ഇതാ വിന്‍റേജ് യുവി... തകര്‍പ്പന്‍ ഇന്നിങ്‌സ്, ഇത് ഐപിഎല്‍ ട്രെയിലര്‍!! പക്ഷെ ടീം തോറ്റു

Written By:

ആലൂര്‍: തന്റെ കാലം കഴിഞ്ഞിട്ടില്ലെന്നും ഐപിഎല്ലിലൂടെ ശക്തമായി തിരിച്ചുവരവ് നടത്തുമെന്നും എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കി സൂപ്പര്‍ താരം യുവരാജ് സിങ്. വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് വിന്റേജ് യുവിയുടെ ബാറ്റിങ് പ്രകടനം കണ്ടത്. പക്ഷെ താരത്തിന്റെ ഇന്നിങ്‌സിനും പഞ്ചാബിനെ രക്ഷിക്കാനായില്ല. ബറോഡയോട് പഞ്ചാബ് തോല്‍വിയേറ്റുവാങ്ങി.

1

തകര്‍പ്പന്‍ അര്‍ധസെഞ്ച്വറിയാണ് ആലൂര്‍ കെഎസ്‌സിഎ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന കളിയില്‍ യുവി നേടിയത്. ആക്രമിച്ചു കളിച്ച ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ 36 പന്തില്‍ 51 റണ്‍സ് അടിച്ചെടുത്തു. പക്ഷെ മല്‍സരത്തില്‍ പഞ്ചാബ് ബറോഡയോട് 25 റണ്‍സിനു പരാജയപ്പെടുകയായിരുന്നു. പിച്ചിലെ ഈര്‍പ്പത്തെ തുടര്‍ന്ന് 21 ഓവറാക്കി ചുരുക്കിയ മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബറോഡ 167 റണ്‍സ് നേടി. 49 പന്തില്‍ 77 റണ്‍സെടുത്ത വിഷ്ണു സോളങ്കിയാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍.

2

മറുപടിയില്‍ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയുടെ ഹീറോയായ ശുഭ്മാന്‍ ഗില്‍ അടക്കമുള്ള പഞ്ചാബ് ബാറ്റിങ് നിര ഒന്നിനു പിറകെ ഒന്നായി ക്രീസ് വിട്ടപ്പോള്‍ പഞ്ചാബ് മൂന്നു വിക്കറ്റിന് 33 റണ്‍സെന്ന നിലയിലേക്കു വീണു. എന്നാല്‍ പിന്നീടെതത്തിയ യുവി പ്രതിരോധിച്ചു നില്‍ക്കാതെ കൗണ്ടര്‍അറ്റാക്ക് നടത്തി. ഏഴു ബൗണ്ടറികളും ഒരു കൂറ്റന്‍ സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. പക്ഷെ യുവി പുറത്തായതോടെ പഞ്ചാബ് വാലറ്റനിര തകര്‍ന്നടിഞ്ഞതോടെ ബറോഡ വെന്നിക്കൊടി പാറിച്ചു.

Story first published: Sunday, February 11, 2018, 8:07 [IST]
Other articles published on Feb 11, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍