വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'രാഹുല്‍ ദ്രാവിഡിന്റെ ആ വാക്കുകള്‍ ജോണ്‍ സീന ഇന്‍സ്റ്റഗ്രാമിലിട്ടു', ആരാധകരെ ഞെട്ടിച്ച സംഭവമിതാ

ജോണ്‍ സീന ലോക പ്രശസ്തനാണെങ്കിലും സാമൂഹ്യ മാധ്യമങ്ങളില്‍ വളരെ സജീവമായിട്ടുള്ള വ്യക്തിയല്ല

1

ഡബ്ല്യുഡബ്ല്യു ഈ സൂപ്പര്‍ സ്റ്റാര്‍ ജോണ്‍ സീനയെ അറിയാത്തവരായി ആരുമില്ല. അമേരിക്കക്കാരനായ ഗുസ്തി താരം കുട്ടികളെയും മുതിര്‍ന്നവരേയും ഒരുപോലെ രസിപ്പിക്കുന്ന താരങ്ങളിലൊരാളാണ്. ബോഡിബിള്‍ഡറും പട്ടാളക്കാരനുമൊക്കെയായ സീനക്ക് ലോകത്തിലാകെമാനം വലിയ ആരാധക പിന്തുണയുമുണ്ട്. ലോക പ്രശസ്തനാണെങ്കിലും സാമൂഹ്യ മാധ്യമങ്ങളില്‍ വളരെ സജീവമായിട്ടുള്ള വ്യക്തിയല്ല അദ്ദേഹം. ഡബ്ല്യുഡബ്ല്യുഇ റോ,സ്മാക്ക്ഡൗണ്‍ തുടങ്ങിയവയിലൊക്ക സജീവമായ ജോണ്‍സീന 2004ലാണ് ആദ്യമായി ഡബ്ല്യുഡബ്ല്യുഇ ചാമ്പ്യന്‍പട്ടം നേടുന്നത്. കരിയറില്‍ 16 തവണ അദ്ദേഹം ലോക ചാമ്പ്യന്‍പട്ടം നേടിയിട്ടുണ്ട്.

ഇന്ത്യയിലും വലിയ ആരാധക പിന്തുണയുള്ള താരമാണ് ജോണ്‍ സീന. സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്റെ ആരാധകരെ ഉയര്‍ത്താന്‍ അദ്ദേഹം വലിയ താല്‍പര്യം കാട്ടാറില്ല. വളരെ അപൂര്‍വ്വമായാണ് അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റിടുന്നത്. ഒരിക്കല്‍ തന്റെ എല്ലാ ആരാധകരെയും പ്രത്യേകിച്ച് ഇന്ത്യന്‍ ആരാധകരെ ഞെട്ടിക്കുന്ന ഒരു പോസ്റ്റ് അദ്ദേഹം തന്റെ ഇന്‍സ്റ്റ ഗ്രാമിലിട്ടു. ഇന്ത്യയുടെ സൂപ്പര്‍ താരത്തിന്റെ വാക്കുകളായിരുന്നു അദ്ദേഹം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

1

മുന്‍ ഇന്ത്യന്‍ നായകനും വിക്കറ്റ് കീപ്പറും നിലവിലെ ഇന്ത്യയുടെ മുഖ്യ പരിശീലകനുമായ രാഹുല്‍ ദ്രാവിഡിന്റെ വാക്കുകളാണ് ജോണ്‍ സീനയെ പ്രചോദിപ്പിച്ചത്. അതാണ് അദ്ദേഹം തന്റെ ഇന്‍സ്റ്റിയിലൂടെ ആരാധകരുമായി പങ്കുവെച്ചത്. 2017ല്‍ ജോണ്‍ സീന പങ്കുവെച്ച ദ്രാവിഡിന്റെ വാക്കുകളാണ് ഇന്നിപ്പോള്‍ ആരാധകര്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവന്നത്. രാഹുല്‍ ദ്രാവിഡിന്റെ ജന്മദിനത്തിന്റെ അന്നാണ് ഈ പോസ്റ്റ് ആരാധകര്‍ വീണ്ടും കുത്തിപ്പൊക്കിയത്.

'പ്രതികാരത്തിനുവേണ്ടി നിങ്ങള്‍ കളിക്കരുത്. നിങ്ങള്‍ കളിക്കേണ്ടത് ബഹുമാനത്തിനും അഭിമാനത്തിനും വേണ്ടിയാണ് ' എന്ന ദ്രാവിഡിന്റെ വാചകത്തെ അദ്ദേഹത്തിന്റെ ചിത്രം സഹിതം ഉള്‍പ്പെടുത്തിയാണ് ജോണ്‍ സീന പങ്കുവെച്ചത്. 2017ല്‍ ജോണ്‍ സീന ഈ പോസ്റ്റ് പങ്കുവെക്കുമ്പോള്‍ അദ്ദേഹം ഇന്ത്യയുടെ അണ്ടര്‍ 19 ടീമിന്റെ പരിശീലകനായിരുന്നു. ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പിന് തയ്യാറാക്കുകയായിരുന്നു അദ്ദേഹം. ദ്രാവിഡിന്റെ പരിശീലനത്തിന് കീഴില്‍ ഇന്ത്യയുടെ അണ്ടര്‍ 19 ടീം ലോകകപ്പ് കിരീടം നേടുകയും ചെയ്തിരുന്നു.

2

17 മില്യണ്‍ ഫോളോവേഴ്‌സാണ് ജോണ്‍ സീനക്ക് ഇന്‍സ്റ്റഗ്രാമിലുള്ളത്. ഇക്കാലയളവില്‍ 2821 പോസ്റ്റുകളാണ് അദ്ദേഹം പങ്കുവെച്ചിട്ടുള്ളത്. ഇതില്‍ എടുത്തുപറയേണ്ടത് ഒരാളെപ്പോലും അദ്ദേഹം ഫോളോ ചെയ്യുന്നില്ലെന്നതാണ്. ആരാധകരുടെ ചോദ്യങ്ങള്‍ക്കും പ്രതികരണങ്ങള്‍ക്കുമൊന്നും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നതും കുറവാണ്. സൂപ്പര്‍ താരങ്ങളെല്ലാം സാമൂഹ്യ മാധ്യമങ്ങളിലൂടെ കൈയടി നേടാന്‍ ശ്രമിക്കുന്ന ഈ കാലഘട്ടത്തിലും ഇതില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് ജോണ്‍ സീനക്കിഷ്ടം.

സമീപകാലത്തായി ഇടിക്കൂട്ടില്‍ നിന്ന് അല്‍പ്പം അകലം പാലിച്ചിരിക്കുന്ന ജോണ്‍സീന സിനിമയില്‍ സജീവമാകാനുള്ള ശ്രമത്തിലാണ്. ഇതിനോടകം 12ഓളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ച് കഴിഞ്ഞു. ഇടക്കിടെ ഡബ്ല്യുഡബ്ല്യുഇയില്‍ അദ്ദേഹം പങ്കെടുക്കാനെത്തുമെങ്കിലും പഴയതപോലെ അദ്ദേഹം സജീവമല്ല. റസ്ലിങ്ങില്‍ ജോണ്‍ സീന ഉപയോഗിക്കുന്ന ടീ ഷര്‍ട്ടിനും തൊപ്പിക്കും ഷോര്‍ട്‌സിനുമെല്ലാം തന്നെ വലിയ ആരാധകരുണ്ടെന്നതാണ് വസ്തുത.

3

രാഹുല്‍ ദ്രാവിഡ് സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കാത്ത വ്യക്തിയാണ്. സച്ചിനും സെവാഗും ഗാംഗുലിയുമെല്ലാം തങ്ങളുടെ സാമൂഹ്യ മാധ്യമങ്ങളിലെ അക്കൗണ്ട് വഴി നിറഞ്ഞ് നില്‍ക്കുമ്പോഴും ദ്രാവിഡ് ഈ വഴിയേ ഇതുവരെ നടന്നിട്ടില്ല. കളിക്കാരോട് സാമൂഹ്യ മാധ്യമങ്ങളിലെ ശല്യങ്ങളില്‍ നിന്ന് മാറി നടക്കാന്‍ നിര്‍ദേശിക്കുന്ന പരിശീലകരിലൊരാളാണ് ദ്രാവിഡ്. ലോക ക്രിക്കറ്റിലെ വിസ്മയിപ്പിച്ച താരങ്ങളിലൊരാള്‍ തീര്‍ച്ചയായും ദ്രാവിഡ് ആയിരിക്കുമെങ്കിലും സാമൂഹ്യ മാധ്യമങ്ങള്‍ക്ക് കീഴ്‌പ്പെടാന്‍ അദ്ദേഹം തയ്യാറായിട്ടില്ലെന്നത് അത്ഭുതപ്പെടുത്തുന്നത്.

ഒട്ടുമിക്ക താരങ്ങളും ആഡംഭര ജീവിതത്തോടും ആഡംഭര സാധനങ്ങളോടും വലിയ താല്‍പര്യം കാട്ടുമ്പോഴും ദ്രാവിഡ് ഇവരില്‍ നിന്നും വ്യത്യസ്തനാണ്. പെരുമാറ്റത്തിലും ജീവിത രീതിയിലും തന്റേതായ വഴി തന്നെ വെട്ടിത്തുറന്ന ദ്രാവിഡ് യുവതാരങ്ങള്‍ക്ക് വലിയ മാതൃക തന്നെയാണ്. എന്തായാലും ജോണ്‍ സീനിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വീണ്ടും ആരാധകര്‍ക്കിടയില്‍ വൈറലായിരിക്കുകയാണ്.

Story first published: Friday, January 14, 2022, 13:26 [IST]
Other articles published on Jan 14, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X