ്റവും സത്യസന്ധനായ ആത്മസമര്‍പ്പണമുള്ള കളിക്കാരന്‍. ഇത്രയൊക്കെ നിങ്ങള്‍ക്ക് സംഭവിച്ചതില്‍ സങ്കടമുണ്ട്. പക്ഷേ എനിക്കറിയാം ഞാന്‍ നിങ്ങളില്‍ വിശ്വസിക്കുന്നുണ്ടെന്ന്. നിങ്ങളുടെ സ്വകാര്യ നിമിഷങ്ങളില്‍ ഇത്തരം ആളുകള്‍ എത്തിച്ചേര്‍ന്നതില്‍ സങ്കടമുണ്ട്. നിങ്ങളുടെ കുടുംബത്തിനും നിങ്ങള്‍ക്കും എന്റെയും അനുഷ്‌കയുടെയും പിന്തുണയുണ്ടാവും. നിങ്ങള്‍ക്കൊപ്പം എപ്പോഴും ഞങ്ങളുണ്ടാവുമെന്നും കോലി പറഞ്ഞു.

കടുപ്പമേറിയ വിമര്‍ശനങ്ങള്‍

കടുപ്പമേറിയ വിമര്‍ശനങ്ങള്‍

ഡിവില്യേഴ്‌സിനെതിരെ ലോകകപ്പ് വേളയില്‍ കടുപ്പമേറിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. പാകിസ്താന്‍ മുന്‍ താരം ഷോയിബ് അക്തര്‍ ഡിവില്യേഴ്‌സ് പണത്തിന് വേണ്ടിയാണ് കളിക്കുന്നതെന്നും, ഐപിഎല്ലിലും പാകിസ്താന്‍ ലീഗിലും കളിക്കുന്നത് അതുകൊണ്ടാണെന്നും അക്തര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം ദക്ഷിണാഫ്രിക്കന്‍ താരം വാന്‍ഡെര്‍ ഡസ്സന്‍ ഡിവില്യേഴ്‌സ് വിരമിക്കല്‍ തീരുമാനം നല്ല രീതിയിലല്ല എടുത്തതെന്നും, അത് കൈകാര്യം ചെയ്തതില്‍ പിഴച്ചെന്നും പറഞ്ഞിരുന്നു. ഇതൊക്കെ ഡിവില്യേഴ്‌സിന്റെ മറുപടിക്ക് കാരണമായെന്നാണ് വിലയിരുത്തല്‍.

Story first published: Saturday, July 13, 2019, 14:26 [IST]
Other articles published on Jul 13, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X