വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC 2021 Final: അജിന്‍ക്യ രഹാനെക്ക് നിര്‍ണ്ണായകം, ടെസ്റ്റ് കരിയറിലെ താരത്തിന്റെ ഉയര്‍ച്ചയും താഴ്ച്ചയും

സതാംപ്റ്റന്‍: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍, ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പര എന്നിവയ്ക്കായി ഇന്ത്യന്‍ ടീം നിലവില്‍ ഇംഗ്ലണ്ടിലാണുള്ളത്. ജൂണ്‍ 18നാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. പല താരങ്ങള്‍ക്കും ഈ ഇംഗ്ലണ്ട് പര്യടനം വളരെ നിര്‍ണ്ണായകമാണ്. അതിലൊരാള്‍ ഇന്ത്യയുടെ ടെസ്റ്റ് വൈസ് ക്യാപ്റ്റനായ അജിന്‍ക്യ രഹാനെയാണ്. കോലിയുടെ അഭാവത്തിലും രഹാനെ ഇന്ത്യക്ക് ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിക്കൊടുത്തു.

എന്നാല്‍ നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാത്രം ഇടമുള്ള രഹാനെയുടെ ബാറ്റിങ് പ്രകടനം സമീപകാലത്തായി അത്ര മികച്ചതല്ല. യുവതാരങ്ങള്‍ അവസരത്തിനായി കാത്തിരിക്കുന്നതിനാല്‍ സ്ഥിരതയില്ലാതെ ഏറെ നാള്‍ മുന്നോട്ട് പോവുക പ്രയാസമാവും. അജിന്‍ക്യ രഹാനെയുടെ ടെസ്റ്റ് കരിയറിലെ ഉയര്‍ച്ചയും താഴ്ച്ചയും പരിശോധിക്കാം.

ടെസ്റ്റിലേക്കുള്ള വരവ്

ടെസ്റ്റിലേക്കുള്ള വരവ്

ഇന്ത്യ എ ടീമില്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് രഹാനെ കാഴ്ചവെച്ചിരുന്നത്. പലപ്പോഴും ഇന്ത്യയുടെ വന്മതില്‍ രാഹുല്‍ ദ്രാവിഡുമായി രഹാനെയെ താരതമ്യം ചെയ്യപ്പെട്ടിരുന്നു. 2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇന്ത്യയില്‍ നടന്ന പരമ്പരയിലൂടെയാണ് രഹാനെ ടെസ്റ്റ് ടീമില്‍ ഇടം പിടിച്ചത്. എന്നാല്‍ താരസമ്പന്നമായിരുന്ന ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം നടത്തിയത് 2013ല്‍ ഓസ്‌ട്രേലിയക്കെതിരേയായിരുന്നു.

2013-2016വരെ സുവര്‍ണ്ണകാലം

2013-2016വരെ സുവര്‍ണ്ണകാലം

അരങ്ങേറ്റം മുതല്‍ 2016വരെ ഗംഭീര പ്രകടനമാണ് രഹാനെ നടത്തിയത്. വിരാട് കോലിയേക്കാളും ശരാശരിയിലായിരുന്നു രഹാനെയുടെ പ്രകടനം.ഇക്കാലയളവില്‍ 29 ടെസ്റ്റ് കളിച്ച രഹാനെ 51.37 ശരാശരിയില്‍ 2209 റണ്‍സാണ് നേടിയത്. ഇതില്‍ എട്ട് ഫോറും ഒമ്പത് സിക്‌സും ഉള്‍പ്പെടും. കോലി 31 മത്സരത്തില്‍ നിന്ന് 46.55 ശരാശരിയില്‍ 2421 റണ്‍സാണ് നേടിയത്. 9 സെഞ്ച്വറിയും 6 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും.

മുരളി വിജയ് 27 മത്സരത്തില്‍ നിന്ന് 40.26 ശരാശരിയില്‍ 1852 റണ്‍സും ചേതേശ്വര്‍ പുജാര 26 മത്സരത്തില്‍ നിന്ന് 44.12 ശരാശരിയില്‍ 1809 റണ്‍സും ശിഖര്‍ ധവാന്‍ 22 മത്സരത്തില്‍ നിന്ന് 34.51 ശരാശരിയില്‍ 1277 റണ്‍സുമാണ് ആ സമയത്ത് നേടിയത്.

2016 നവംബര്‍-2019 ജനുവരിവരെ നിരാശ

2016 നവംബര്‍-2019 ജനുവരിവരെ നിരാശ

എന്നാല്‍ 2016ന് ശേഷം 2019വരെയുള്ള കാലയളവ് രഹാനെയെ സംബന്ധിച്ച് ഓര്‍ക്കാന്‍ ഇഷ്ടമില്ലാത്ത അധ്യായമാവും. 27 മത്സരത്തില്‍ നിന്ന് 29.74 ശരാശരിയില്‍ 1279 റണ്‍സാണ് അദ്ദേഹത്തിന് നേടാനായത്. ഇതില്‍ ഒരു സെഞ്ച്വറിയും എട്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഇതില്‍ നാട്ടില്‍ 14 മത്സരത്തില്‍ നിന്ന് 519 റണ്‍സും വിദേശത്ത് 13 മത്സരത്തില്‍ നിന്ന് 760 റണ്‍സുമാണ് അദ്ദേഹം നേടിയത്. ഒരു സെഞ്ച്വറി നേടിയും വിദേശ മൈതാനത്താണ്.

2019 മുതല്‍ ഇതുവരെ,സ്ഥിരതയില്ലായ്മ പ്രശ്‌നം

2019 മുതല്‍ ഇതുവരെ,സ്ഥിരതയില്ലായ്മ പ്രശ്‌നം

2019 മുതല്‍ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ നായകനെന്ന നിലയിലടക്കം നേട്ടമുണ്ടെങ്കിലും ബാറ്റിങ്ങിലെ സ്ഥിരതയില്ലായ്മ തുടരുകയാണ്. 17 മത്സരത്തില്‍ നിന്ന് 43.80 ശരാശരിയില്‍ 1095 റണ്‍സ് രഹാനെയുടെ പേരിലുണ്ട്. ഇതില്‍ മൂന്ന് സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. എന്നാല്‍ സ്ഥിരത കാട്ടുന്നതില്‍ അദ്ദേഹം പരാജയപ്പെടുന്നു. ഇന്ത്യയുടെ അഞ്ചാം നമ്പര്‍ ബാറ്റ്‌സ്മാനാണ് രഹാനെ. രോഹിത് ശര്‍മ 11 മത്സരത്തില്‍ നിന്ന് 64.37 ശരാശരിയില്‍ 1030 റണ്‍സും വിരാട് കോലി 14 മത്സരത്തില്‍ നിന്ന് 43.85 ശരാശരിയില്‍ 877 റണ്‍സും ഇക്കാലയളവില്‍ നേടിയിട്ടുണ്ട്.

Story first published: Tuesday, June 8, 2021, 12:42 [IST]
Other articles published on Jun 8, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X