Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: രോഹിത്തിന്റെയും പുജാരയുടെയും പുറത്താവലിന് പിന്നില്‍ ജയ് ഷാ! അന്വേഷിക്കണം

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ 444 റണ്‍സിന്റെ വമ്പന്‍ വിജയലക്ഷ്യം പിന്തുടരുകയാണ് ടീം ഇന്ത്യ. മൂന്നു വിക്കറ്റിനു 164 റണ്‍സെന്ന നിലയാണ് നാലാംദിനം ഇന്ത്യ കളി അവസാനിപ്പിച്ചത്. അതിനിടെ നാലാം ദിനത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും ചേതേശ്വര്‍ പുജാരയുടെയും പുറത്താവലില്‍ വിചിത്രമായ സംശയം പ്രകടിപ്പിച്ചിരിക്കുകയാണ് ഒരു ആരാധകന്‍. ഫൈനല്‍ കാണാന്‍ ബിസിസിഐ സെക്രട്ടറി ജയ് ഷായും ഓവലിലെ സ്‌റ്റേഡിയത്തില്‍ എത്തിയിരുന്നു. ഇതാണോ രോഹിത്തിന്റെയും പുജാരയുടെയും പുറത്താവലിനു വഴിയൊരുക്കിയത് എന്നതാണ് ആരാധകന്റെ സംശയം.

റണ്‍ചേസില്‍ 19.4 ഓവറുകള്‍ കഴിയുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിനു 92 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു. ഈ സമയത്താണ് ജയ് ഷായുള്‍പ്പെടെയുള്ളവര്‍ കളി കാണാനെത്തിയതിന്റെ ദൃശ്യം സ്‌ക്രീനില്‍ കാണിച്ചത്. തൊട്ടടുത്ത ബോളില്‍ തന്നെ രോഹിത് പുറത്താവുകയും ചെയ്തു. ഇന്ത്യ രണ്ടു വിക്കറ്റിനു 93 റണ്‍സെടുത്തു നില്‍ക്കെ വീണ്ടും ജയ് ഷായെ കാണിക്കുന്നു.

ROHIT SHARMA

അടുത്ത ബോളില്‍ തന്നെ ചേതേശ്വര്‍ പുജാരയും പുറത്താവുന്നു. ഇതു ഐസിസി അന്വേഷിക്കേണ്ട വിഷയമാണോ? ഇതു വെറും യാദൃശ്ചികമായി സംഭവിച്ചതാണെന്നു കരുതുന്നില്ല. ഇതില്‍ വേറെയും ചില കാര്യങ്ങളുണ്ട്. ക്രിക്കറ്റ് ആരാധകര്‍ക്കു നീതി വേണമെന്നായിരുന്നു ജയ് ഷാ മല്‍സരം കാണാനെത്തിയ ചിത്രത്തോടൊപ്പം ആരാധകന്‍ കുറിച്ചത്.

ഈ ട്വീറ്റിനു താഴെ രസകരമായ ചില പ്രതികരണങ്ങളും വന്നിട്ടുണ്ട്. ഇതില്‍ ഏറ്റവും കൗതുകമായത് ചെന്നൈ സൂപ്പര്‍ കിങ്‌സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള കഴിഞ്ഞ ഐപിഎല്‍ ഫൈനല്‍ കാണാനെത്തിയപ്പോഴുള്ള ജയ് ഷായുടെ ആഹ്ലാദത്തിന്റേതായിരുന്നു. ജിടി വിജയിച്ചെന്നു ഉറപ്പിച്ച ജയ് ഷാ ചെന്നൈയുടെ ഇന്നിങ്‌സിലെ അവസാന രണ്ടു ബോളുകള്‍ക്കു മുമ്പ് മുഷ്ടി ചുരുട്ടി നെഞ്ചിലിടിച്ച് ആഹ്ലാദം പ്രകടിപ്പിച്ചിരുന്നു.

JAY SHAH

SCREEN SHOT

ഹോം ടീമായ ജിടി ജയത്തിനരികെ നില്‍ക്കെയായിരുന്നു ഇത്. പക്ഷെ അടുത്ത രണ്ടു ബോളില്‍ സിക്‌സറും ഫോറുമടിച്ച് രവീന്ദ്ര ജഡേജ സിഎസ്‌കെയ്ക്കു ത്രസിപ്പിക്കുന്ന ജയവും ഐപിഎല്‍ കിരീടവും സമ്മാനിക്കുകയായിരുന്നു. അന്നു സംഭവിച്ചതു തന്നെയാണ് ഡബ്ല്യുടിസി ഫൈനലിലും സംഭവിച്ചതെന്ന ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ജയ് ഷായെ കാണിച്ച ശേഷമാണ് വളരെ നന്നായി മുന്നേറിക്കൊണ്ടിരുന്ന ഇന്ത്യക്കു രോഹിത് ശര്‍മയെയും ചേതേശ്വര്‍ പുജാരയെയും നഷ്ടയെതെന്നും അവര്‍ പ്രതികരിച്ചു.

അതേസമയം, ഫൈനലില്‍ റെക്കോര്‍ഡ് വിജയലക്ഷ്യത്തിലേക്കു പൊരുതുകയാണ് ഇന്ത്യന്‍ ടീം. ഏഴു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ അഞ്ചാം ദിനം ഇന്ത്യക്കു ജയിക്കാന്‍ വേണ്ടത് 280 റണ്‍സാണ്. വിരാട് കോലിയും (44) അജിങ്ക്യ രഹാനെയുമാണ് (20) ക്രീസിലുള്ളത്. അപരാജിതമായ നാലാം വിക്കറ്റില്‍ കോലി- രഹാനെ സഖ്യം 71 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കിക്കഴിഞ്ഞു.

118 ബോളുകളില്‍ നിന്നായിരുന്നു ഇത്. നാലാംദിനം രോഹിത് ശര്‍മ (43), ശുഭ്മന്‍ ഗില്‍ (18), ചേതേശ്വര്‍ പുജാര (27) എന്നിവരാണ് പുറത്തായത്. മികച്ച ഫോമില്‍ ബാറ്റ് ചെയ്യവെയായിരുന്നു മോശം ഷോട്ടുകള്‍ക്കു ശ്രമിച്ച് രോഹിത്തും പുജാരയും വിക്കറ്റ് നഷ്ടപ്പെടുത്തിയത്.

Story first published: Sunday, June 11, 2023, 10:37 [IST]
Other articles published on Jun 11, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+